Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]
ഞാൻ കിടന്നതിനടുത്തായി വന്നിരുന്നത്...
""...എടാ... നിനക്ക് നല്ല വേദനയുണ്ടോ..??"""_ എന്നെ മെല്ലെ തോണ്ടിക്കൊണ്ട് കക്ഷിചോദിച്ചു...
""...അല്ല, നല്ല സുഖം.! മിണ്ടരുത് പന്നീ നീ... ഞാനൊരായിരം വട്ടമ്പറഞ്ഞതല്ലേടീ അറിയാത്ത പണിയ്ക്കു പോവണ്ടാന്ന്... എന്നിട്ടു കഴപ്പുമുറ്റി ചെന്നുകേറി ബാക്കിയുള്ളോനേം കയ്യാലപ്പുറത്താക്കീട്ടിപ്പൊ വേദനയുണ്ടോന്നോ..??"""_ മുഖംതിരിയ്ക്കാതെ കിടന്നകിടപ്പിൽ കിടന്നുകൊണ്ടുതന്നെ ഞാൻചോദിച്ചു...
""...എടാ... ശെരിയ്ക്കുമെനിയ്ക്ക് ജീപ്പോടിയ്ക്കാനറിയാം..!!"""_ അവൾ ബെഡ്ഡിലേയ്ക്കു ചമ്രമ്പടഞ്ഞിരുന്നു...
""...ദേ... മീനാഷീ... എനിയ്ക്കു പൊളിഞ്ഞുകേറീട്ടും പരമാവധി സഹിച്ചുകിടക്കുവാ ഞാൻ... നിന്റെ ഓടീരെന്താന്ന് കൂടിരുന്നുകണ്ട എന്നോടുതന്നെ കൊണയടിയ്ക്കല്ലേ... മൂക്കിനിട്ടിടിയ്ക്കും ഞാൻ..!!"""_ കണ്ണിനുമേലെ കുറുകനേ വെച്ചിരുന്ന കയ്യെടുത്തുമാറ്റി ഞാനവളെ തുറിച്ചുനോക്കി...
""...എടാ സത്യാ ഞാമ്പറേണേ... എന്നെയൊന്നു വിശ്വസിയ്ക്ക്... എനിയ്ക്കു ജീപ്പോടിയ്ക്കാനറിയാം... ഞാനോടിച്ചിട്ടുമുണ്ട്... അതല്ലേ ഞാനത്രേം കോൺഫിഡന്റായി വണ്ടിയെടുത്തേ... അല്ലേൽ നീ വിനീതേനെ വിളിച്ചു ചോദിച്ചുനോക്ക്... അവൾടേട്ടന്റെ വണ്ടിയാ ഞാനോടിച്ചേ..!!"""_ അവള് ഇരുന്നയിരുപ്പിൽ ആണയിടുവാ...
""...അവൾടേട്ടന്റെ അണ്ടിയോടിച്ചു നീ... എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കണ്ട... എന്നിട്ടാണോടീ നീയാ വണ്ടിയ്ക്കാത്തുകേറിയിരുന്ന് ഗിയറുതപ്പീത്..?? ഇതിനെന്താ മൂന്ന് ഗിയറെന്നല്ലേടീ..?? നീയേ... നീയൊരു പശൂനെപ്പോലുമോടിച്ചിട്ടില്ലാന്ന് കണ്ടുവിശ്വസിച്ചോനാ ഞാൻ... ആ എന്റടുക്കെ താളംവിടല്ലേ മീനാഷീ..!!"""
""...എടാ... അതെനിയ്ക്ക് ശെരിയ്ക്കും ഡൗട്ടായ്ട്ടുതന്നെ ചോദിച്ചതാ... അവൾടെ വണ്ടിയ്ക്ക് ഒറ്റ ഗിയറേ ഉണ്ടായ്രുന്നുള്ളൂ... സ്റ്റീറിങ്ങും നല്ല സ്മൂത്തായ്രുന്നു..!!"""_ മീനാക്ഷി വിരലുകടിച്ചുകൊണ്ട് എന്നെനോക്കി...
""...നിന്നോട് മിണ്ടാണ്ടിരിയ്ക്കാൻ ഞാമ്പറഞ്ഞൂട്ടോ..!!"""_ അവൾടെ കൊണവതിയാരമത്ര സുഖിയ്ക്കാതെ ചിലുത്തപ്പോഴാണ് എനിയ്ക്കടുത്ത സംശയം...
""...അല്ല... നീയവന്റെ കിണ്ടി ഓടിച്ചിട്ടുണ്ടെന്നുതന്നിരിയ്ക്കട്ടേ... ഇവ്ടത്തെ വണ്ടി അതുപോലല്ലാന്നു കണ്ടപ്പോ തിരിച്ചിറങ്ങിയാപ്പോരായ്രുന്നോ..??"""_ ഞാൻ മെല്ലെയെഴുന്നേറ്റ് അവൾക്കരികിലിരുന്നു...
""...അതുപിന്നെ... തിരിച്ചിറങ്ങിയാ നാണക്കേടാവില്ലേ..??"""_ അവൾടെ മുഖത്തൊരു ചമ്മിയചിരി...
""...ഉവ്വ.! ഇപ്പോപ്പിന്നെ നാണക്കേടില്ലാത്തോണ്ട് കൊഴപ്പോല്ല... വണ്ടീമ്പൊളിച്ച്.. തേങ്ങേമിട്ട്.. തലേമ്പൊട്ടിച്ച് ആ കഴപ്പും തീർന്നിരിയ്ക്കുന്ന നോക്കിയ്ക്കേ..!!"""_ അതുപറയുമ്പോൾ എനിയ്ക്കും ചിരിവന്നിരുന്നു...
എന്റെ ചിരികണ്ട് മീനാക്ഷിയ്ക്കും കൂടെ ചിരിയ്ക്കണമെന്നുണ്ട്...
പിന്നെ ഞാൻ തെറിവിളിച്ചാലോന്നോർത്തിട്ടാവണം അവൾ ചുണ്ടുകൾകടിച്ച് ചിരിയമർത്തീത്...
""...എടാ... നിനക്കു നല്ല വേദനയുണ്ടോ..??"""_ കുറച്ചുനേരത്തെ ആ ഇരുപ്പിനൊടുവിൽ അവൾ വീണ്ടുംതിരക്കി...
""...വേദനകുറച്ചു മോശമാണേൽ നല്ലതാക്കിത്തരാൻ നെനക്കെന്തേലും പ്ലാനുണ്ടോ..??"""_ നെറ്റിയിലെ വെച്ചുകെട്ടിലൊന്നു തപ്പിക്കൊണ്ട് ഞാൻതിരക്കി...
""...എടാ തമാശകള... നല്ല വേദനയുണ്ടോ..?? ഒത്തിരി മുറിവുണ്ടോ..?? ഞാനൊന്നു നോക്കട്ടേ..!!"""_ പറഞ്ഞതിനൊപ്പം എന്റെ അനുവാദത്തിനു കാത്തുനില്ക്കാതവൾ നെറ്റിയിലെ വെച്ചുകെട്ട് മെല്ലെയഴിച്ചു...
എന്നിട്ട് മുറിവിലൊന്നു മെല്ലെത്തൊട്ടതും ഞാനെരിവു വലിച്ചുപോയി...
""...നല്ല വേദനയുണ്ടല്ലേ..??"""_
💬 Comments
View all comments