0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2827

ആവോ അവളെന്താ നടക്കുന്നേന്നുപോലും മനസ്സിലാകാത്തമട്ടിൽ ഒറ്റയിരിപ്പിരുന്നു...

""...നീയിങ്ങനെ നോക്കുവൊന്നുമ്മേണ്ട... എനിയ്ക്കറിയാം, ഞാനെങ്ങനേലും ചത്തുകാണാനാണ് നെനക്കാഗ്രഹമെന്ന്... അതിനുവേണ്ടീട്ടാണ് വണ്ടി കൊണ്ടോയ് തെങ്ങിലിടിപ്പിച്ചേന്നുമറിയാം..!!"""_ ഒന്നുനിർത്തിയ ഞാൻ, കിളിപോയിരുന്ന മീനാക്ഷിയെ നോക്കി;

""...അതെന്തേലുമായ്ക്കോട്ടേ... ഇപ്പതല്ല... എങ്ങനവരെയൊക്കെ ഫെയ്സെയ്യോന്നാ ഞാനാലോചിയ്ക്കുന്നേ..!!"""_ന്ന് കൂട്ടിച്ചേർത്തതും,

""...അയ്നിപ്പെന്തോ പറ്റി..??"""_ എന്നവൾ കണ്ണുംതിരുമ്മിക്കൊണ്ട് തിരിച്ചുചോദിച്ചു...

""...കൊള്ളാം.! എടീ ഇന്നലവരോടെന്തൊക്കെയാ വിളിച്ചുപറഞ്ഞേന്നു വല്ലോർമ്മേമുണ്ടോ..??"""

""...അതിനു ഞാനെന്താ വിളിച്ചുപറഞ്ഞേ..??"""_ അവൾ ഉണ്ടക്കണ്ണുകൾ മേലേയ്ക്കുയർത്തി ആലോചിച്ചു...

""...നീയല്ല... ഞാൻ..!!"""

""...ഓ.! നീ... അതിനു തല്ക്കാലമെനിയ്ക്കൊന്നും ചെയ്യാനില്ല..!!"""_ എന്നെനോക്കി ഒരാക്കിയമട്ടിൽ ഡയലോഗുമിട്ട് മുടിയും വാരിക്കെട്ടിയെഴുന്നേറ്റ മീനാക്ഷിയെ കൈയ്ക്കു പിടിച്ചുനിർത്തി,

""...എടീ കോപ്പേ... എന്തേലുമൊരൈഡിയ പറേടീ..!!"""_ ന്നായി ഞാൻ...

""...ഐഡിയയോ..?? എന്തൈഡിയ..??"""_ അവളെന്നെ കണ്ണുകൾകൊണ്ട് ചുഴിഞ്ഞു...

""...അല്ലാ... നീ വല്യ ഡോക്ട്രൊക്കല്ലേ..?? അപ്പൊ അവരെ ഫെയ്സെയ്യാനെന്തേലും ഐഡിയയുണ്ടോന്നറിയാൻ..!!"""_ പറയുമ്പോൾ എന്റെമുഖത്തൊരു ചമ്മലുണ്ടായ്രുന്നു...

""...അതേ... നീ വീണ്ടുവിചാരമില്ലാതെ ഓരോന്നൊക്കെ കാണിയ്ക്കുന്നതിന് പരിഹാരമുണ്ടാക്കലല്ല ഡോക്ടർമാരുടെ പണി..!!"""_ അതുമ്പറഞ്ഞ് എന്നെയൊന്നുകൂടി ഊക്കിയിട്ട് ബാത്ത്റൂമിലേയ്ക്കുനടന്ന മീനാക്ഷിയോടായി;

""...എനിയ്ക്കു വെളിവില്ലാണ്ടായെങ്കിൽ അതിന്റൊറ്റകാരണം നീയാ... നീയാ വണ്ടികൊണ്ടോയിടിച്ചോണ്ടാ എന്റെ വെളിവുപോയെ..!!"""_ എന്നൊന്നെറിഞ്ഞു നോക്കിയെങ്കിലും,

""...പിന്നേ... അല്ലേൽപ്പിന്നെ വെളിവുനിറഞ്ഞൊരാള്..!!"""_ എന്നും പറഞ്ഞവൾ പുച്ഛിയ്ക്കുവാണ് ചെയ്തത്...

ശേഷം ബാത്ത്റൂമിലേയ്ക്കു കയറുവേംചെയ്തു...

തിരിച്ചവൾ വരുന്നതുവരെ പലപ്ലാനുകളും ചിന്തിച്ചുനോക്കിയെങ്കിലും ഒന്നുമങ്ങടൊത്തുവന്നില്ല...

അവസാനമവൾ പുറത്തുവന്നതും,

""...എടീ... എന്തേലുമൈഡിയയൊണ്ടേൽ പറേടീ... അല്ലേലയാള് ഇവടെനടന്നതൊക്കെന്റെ തന്തേവിളിച്ചു പറഞ്ഞുകൊടുക്കും... അതോടിവടന്നും അവടെന്നും ചാടേണ്ടിവരും..!!"""_ ബുദ്ധിരാക്ഷസനായ ഞാൻ ഒരൈഡിയയ്ക്കുവേണ്ടി കെഞ്ചിയപ്പോൾ അവൾക്കൊടുക്കത്തെ ജാഡയായിരുന്നു...

എന്നെയൊരു തൊലിഞ്ഞനോട്ടവും നോക്കി മുഖംതുടച്ചുനിന്നപ്പോൾ പെട്ടെന്നായിരുന്നൂ ഞാൻ പ്ളേറ്റുതിരിച്ചത്;

""...അല്ലാ... അയാളുവിളിച്ചുപറഞ്ഞാലും ഞാനുടക്കുണ്ടാക്കീതു മാത്രായ്ട്ടു പറയില്ലായ്രിയ്ക്കും... അക്കൂട്ടത്തിൽ നീ തള്ളിമറിച്ചോണ്ടോയി വണ്ടിയിടിപ്പിച്ചതും പറയാൻസാധ്യതയുണ്ട്... അങ്ങനെവരുവാണേൽ ഞാൻമാത്രമാവൂല, നീയും വീട്ടിന്നിറങ്ങേണ്ടി വരും..!!"""_ ഞാൻ പിന്നേംശ്രെമിച്ചു...

ട്രൈ ടു ഗെറ്റ് എ ഫസ്റ്റ്ക്ലാസ്സ് എന്നാണല്ലോ പ്രമാണം...

അതുകേട്ടതും ആദ്യമെന്നെയൊരു പുച്ഛത്തോടെനോക്കിയ മീനാക്ഷി പിന്നെന്തോ ആലോചിയ്ക്കുന്നതും കണ്ടു...

എന്നിട്ട്;

""...അങ്ങനൊക്കെ പറയോ..??"""_ ന്നൊരു ചോദ്യവും...

അതോടെ സംഗതിയേറ്റെന്നെനിയ്ക്കു മനസ്സിലായി...

പിന്നെ വിടോ ഞാൻ..??

""...പറയാതെ പിന്നെ..?? ജീപ്പിടിപ്പിച്ചതുമാത്രമല്ല, അവരുടെ കുഞ്ഞിനെക്കൊല്ലാന്നോക്കീലേ അതുമ്പറയാൻ ചാൻസുണ്ട്... അതോണ്ടാ പറഞ്ഞേ, ഇതീന്നൂരാനൊരു വഴിപറഞ്ഞുതരാൻ..!!"""

""...പോടാ... ഞാൻ കൊല്ലാന്നോക്കീന്നുമില്ല... അനാവശ്യമ്പറഞ്ഞാലുണ്ടല്ലോ..!!"""

""...ഓ.! നീ കൊല്ലാന്നോക്കീലേലും അവർക്കങ്ങനെ പറയാലോ... എന്താപറഞ്ഞൂടേ..?? അതാപറഞ്ഞെ, ഇതീന്നൂരാനൊരു വഴിപറയാൻ..!!"""_ ഞാനൊന്നു

💬 Comments

View all comments