0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2795

അവൻ... അച്ചിക്കോന്തൻ..!!"""_ ഞാനവളെ കാര്യമാക്കുന്നതേയില്ലെന്നു കണ്ടതും പുള്ളിക്കാരിനിന്ന് പിറുപിറുത്തു...

അതിന്,

""...പറഞ്ഞതൊക്കെ പച്ചപരമാർത്ഥങ്ങളാവുമ്പോപിന്നെ ഞാനെന്തുസെയ്യും മല്ലയ്യാ..??"""_ അങ്ങനെപറഞ്ഞു ഞാനാക്കിയൊരു ചിരികൂടിച്ചിരിച്ചതും, കാലിന്റടിയിൽ അടുപ്പുകൂട്ടിയപോലെ അവള് നിന്നൊന്നുതുള്ളി;

""...കാണിച്ചുതരാടാ... രണ്ടെണ്ണത്തിനേം ഞാൻ കാണിച്ചുതരാം... നോക്കിയ്ക്കോ, രണ്ടെണ്ണത്തിനേം ഇവടന്നു പുറത്താക്കീലേൽ എന്റെപേര് പട്ടിയ്ക്കിട്ടോ..!!"""_ ഞങ്ങളെ മാറിമാറിനോക്കി കീത്തുചീറി...

""...മ്മ്മ്.! എന്നിട്ടുവേണം ബാക്കിയുള്ള പട്ടികളെല്ലാങ്കൂടി അതിനെയോടിച്ചിട്ട് കടിയ്ക്കാൻ..!!"""_ കേട്ടപാതി കേൾക്കാത്തപാതി ഞാനങ്ങു പറഞ്ഞുപോയി...

കേൾക്കേണ്ടതാമസം മീനാക്ഷിയൊറ്റ ചിരികൂടി പാസ്സാക്കിയപ്പോൾ പിന്നെ പറയണോ..??

""...എന്റെ കുഞ്ഞിനെത്താടാ..!!"""_ ന്നും ചീറിക്കൊണ്ടവൾ എന്റെനേരേ പാഞ്ഞുവന്നു...

എന്നാൽ ചോദിച്ചുടനേ കുഞ്ഞിനേം കാൽക്കൽസമർപ്പിച്ച് ദേവീടനുഗ്രഹോം വാങ്ങിപ്പോവാൻ സിദ്ധൂനത്രവല്യ കടിയില്ലായ്രുന്നു...

""...പൊടി കോപ്പേ... തരാനെനിയ്ക്കു മനസ്സില്ല... അല്ലേത്തന്നെ ഇതുനിന്റെ കുഞ്ഞാന്നെന്തുറപ്പാളേള..?? എനിയ്ക്കിതിനെ അവിടെക്കിടന്നു കിട്ടീതാ..!!"""_ സിറ്റ്ഔട്ടിന്റെ മൂലചൂണ്ടിക്കാണിച്ചതു പറഞ്ഞുടൻ കുഞ്ഞിനേംകൊണ്ടു ഞാൻ മുറ്റത്തേയ്ക്കു ചാടി...

ശേഷം,

""...നെനക്കത്രയ്ക്കു ചങ്കുറപ്പുണ്ടേൽ നീയെന്റേന്നീ കുഞ്ഞിനെമേടിയ്ക്ക്... കാണട്ടെ നിന്റെചങ്കൂറ്റം..!!"""_ അവൾടെ കുഞ്ഞിനേമെടുത്തുപിടിച്ച് പുറത്തിറങ്ങിയ ഞാൻ വെല്ലുവിളിച്ചതും കീത്തുവുമെന്റെ പിന്നലേ ചാടാനായിനോക്കി...

പക്ഷേ, ഉടുത്തിരുന്നത് നൈറ്റിയായതുകൊണ്ട് വിചാരിച്ചപോലെ കാലുപൊങ്ങാതെ വന്നപ്പോൾ കക്ഷി സ്റ്റെപ്പിറങ്ങിവരാനായി ഓടിയെങ്കിലും പാതിവഴിയ്ക്ക് മീനാക്ഷിയവളെ ചുറ്റിട്ടുപിടിച്ചു...

അതിന്, വിഡ്രീന്നും പറഞ്ഞവള് കുതറാനൊക്കെ ശ്രെമിച്ചെങ്കിലും ഫലമുണ്ടായില്ല...

പിന്നിൽനിന്നും വയറ്റിൽപിടിച്ചമർത്തി ലോക്കിട്ടുനിന്ന മീനാക്ഷി;

""...നീ കുഞ്ഞിനേംകൊണ്ട് പൊക്കോടാ... ഇവൾടെകാര്യം ഞാൻ നോക്കിക്കോളാം..!!"""_ ന്നു വിളിച്ചുപറഞ്ഞതും,

""...അയ്യോ.! നാട്ടുകാരേ... ഓടിവരണേ... ദേ ന്റെ കുഞ്ഞിനെ കട്ടോണ്ടോണേ... അയ്യോ..!!"""_ ന്നൊരു നിലവിളിയായ്രുന്നൂ കീത്തു...

അതുകേട്ടിട്ടാണ് അമ്മയും ചെറിയമ്മയുംകൂടി ചെറിയമ്മേടെ വീട്ടീന്നിറങ്ങിവന്നത്...

...ഓഹോ.! അപ്പൊ ടീംസൊന്നും ഇവിടെയില്ലായ്രുന്നല്ലേ... ചുമ്മാതല്ല ഇത്രേം അങ്കംനടന്നിട്ടും അറിയാണ്ടിരുന്നത്.!

""...എന്താ..?? എന്തായിവടെ..??"""_ പാഞ്ഞുവന്ന അമ്മയാണതു ചോദിച്ചത്...

അതിന്,

""...കണ്ടോ... എന്നെപിടിച്ചുവെച്ചിട്ട് എന്റെകുഞ്ഞിനേം കട്ടോണ്ടോടിയത്... മര്യാദയ്ക്കെന്റെ കുഞ്ഞിനെത്തരാമ്പറ..!!"""_ മീനാക്ഷിയുടെ കരവലയത്തിനുള്ളിൽ കിടന്നോണ്ട് കീത്തു വാകീറി...

""...എന്റെ സിത്തൂ... നീ വന്നുകേറിയുടനേ വീണ്ടുമിവിടം യുദ്ധക്കളമാക്കാനാണോ ഉദ്ദേശം..?? വെറുതേ ആവശ്യോല്ലാതെ... നീയാ കുഞ്ഞിനെയിങ്ങു താ..!!"""_ എന്റെനേരേതിരിഞ്ഞ് അമ്മയങ്ങനെ പറയുന്നതിനൊപ്പം കുഞ്ഞിനുവേണ്ടിയവർ കൈനീട്ടുകേം ചെയ്തു...

""...നീയൊന്നു ചുമ്മാതിരിയ്ക്കടീ... അവനിപ്പൊ കുഞ്ഞിനെയൊന്നെടുത്തെന്നു വെച്ച് ഉരുകിപ്പോവോ..?? അല്ലെങ്കി കണ്ട ചാമ്പലിനിടയിലൊക്കെ കുഞ്ഞിനെയിട്ടേച്ചുപോണ അവൾക്ക്, ചെക്കനൊന്നതിനെയെടുത്തപ്പോൾ പൊള്ളിപ്പോണു..!!"""_ അമ്മയുടെ പിന്നാലെവന്ന ചെറിയമ്മ എന്നെയൊന്നു സപ്പോർട്ടുചെയ്തതും, ഞാൻ ചെറിയമ്മയെ നോക്കി;

""...ഹായ് ബ്രോ.! സുഖാണോ..??"""_ ന്നൊന്നു തിരക്കി...

അതിന് ചുണ്ടുകോട്ടി,

""...പോടാ പട്ടീ..!!"""_ ന്നായ്രുന്നു തള്ളയുടെ മറുപടി...

""...എടീ... ഒന്നൂല്ലേലും അവൻ നിന്റനിയനല്ലേ..?? അവനാ കുഞ്ഞിനെയൊന്നെടുത്താലെന്താ കുഴപ്പം..?? നീയൊന്നടങ്ങു പെണ്ണേ..!!"""_ ഉടനെ മറുകണ്ടംചാടിയ അമ്മ കീത്തുവിനോടായി പറഞ്ഞതും,

""...അനിയനോ..?? ഇവനോ..?? എനിയ്ക്കിങ്ങനൊരനിയനില്ല... നിങ്ങള് വെർതേ വാചകമടിച്ചുനിൽക്കാതെ എന്റെ കുഞ്ഞിനെ മര്യാദയ്ക്കു മേടിച്ചുതരാൻ

💬 Comments

View all comments