Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]
നോക്ക്..!!"""_ അവളമ്പിനും വില്ലിനുമടുക്കാതെ തിരിച്ചടിച്ചു....
""...ഓ.! അത്രയ്ക്കു ഡിമാന്റാണേൽ നീ കുഞ്ഞിനെ മേടിയ്ക്കുന്നതെനിയ്ക്കൊന്നു കാണണോലോ..??"""_ കുതറാൻശ്രെമിച്ച കീത്തുവിനെ പിന്നിലേയ്ക്കു വലിച്ചമർത്തിയതുപറഞ്ഞ മീനാക്ഷി, ശേഷമെന്റെ നേരേ തിരിഞ്ഞു;
""...നീയാ കുഞ്ഞിനേങ്കൊണ്ട് എങ്ങോട്ടേലും ഓടിപ്പൊക്കോടാ... ഇവളെന്തുചെയ്യോന്നു നമുക്കുനോക്കാലോ..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തു...
""...എന്റെ കൊച്ചേ... നിങ്ങള് വന്നുകേറിയതേ ഓരോന്ന് തൊടങ്ങാന്നിയ്ക്കുവാണോ..?? ഇനിയിതിന്റെ പേരിലൊരുപ്രശ്നം വേണ്ടടാ... നീയാ കുഞ്ഞിനേങ്കൊടുത്തിട്ടു വാ..!!"""_ എല്ലാംകേട്ടുനിന്ന അമ്മയെന്റെ കൈവണ്ണയിൽപിടിച്ചു വീട്ടിലേയ്ക്കു നടന്നുകൊണ്ട്പറഞ്ഞു...
അതോടെ മനസ്സില്ലാമനസ്സോടെയാണേലും കുഞ്ഞിനെക്കൊടുക്കാൻ ഞാനും തയ്യാറാവുകയായ്രുന്നു...
""...നിന്നോടിനി പ്രത്യേകമ്പറയണോ..?? അവളെ വിടടീ..!!"""_ എന്നേംകൊണ്ട് സിറ്റ്ഔട്ടിലേയ്ക്കുകേറിയ അമ്മ മീനാക്ഷിയോടായതു പറഞ്ഞതും അവളുംപിടിവിട്ടു...
ഉടനെ മീനാക്ഷിയെ തുറിച്ചൊരു നോട്ടവുംനോക്കി, എന്റെ കയ്യിൽനിന്നും കുഞ്ഞിനേം പിടിച്ചുമേടിച്ചകത്തേയ്ക്കു പോകുമ്പോൾ,
""...നീയൊക്കെ ചെവീനുള്ളിയ്ക്കോ... ഇതിനൊക്കെ ഞാൻ എണ്ണിയെണ്ണി പകരംവീട്ടിയിരിയ്ക്കും..!!"""_ ന്ന് കീത്തു വെല്ലുവിളിയ്ക്കുവേം ചെയ്തു...
""...ഈശ്വരാ.! ഇനി ഞാനെടുക്കോന്നുമ്പറഞ്ഞ് അവളാക്കുഞ്ഞിനെ വല്ല പെട്ടീലുംവെച്ച് പൂട്ടോ..??"""_ കീത്തുവിന്റെ ചവിട്ടിക്കുലുക്കിയുള്ള പോക്കുകണ്ടിട്ട് ഞാൻ സ്വയംചോദിച്ചതും,
""...ആയിക്കൂടാന്നില്ല... നിന്റെയല്ലേ ചേച്ചി..!!"""_ ന്ന് അമ്മയെനിയ്ക്കിട്ടൊന്നു കൊട്ടി...
""...ഓ.! അല്ലാതെ നെങ്ങടെ മോളായോണ്ടല്ല... പിന്നെ, അടിച്ചിറക്കിയ മെഷീൻ ശെരിയല്ലെങ്കിൽ ഇതല്ല ഇതിനപ്പുറോം കാണേണ്ടിവരും..!!"""_ ഞാനുംവിട്ടില്ല...
""...എന്നാലുമെന്റെ മീനൂട്ടീ... ഇവനോ ബോധമില്ലെന്നുപറയാം... നീയുങ്കൂടി പഴേപോലായാലെങ്ങനാ..?? ഒന്നൂല്ലേലും നീയിപ്പൊ അറിയപ്പെടുന്നൊരു ഡോക്ടറല്ലേ..??"""_ എന്നെവിട്ട അമ്മ മീനാക്ഷിയെപ്പിടിച്ചതും ഞാൻ തെന്നിമാറിയിങ്ങ് ചെറിയമ്മയ്ക്കടുത്തെത്തി...
എന്നാൽ പുള്ളിക്കാരിയെന്നെ മൈൻഡാക്കുന്നുകൂടിയില്ല...
""...എന്താണ് കള്ളിപ്പെണ്ണേ... പെണക്കാണോ..??"""_ കിറിയ്ക്കിട്ടൊന്നു കുത്തിക്കൊണ്ടു ചോദിച്ചതും അവരെന്റെ കൈതട്ടിമാറ്റി...
""...കണ്ട വായ്നോക്കികളൊന്നും എന്നെത്തൊടണ്ട... എന്നോടു മിണ്ടാനും വരണ്ട..!!"""
""...ഓ.! അങ്ങനെ.! ആ അതുപറഞ്ഞപ്പോഴാ, അച്ഛനെവിടെ..??"""_ ഞാൻ ചോദിച്ചതും ചെറിയമ്മയെന്നെ തുറിച്ചൊന്നുനോക്കി;
""...ആശൂത്രീലാ..!!"""
""...മ്മ്മ്.! പേറെടുത്ത് പേറെടുത്ത് പുള്ളി പെറ്റുപോവാണ്ടിരുന്നാ മതിയായ്രുന്നു..!!"""_ കേട്ടതും ആത്മഗതംപോലതു പറഞ്ഞപ്പോൾ മൂന്നുപേരുമെന്നെ ചൂഴ്ന്നൊരുനോട്ടം...
കൂട്ടത്തിൽ,
""...അതിനങ്കിള് കാർഡിയോളജിസ്റ്റല്ലേ..??"""_ന്ന് ചോദിച്ചു മീനാക്ഷിയെന്നെ തിരുത്താന്നോക്കുവേംചെയ്തു...
ഉടനെ,
""...അതെന്താ..?? കാർഡിയോളജിസ്റ്റ് പേറെടുത്താൽ കുഞ്ഞ് പെണങ്ങിക്കിടന്നുകളയോ..??"""_ ന്നായിരുന്നെന്റെ മറുപടി...
""...എടി മീനൂ... നീയല്ലേ പറഞ്ഞേ, ഇവൻ പഴേപോലൊന്നുവല്ല... ഭയങ്കര പക്വതയായീന്നൊക്കെ..?? എന്നിട്ടിതിപ്പോൾ പഴേതിനെക്കാളും കഷ്ടാണല്ലോടീ..!!"""_ ഹോളിലേയ്ക്കുകയറി, സോഫയിലേയ്ക്കിരുപ്പുറപ്പിച്ച മീനാക്ഷിയോട് ചെറിയമ്മതിരക്കി...
""...അവടന്നിറങ്ങുന്നവരെ ഒരു പ്രശ്നോമില്ലായ്രുന്നു... എനിയ്ക്കു തോന്നുന്നത്, നിങ്ങടെയൊക്കെ മണം തട്ടീട്ടാവുമെന്നാ..!!"""_ പറയുന്നതിനൊപ്പം അവളൊന്നടക്കി ചിരിയ്ക്കുവേം ചെയ്തു...
""...ഓ.! ഇനി നമ്മളെപ്പറ.! അല്ല... നിങ്ങളെന്തേലും കഴിച്ചായ്രുന്നോ..??"""_ ചോദിച്ചുകൊണ്ടമ്മ അടുക്കളയിലേയ്ക്കു നടന്നതും,
""...വേണ്ടമ്മാ... ഞങ്ങളു വരുന്നുവഴിയ്ക്കു കഴിച്ചായ്രുന്നു..!!"""_ മീനാക്ഷി മറുപടികൊടുത്തു...
""...ഓ.! അവരൊക്കെ കൂടിയോരായ്പ്പോയില്ലേ... ഇനീപ്പൊ ഇവടന്നൊക്കെ വല്ലതുങ്കഴിച്ചാൽ ചെലപ്പൊ കൊറച്ചിലായ്പ്പോവും..!!"""_ കുഞ്ഞിനേം ഒക്കത്തുവെച്ച് തെക്കുവടക്കുനടന്ന കീത്തു ഡയലോഗുവിട്ടതും, ഇവൾക്കിനീം മാറ്റമൊന്നും വന്നില്ലേന്നമട്ടിൽ ഞാനും മീനാക്ഷിയും പരസ്പരമൊന്നു നോക്കി...
ശേഷം,
""...എന്തായാലും
💬 Comments
View all comments