0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2797

മീനാക്ഷിയെ തുറിച്ചൊരു നോട്ടവുംനോക്കി, എന്റെ കയ്യിൽനിന്നും കുഞ്ഞിനേം പിടിച്ചുമേടിച്ചകത്തേയ്ക്കു പോകുമ്പോൾ,

""...നീയൊക്കെ ചെവീനുള്ളിയ്ക്കോ... ഇതിനൊക്കെ ഞാൻ എണ്ണിയെണ്ണി പകരംവീട്ടിയിരിയ്ക്കും..!!"""_ ന്ന് കീത്തു വെല്ലുവിളിയ്ക്കുവേം ചെയ്തു...

""...ഈശ്വരാ.! ഇനി ഞാനെടുക്കോന്നുമ്പറഞ്ഞ് അവളാക്കുഞ്ഞിനെ വല്ല പെട്ടീലുംവെച്ച് പൂട്ടോ..??"""_ കീത്തുവിന്റെ ചവിട്ടിക്കുലുക്കിയുള്ള പോക്കുകണ്ടിട്ട് ഞാൻ സ്വയംചോദിച്ചതും,

""...ആയിക്കൂടാന്നില്ല... നിന്റെയല്ലേ ചേച്ചി..!!"""_ ന്ന് അമ്മയെനിയ്ക്കിട്ടൊന്നു കൊട്ടി...

""...ഓ.! അല്ലാതെ നെങ്ങടെ മോളായോണ്ടല്ല... പിന്നെ, അടിച്ചിറക്കിയ മെഷീൻ ശെരിയല്ലെങ്കിൽ ഇതല്ല ഇതിനപ്പുറോം കാണേണ്ടിവരും..!!"""_ ഞാനുംവിട്ടില്ല...

""...എന്നാലുമെന്റെ മീനൂട്ടീ... ഇവനോ ബോധമില്ലെന്നുപറയാം... നീയുങ്കൂടി പഴേപോലായാലെങ്ങനാ..?? ഒന്നൂല്ലേലും നീയിപ്പൊ അറിയപ്പെടുന്നൊരു ഡോക്ടറല്ലേ..??"""_ എന്നെവിട്ട അമ്മ മീനാക്ഷിയെപ്പിടിച്ചതും ഞാൻ തെന്നിമാറിയിങ്ങ് ചെറിയമ്മയ്ക്കടുത്തെത്തി...

എന്നാൽ പുള്ളിക്കാരിയെന്നെ മൈൻഡാക്കുന്നുകൂടിയില്ല...

""...എന്താണ് കള്ളിപ്പെണ്ണേ... പെണക്കാണോ..??"""_ കിറിയ്ക്കിട്ടൊന്നു കുത്തിക്കൊണ്ടു ചോദിച്ചതും അവരെന്റെ കൈതട്ടിമാറ്റി...

""...കണ്ട വായ്നോക്കികളൊന്നും എന്നെത്തൊടണ്ട... എന്നോടു മിണ്ടാനും വരണ്ട..!!"""

""...ഓ.! അങ്ങനെ.! ആ അതുപറഞ്ഞപ്പോഴാ, അച്ഛനെവിടെ..??"""_ ഞാൻ ചോദിച്ചതും ചെറിയമ്മയെന്നെ തുറിച്ചൊന്നുനോക്കി;

""...ആശൂത്രീലാ..!!"""

""...മ്മ്മ്.! പേറെടുത്ത് പേറെടുത്ത് പുള്ളി പെറ്റുപോവാണ്ടിരുന്നാ മതിയായ്രുന്നു..!!"""_ കേട്ടതും ആത്മഗതംപോലതു പറഞ്ഞപ്പോൾ മൂന്നുപേരുമെന്നെ ചൂഴ്ന്നൊരുനോട്ടം...

കൂട്ടത്തിൽ,

""...അതിനങ്കിള് കാർഡിയോളജിസ്റ്റല്ലേ..??"""_ന്ന് ചോദിച്ചു മീനാക്ഷിയെന്നെ തിരുത്താന്നോക്കുവേംചെയ്തു...

ഉടനെ,

""...അതെന്താ..?? കാർഡിയോളജിസ്റ്റ് പേറെടുത്താൽ കുഞ്ഞ് പെണങ്ങിക്കിടന്നുകളയോ..??"""_ ന്നായിരുന്നെന്റെ മറുപടി...

""...എടി മീനൂ... നീയല്ലേ പറഞ്ഞേ, ഇവൻ പഴേപോലൊന്നുവല്ല... ഭയങ്കര പക്വതയായീന്നൊക്കെ..?? എന്നിട്ടിതിപ്പോൾ പഴേതിനെക്കാളും കഷ്ടാണല്ലോടീ..!!"""_ ഹോളിലേയ്ക്കുകയറി, സോഫയിലേയ്ക്കിരുപ്പുറപ്പിച്ച മീനാക്ഷിയോട് ചെറിയമ്മതിരക്കി...

""...അവടന്നിറങ്ങുന്നവരെ ഒരു പ്രശ്നോമില്ലായ്രുന്നു... എനിയ്ക്കു തോന്നുന്നത്, നിങ്ങടെയൊക്കെ മണം തട്ടീട്ടാവുമെന്നാ..!!"""_ പറയുന്നതിനൊപ്പം അവളൊന്നടക്കി ചിരിയ്ക്കുവേം ചെയ്തു...

""...ഓ.! ഇനി നമ്മളെപ്പറ.! അല്ല... നിങ്ങളെന്തേലും കഴിച്ചായ്രുന്നോ..??"""_ ചോദിച്ചുകൊണ്ടമ്മ അടുക്കളയിലേയ്ക്കു നടന്നതും,

""...വേണ്ടമ്മാ... ഞങ്ങളു വരുന്നുവഴിയ്ക്കു കഴിച്ചായ്രുന്നു..!!"""_ മീനാക്ഷി മറുപടികൊടുത്തു...

""...ഓ.! അവരൊക്കെ കൂടിയോരായ്പ്പോയില്ലേ... ഇനീപ്പൊ ഇവടന്നൊക്കെ വല്ലതുങ്കഴിച്ചാൽ ചെലപ്പൊ കൊറച്ചിലായ്പ്പോവും..!!"""_ കുഞ്ഞിനേം ഒക്കത്തുവെച്ച് തെക്കുവടക്കുനടന്ന കീത്തു ഡയലോഗുവിട്ടതും, ഇവൾക്കിനീം മാറ്റമൊന്നും വന്നില്ലേന്നമട്ടിൽ ഞാനും മീനാക്ഷിയും പരസ്പരമൊന്നു നോക്കി...

ശേഷം,

""...എന്തായാലും അമ്മചോദിച്ചതല്ലേ... ഞങ്ങൾക്കൂടി കഴിയ്ക്കാനെടുത്തോ..!!"""_ കീത്തുവിനെയൊന്നു പാളിനോക്കി മീനാക്ഷിപറഞ്ഞു...

എന്നിട്ട് സംഗതിയേറ്റോന്നമട്ടിൽ എന്നെനോക്കി അമർത്തിച്ചിരിയ്ക്കുവേം ചെയ്തു...

അതുകണ്ടിട്ട് കീത്തുവിന് നന്നേപൊളിഞ്ഞെങ്കിലും എന്തുപറയാൻ..??

""...വേഷമൊക്കെ മാറിവാ പിള്ളേരേ... നിങ്ങളുവരുന്നത് പ്രമാണിച്ച് ബിരിയാണിയുണ്ടാക്കീട്ടുണ്ട്..!!"""_ ചെറിയമ്മ അടുക്കളയിൽനിന്നും വിളിച്ചതും,

""...ഓ.! എന്നാ നിങ്ങളെടുത്തുവെച്ചോ... ഞങ്ങള് ഡ്രസ്സുമാറിവരാം..!!"""_ ന്നും

💬 Comments

View all comments