Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]
പറഞ്ഞ് മീനാക്ഷിയെഴുന്നേറ്റു, പിന്നാലെ ഞാനും...
""...നീയെന്തേലും കഴിച്ചോടീ ചേച്ചീ..??"""_ അതിനിടയിൽ ഞാൻ കീത്തൂനോടായി തിരക്കി...
അപ്പോഴും കുഞ്ഞിനേങ്കൊണ്ട് മേരിമറിയം നിൽക്കുമ്പോലൊരു നിൽപ്പാണ് കക്ഷി, ഇപ്പൊ മേശിരിയെവിളിച്ച് അടിച്ചൊറപ്പിച്ചാൽ സന്ധ്യയ്ക്കു മെഴുകുതിരി കത്തിയ്ക്കാമെന്ന മട്ടിൽ...
""...അതിനെന്തേലും കഴിയ്ക്കണോങ്കിൽ കുഞ്ഞിനെ താഴെവെയ്ക്കണ്ടേ..?? അങ്ങനെ കുഞ്ഞിനെ താഴെവെച്ചിട്ടുള്ളൊരു കഴിപ്പും കീത്തൂന് വേണ്ട... അല്ലേടീ..??"""_ മീനാക്ഷി തിരിഞ്ഞുനിന്ന് വീണ്ടുമൊന്നുകൊട്ടി...
""...എന്റെ മിന്നൂസേ... നീയൊന്നടങ്ങ്... ഇതൊണ്ടല്ലോ ഇതെന്റെചേച്ചിയാ... അല്ലാണ്ട് നിന്റെചെണ്ടയല്ല... അവളവൾടെ കുഞ്ഞിനോടുള്ള സ്നേഹങ്കൊണ്ട് അതിനെ തറേവെയ്ക്കാതെ കൊണ്ടുനടക്കുന്നു... അതിനു നെനക്കെന്താ..??"""_ ചോദിച്ച ഞാൻ, കീത്തുവിന്റെ നേരേതിരിഞ്ഞ്;
""...അല്ല, കക്കൂസിൽ പോകുമ്പോളെങ്കിലും ഈ ലോഡിറക്കാൻ ഉദ്ദേശമുണ്ടാവോ..??"""_ എന്നുകൂടി കൂട്ടിച്ചേർത്തു...
""...എന്താ..?? അതുഞാൻ നിന്നെ ബോധിപ്പിയ്ക്കണോ..?? ദേ... ഇവളുകൂടുള്ള നെഗളിപ്പിൽ കൂടുതലാളാവാൻ വന്നാൽ എന്റെ തനിക്കൊണം നീ കാണും..!!"""_ മീനാക്ഷിയെച്ചൂണ്ടി കീത്തുപറഞ്ഞു...
""...ഓ.! ഓണത്തിന് വന്നൂന്നുവെച്ച് ഞാനും വല്യ മാവേലിയൊന്നുവല്ല..!!"""_ അതു പറയുമ്പോഴേയ്ക്കും അമ്മയുടെ വിളിവന്നു;
""...പിള്ളേരേ... പെട്ടെന്നുപോയി വേഷംമാറിവാ..!!"""
അതുകേൾക്കേണ്ട താമസം മീനാക്ഷി മേലേയ്ക്കുള്ള സ്റ്റെപ്പുകൾ ഓടിക്കയറി...
ഞാനാണേൽ കീത്തുവിന്റെ ഇടുപ്പിലിരുന്ന കുഞ്ഞിനെനോക്കി കണ്ണടച്ചു ചിരിച്ചുകാട്ടി...
പിന്നെ ഞാൻ മെല്ലെ റൂമിലേയ്ക്കു തെറിച്ചു...
ഡോറ് തള്ളിത്തുറന്ന് റൂമിനകത്തേയ്ക്കു കേറുമ്പോൾ മീനാക്ഷിയവൾടെ മെറൂൺനിറത്തിലെ പഴയൊരു കോട്ടൻ നൈറ്റിയെടുത്ത് ബെഡ്ഡിലേയ്ക്കിട്ടിട്ട് കണ്ണാടിയുടെ മുന്നിൽനിന്നും ഫോണിൽ കുത്തുവായ്രുന്നു...
""...വേഷം മാറാനെന്നുപറഞ്ഞ് ഓടിപ്പാഞ്ഞ് റൂമിക്കേറിയല്ലോ... എന്നിട്ടുവണ്ടീന്ന് ബാഗെടുത്തോ ചെക്കാ..??"""_ ഞാൻ റൂമിലെത്തീന്നുകണ്ടതും ഫോണിൽ തോണ്ടിക്കൊണ്ടുതന്നെ അവൾതിരക്കി...
""...ഓഹ്.! അതു ശെരിയാണല്ലോ... ഇപ്പെടുക്കാം..!!"""_ വാതിൽക്കൽനിന്ന് അവൾക്കു മറുപടിയുംകൊടുത്ത് തിരിയാനൊരുങ്ങുമ്പോൾ കക്ഷിയെന്നെ തടഞ്ഞു...
""...ഇനിയിപ്പൊ കഴിച്ചിട്ടെടുക്കാടാ... കബോഡിനകത്ത് പഴേ ഷോർട്സും ടീഷർട്ടുമുണ്ട്... തല്ക്കാലം കൊച്ചതിട്ടോ... ഞാനപ്പോഴേയ്ക്കും ചേച്ചിയെയൊന്നു വിളിയ്ക്കട്ടേ..!!"""_ ഒരു പുഞ്ചിരിയോടെ അങ്ങനേമ്പറഞ്ഞ് അവൾ ഫോൺ ചെവിയോടുചേർത്തു...
""...ആഹ്.! ചേച്ചീ... ഇതെവിടെയാ..??"""_ അപ്പുറത്ത് കോളറ്റൻഡ് ചെയ്തതും മീനാക്ഷിചോദിച്ചു...
ഞാനപ്പോഴേയ്ക്കും പാന്റ്സും ഷർട്ടുമൊക്കെ അഴിച്ചുമാറ്റി, കബോഡിൽനിന്നൊരു ക്രീംകളർ ഷോർട്സെടുത്ത് വലിച്ചുകേറ്റി...
ഒപ്പം ടീഷർട്ടും കയ്യിലെടുത്തു... അല്പം ടൈറ്റുണ്ടെങ്കിലും അഡ്ജസ്റ്റ്ചെയ്യാം...
""...അതേ... ഒരു സർപ്രൈസുണ്ട്... ഞങ്ങള് നാട്ടിലെത്തീട്ടാ..!!"""_ അതുപറഞ്ഞശേഷം മീനാക്ഷി എന്നെനോക്കി കള്ളച്ചിരിചിരിച്ചു...
അതിനുള്ള ചേച്ചിയുടെ മറുപടിവന്നതും പെണ്ണ് കുലുങ്ങിച്ചിരിയ്ക്കാനും തുടങ്ങി...
""...പിള്ളേരേ... പെട്ടെന്നുവാട്ടോ..!!"""_ അപ്പോഴേയ്ക്കും താഴെനിന്നും അമ്മയുടെ വിളിയുമെത്തി...
എന്നാലതൊന്നും ശ്രെദ്ധിയ്ക്കാതെ മീനാക്ഷിയപ്പോഴും ചേച്ചിയോട് സൊള്ളുവാ...
💬 Comments
View all comments