Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
എന്റെ ഡോക്ടറൂട്ടി 23 Ente Docterootty Part 23 | Author : Arjun Dev | Previous Parts

ഗെയ്റ്റുകടന്ന് അകത്തേയ്ക്കുകേറിയ വണ്ടി വീടിനുമുന്നിലായി നിന്നതും മീനാക്ഷി ബുള്ളറ്റിൽനിന്നും ചാടിയിറങ്ങി...
എന്നിട്ട്,
""...എന്റെമ്മോ.! ഇനിയെന്നെക്കൊണ്ടൊന്നിനും വയ്യായേ..!!"""_ ന്നുമ്പറഞ്ഞവൾ അകത്തേയ്ക്കൊറ്റ വിടീലായിരുന്നു...
കുണുങ്ങിക്കുണുങ്ങിയുള്ള ആ പോക്കുകണ്ടതും എനിയ്ക്കങ്ങട് പൊളിഞ്ഞു...
...ഇവൾടെ പറച്ചിലുകേട്ടാ തോന്നുവല്ലോ, നാടുനിരങ്ങാനുള്ള കഴപ്പുമൊത്തം എനിയ്ക്കായ്രുന്നെന്ന്.!
അങ്ങനെ സ്വയംപിറുപിറുത്ത് വണ്ടിയിൽനിന്നുമിറങ്ങിയ ഞാൻ പോർച്ചിൽകിടക്കുന്ന ഇന്നോവയിലേയ്ക്കു നോക്കി ജോക്കുട്ടനുമെത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കിയശേഷമാണ് വീട്ടിനകത്തേയ്ക്കു കേറുന്നത്...
നോക്കുമ്പോൾ ലിവിങ്റൂമിൽതന്നെ എല്ലാമുണ്ട്...
അച്ഛനുമമ്മയും സോഫയിലിരുന്ന് ടിവി കാണുവാ...
അവരിരിയ്ക്കുന്നതിനെതിരേയുള്ള സെറ്റിയിലിരുന്ന ജോക്കുട്ടൻ ഫോണിൽത്തോണ്ടുന്ന തിരക്കിലും...
അവന്റെനിഴലുപോലെ ചേച്ചിയുമുണ്ടടുത്ത്...
...കോപ്പ്.! ഇനിയാ തെണ്ടി തിന്നാനൊന്നും കൊടുത്തില്ലാന്ന് പരാതിപറയോ..??
എല്ലാരേം ഒരുമിച്ചുകണ്ടപ്പോൾ ചെറിയൊരാശങ്ക തോന്നിയതിനാൽ റൂമിലേയ്ക്കു വലിഞ്ഞാലോന്നും ചിന്തിച്ച് അകത്തേയ്ക്കു കേറുമ്പോഴേയ്ക്കും ചേച്ചിയിരുന്നതിനടുത്തായി സെറ്റിയിലേയ്ക്കു മീനാക്ഷി പിടഞ്ഞങ്ങുകിടന്നു...
ആരോടും ഒരക്ഷരംമിണ്ടാതെ പോയിക്കിടന്നയവളെ എല്ലാവരും തുറിച്ചുനോക്കിയശേഷം കണ്ണെടുത്തതും എന്റെ നെഞ്ചത്തേയ്ക്കു നോട്ടംവീണു...
""...എന്നാപറ്റിയെടാ..?? ഇവളെന്താ വന്നപാടെ ഒറ്റക്കിടപ്പുകിടന്നേ..??"""_ മീനാക്ഷിയുടെ പ്രഹസനംകണ്ടിരുന്ന അമ്മയാണതു തിരക്കീത്...
അതിന്,
""...എവറെസ്റ്റ് കീഴടക്കീട്ടുവന്നതാ... കൊറച്ചു വെള്ളോങ്കൊട്... ക്ഷീണങ്കാണും..!!"""_ ന്നുമ്പറഞ്ഞ് ഞാൻ നൈസായ്ട്ടൊന്നു കൊട്ടിയപ്പോൾ കിടന്നകിടപ്പിൽ കിടന്നുകൊണ്ടുതന്നെ കക്ഷി കണ്ണുതുറന്നെന്നൊരു നോട്ടം...
""...എവറെസ്റ്റോ..?? എന്റെസിദ്ധൂ... നീയൊന്നു തെളിച്ചുപറ... നിങ്ങളെവിടാ പോയേ..??"""_ ഇപ്രാവശ്യം ചോദ്യം ചേച്ചിയുടെ വകയായ്രുന്നു...
""...ആ..?? എനിയ്ക്കറിയാമ്പാടില്ല... ഇവള് വിളിച്ചോണ്ടോയതാ... എന്താടീ അയ്ന്റെപേര്..??"""_ കൈമലർത്തിയശേഷം ഞാൻ മീനാക്ഷിയെനോക്കി...
""...രാമയ്ക്കൽമേട്..!!"""_
ആ മലർന്നുള്ളകിടപ്പിൽ ക്ഷീണത്തോടെയുള്ള മറുപടിവന്നതും,
""...ആ മലമണ്ടയ്ക്കോ..??"""_ ന്ന് ചോദിച്ച ചേച്ചിയുടെ കണ്ണുകൾമിഴിഞ്ഞു...
""...ആന്നേ... വേണ്ടാ വേണ്ടാന്നൊരായ്രംവട്ടം ഞാമ്പറഞ്ഞതാ... സമ്മതിയ്ക്കണ്ടേ..?? ഇടുക്കീൽവന്നിട്ട് ട്രെക്കിംഗ് നടത്താതെങ്ങനാ തിരിച്ചുപോണേന്നും ചോദിച്ചെന്നേം പിടിച്ചോണ്ടുപോയി..!!"""
""...ഓഹോ.! അപ്പൊ
💬 Comments
View all comments