0%

Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2273

എറിയാനോങ്ങി...

അതിനു പിന്നേയും നാലുതെറീംവിളിച്ചു ബുള്ളറ്റിലേയ്ക്കുകേറി അതു സ്റ്റാർട്ടാക്കുമ്പോഴാണ് അടുത്തയേണി...

ഒരുകയ്യിൽ മീൻകുപ്പിയും മറ്റേകയ്യിൽ പേഴ്‌സുംപിടിച്ചുനിന്ന് നടുറോഡിലേയ്ക്കു നീട്ടിയൊരെമണ്ടൻ വാള്...

വാളിന്റെകൂട്ടത്തിൽ കൊടലോപണ്ടമോ വല്ലതും ചാടിപ്പോയിട്ടുണ്ടോന്ന് കോലുകൊണ്ടു ചികഞ്ഞുനോക്കേണ്ട അവസ്ഥയും...

...എന്നാലാ വാളോടുകൂടി ഷെഡ്ഡിലായ മീനാക്ഷിയെ പിടിച്ചു പിന്നിലിരുത്തിയാൽ അങ്ങെത്തോ..?? പകുതിയ്ക്കുവല്ലതും ചാടിപ്പോയാൽ അതിനും ഞാൻ കണക്കുപറയണം.!

അതോർത്തപ്പോൾ റിസ്ക്കെടുക്കാൻ തോന്നീല...

അതുകൊണ്ടു വണ്ടിയുടെ പിന്നിലേയ്ക്കു കയറ്റിയിരുത്തി, അവൾടെ ഷോളുകൊണ്ട് ചേർത്തുപിടിച്ചു വയറ്റിൽകെട്ടിയാണ് തിരികെക്കൊണ്ടുവന്നത്...

വരുന്നവഴിയ്ക്കും ഞരങ്ങുവേം ബഹളംവെയ്ക്കാൻ ശ്രെമിയ്ക്കുകേമൊക്കെ ചെയ്തെങ്കിലും ഒരുവിധത്തിലങ്ങെത്തിയ്ക്കുവായ്രുന്നു...

എങ്കിലും മീനാക്ഷിയെ ആ അവസ്ഥയിൽ കൊണ്ടുച്ചെല്ലുന്നത് ആരേലുംകണ്ടാൽ മാനംപോകുമെന്നുറപ്പായതിനാൽ ബുള്ളറ്റ് പുറത്തുനിർത്തുവായ്രുന്നു...

ശേഷം നെഞ്ചിലെ കെട്ടഴിച്ചിറങ്ങിയ ഞാൻ പാതിമയക്കത്തിലായ്രുന്ന മീനാക്ഷിയെ വലിച്ചിറക്കി മതിലിലേയ്ക്കു ചാരിനിർത്തി...

പിന്നെ ഗെയ്റ്റിന്റെവിടവിലൂടെ ഒളിഞ്ഞുനോക്കി, മുറ്റത്തൊന്നും ആരുമില്ലെന്നുറപ്പിച്ചശേഷമാണ് അവളേയും പിടിച്ചകത്തേയ്ക്കു കേറീത്...

എന്നാൽ കാലുനിലത്തുറയ്ക്കാതെ പലവട്ടം തെക്കുവടക്കുപോയ മീനാക്ഷിയെ, മറ്റൊരുവഴിയുമില്ലാതെ ഞാനെടുത്തു തോളിലേയ്ക്കിട്ടു...

...ഈശ്വരാ.! ആ രാജീവിനൊഴികെ വേറാർക്കും ഇങ്ങനൊരവസ്ഥ വരുത്തരുതേ..!!_ ന്നും മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് സിറ്റ്ഔട്ടിലേയ്ക്കുള്ള ആദ്യത്തെ സ്റ്റെപ്പുകയറാനായി കാലെടുത്തുവെച്ചതും ആരതിയേച്ചി മുന്നിൽനിൽക്കുന്നു...

എവിടേയ്ക്കോ പോകാനായി അണിഞ്ഞൊരുങ്ങി സാരിയൊക്കെയുടുത്തുവന്ന ചേച്ചിയ്ക്കുപിന്നിൽ അമ്മയെക്കൂടിക്കണ്ടതും എന്റെ ചാരിത്ര്യംപോയി...

ഞാനവളേം ചൊമന്നോണ്ട് ചെല്ലണകണ്ടപ്പോ അവളുപിന്നേം വണ്ടി തെങ്ങേക്കേറ്റിയോന്നാവും ചേച്ചിപേടിച്ചത്...

കണ്ടയുടനെ ഒരു നിലവിളിയോടെ കയ്യിലിരുന്ന ഗിഫ്റ്റ്ബോക്സും വലിച്ചെറിഞ്ഞ് ചേച്ചിയോടി ഞങ്ങൾക്കരികിലെത്തി;

""...എന്താടാ..?? മീനൂനെന്താപറ്റിയെ..?? ഇവളെവിടേലുംവീണോ..??"""_ പേടിച്ചരണ്ട മുഖഭാവത്തോടെയവർ ചോദിയ്ക്കുമ്പോൾ അമ്മയും ഓടിപ്പിടഞ്ഞെത്തിയിരുന്നു...

""...എന്താടാ സിദ്ധൂ..?? ഇതെന്താപറ്റിയെ..?? നീയെന്തേലുമൊന്നു പറേടാ ചെക്കാ..!!"""_ അപ്പോഴുമൊന്നുംമിണ്ടാതെ അവളേയും തോളിലേറ്റിനടന്ന എന്നോടു ചേച്ചി ചോദ്യമാവർത്തിച്ചു...

അതിന്,

""...പോയി അടിച്ചുപൊളിയ്ക്കാൻ പറഞ്ഞല്ലേവിട്ടേ... രണ്ടുകുപ്പീമടിച്ചിട്ടുണ്ട്, ഒരു ഷാപ്പുംപൊളിച്ചിട്ടുണ്ട്... മതിയാവൂലേ..??"""_ ഈ നായിന്റെമോളുകാരണം കുടുംബത്തിന്റെ മാനങ്കൂടി കപ്പലുകേറീല്ലോന്നുള്ള ദേഷ്യോംസങ്കടോം
കൂടികലർന്നപ്പോൾ എന്തോ അങ്ങനെ പറയാനാണെനിയ്ക്കു തോന്നീത്...

അതിനൊപ്പം സിറ്റ്ഔട്ടിലെ തൂണിന്മേലേയ്ക്കവളെ ചാരിവെയ്ക്കുവേംചെയ്തു...

""...ഏഹ്.! മീനുകള്ളുകുടിച്ചോ..??"""_ അമ്മ മീനാക്ഷിയെ താങ്ങുമ്പോൾ ചേച്ചി സംശയഭാവത്തിലെന്നെ നോക്കി...

""...ദേ... എന്നെക്കൊണ്ടൊന്നും പറയ്പ്പിയ്ക്കരുത്... പെമ്പറന്നോത്തിയെ വേണ്ടിടത്തൊക്കെ കൂട്ടിക്കൊണ്ടുപോവാൻ ആരാ പറഞ്ഞേ..??"""_ ഒന്നുനിർത്തിയശേഷം,

""...അറിയോ എന്റെ പെമ്പറന്നോത്തിയ്ക്കു
പോവേണ്ടതേ ഷാപ്പിലേയ്ക്കായ്രുന്നു..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തതും ചേച്ചിയെന്നെ കലിപ്പിച്ചൊന്നുനോക്കി...

പക്ഷേ എന്തേലും പറയുന്നേനുമുന്നേ തൂണിൽചാരിവെച്ചിരുന്ന മീനാക്ഷി ചെരിഞ്ഞു നിലത്തേയ്ക്കു വീഴാൻപോയതും അയ്യോന്നുംവിളിച്ചുകൊണ്ട് അമ്മയ്ക്കുപുറമേ ചേച്ചികൂടി അവളെ താങ്ങിപ്പിടിച്ചു...

പിന്നെ മൊതലിനെ അമ്മയെയേൽപ്പിച്ച് പുറത്തെ

💬 Comments

View all comments