Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
ടാപ്പിൽനിന്നും വെള്ളമെടുത്തവൾടെ മുഖത്തൊക്കെ തളിച്ചശേഷം പിടിച്ചുയർത്തി;
""...മീനൂ... മോളെ... എന്തായിത്..?? നിനക്കിതെന്താ പറ്റിയേ..??"""_ ചേച്ചി വീണ്ടുംചോദ്യമിട്ടു...
അതിന്,
""...എനിയ്ക്കോ..?? എനിയ്ക്കൊന്നുമ്പറ്റീല..!!"""_ എന്നവൾ തോളുകുലുക്കിക്കൊണ്ട് മറുപടികൊടുത്തു...
ഉടനെ,
""...ആം.! ഒന്നുമ്പറ്റീട്ടില്ലാന്നു കണ്ടാലുമ്പറയും..!!"""_ എന്നൊന്നു പിറുപിറുത്ത ചേച്ചി;
""...അല്ലാ... നീയെന്താ കഴിച്ചേ..??"""_ ന്നുകൂടി കൂട്ടിച്ചേർത്തതിന്,
""...ഞാനോ..?? ഞാൻ അപ്പം കയ്ച്ചൂ... കപ്പ കയ്ച്ചൂ... മീങ്കയ്ച്ചൂ... പിന്നെ... പിന്നെ... ആാ... പിന്നെ കള്ളുങ്കൂച്ചു... എന്നാ മതുരോന്നറിയോ..?? സൂപ്പറായ്രുന്നു..!!"""_ ന്നൊക്കെ വിരലുകൊണ്ടെണ്ണിപ്പെറുക്കി മറുപടിപറഞ്ഞതും ചേച്ചി തിരിഞ്ഞെന്നൊരു നോട്ടം...
അതിന്,
""...തള്ളിയോന്നുവല്ല... എല്ലാം കേറ്റീതുതന്നാ... എത്ര കിണ്ടിയാന്നുപറഞ്ഞാലും അതിലൊക്കെ മീനാഷി സത്യസന്ധയാ..!!"""_ ഞാനുംവിട്ടില്ല...
""...മോളേ... മോളുവാ... ഇവടിങ്ങനിരിയ്ക്കണ്ട... നമുക്കകത്തേയ്ക്കു പോവാം..!!"""_ അമ്മയവളെ പിടിച്ചെഴുന്നേൽപ്പിയ്ക്കാനായി ശ്രെമിച്ചു...
പക്ഷേ മീനാക്ഷി;
""...ങ്ങൂഹും.! ഇനിയ്ക്കുറങ്ങണം..!!""" ന്നുമ്പറഞ്ഞ് മീൻകുപ്പിയേം കെട്ടിപ്പിടിച്ച് അവിടെത്തന്നെ വളയിടാൻ നോക്കുവാണുചെയ്തത്...
അതുകണ്ടതും ചേച്ചി;
""...കല്ലുപോലെ നിൽക്കാതെ ഇവളെയോന്ന് പിടിച്ചെഴുന്നേൽപ്പിയ്ക്കടാ..!!"""_ ന്ന് എന്നോടൊരു ചീറൽ...
അതോടെ മനസ്സില്ലാമനസ്സോടെ ഞാനവളെ പിടിച്ചെഴുന്നേൽപ്പിയ്ക്കാനായി ചെന്നെങ്കിലും മീനാക്ഷിയെന്റെ കൈതട്ടിത്തെറിപ്പിച്ചു;
""...വേണ്ട... നീയെന്നെ തൊടണ്ട... നിന്നോടു ഞാമ്പെണക്കാ..!!"""
""...അതെന്നാ മോളേ..??"""_ അപ്പോഴും പിടിയയയ്ക്കാതിരുന്ന അമ്മചോദിച്ചതിന്,
""...ഇവനേ... ഇവനെന്നെ കള്ളുകുടിക്കാൻ സമ്മയ്ച്ചില്ല... അതോണ്ടിവന്റെ കൂട്ടുഞാൻ വെട്ടി..!!"""_ പറഞ്ഞുകൊണ്ടവളെന്നെ തുറിച്ചുനോക്കി...
""...ദേ... ഒരു തൊഴിയങ്ങോട്ടു തന്നാലുണ്ടല്ലോ... രണ്ടുകുപ്പികള്ളുംങ്കേറ്റീട്ട് കുടിയ്ക്കാൻ സമ്മയ്ച്ചില്ലെന്നോ..??"""_ മാനംകപ്പലുകേറിയ അപമാനത്തിൽ നിൽക്കുമ്പോൾ നുണകൂടിപറഞ്ഞതും എനിയ്ക്കങ്ങടു പൊളിഞ്ഞു...
ഉടനെ,
""...കണ്ടില്ലേ..?? ഇതാ... ഇതാ..!!"""_ ന്നും ചിണുങ്ങിക്കൊണ്ടവൾ മോങ്ങാനായി തുടങ്ങീതും,
""...എന്നാ സിദ്ധുപിടിയ്ക്കണ്ട... വാ ഞാൻപിടിയ്ക്കാം..!!"""_ ന്നുംപറഞ്ഞ് ചേച്ചിയിടയ്ക്കുകേറി...
""...ആം.! ചേച്ചി പിടിച്ചാമതി... ചേച്ചിപിടിച്ചോ... ചേച്ചിപിടിച്ചോ..!!"""_ പറഞ്ഞവൾ ചേച്ചിയുടെ മീതേയ്ക്കുചാഞ്ഞു...
""...അല്ലേലും ചേച്ചിയ്ക്കേ എന്നോടു സ്നേഹൊള്ളൂ..!!"""_ ചേച്ചിയും അമ്മയും ചേർന്നവളെ താങ്ങിയെടുക്കുന്നതിനിടയിൽ മീനാക്ഷി പറഞ്ഞൊപ്പിച്ചു...
ശേഷം ചേച്ചിയുടെ ചുമലിൽചേർന്നുകൊണ്ടവൾ വീട്ടിനകത്തേയ്ക്കു നടന്നപ്പോൾ ഞാനുമമ്മയുംകൂടി അവരെ പിൻചെന്നു...
അതിനിടയിൽ,
""...പോയൊരു കലത്തിൽ മോരു കലക്കിയ്ക്കോ... ഒന്നു മുക്കിയെടുക്കണം..!!"""_ ന്നൊരു ഡയലോഗുവിടാനും ഞാൻമറന്നില്ല...
""...ചേച്ചീ... ചേച്ചീ..!!"""_ താങ്ങിക്കൊണ്ടു പോകുന്നതിനിടയിൽ മീനാക്ഷി വിളിയ്ക്കുന്നതുകേട്ട് സ്വാഭാവികമെന്നോണം എന്റെ ശ്രെദ്ധയുമവളിലേയ്ക്കു നീണ്ടു...
അതിനു ചേച്ചി മൂളിക്കൊണ്ടവളെ നോക്കീതും,
""...ഇവനേ... ഇവനാള് ശെരിയല്ല... കുശുമ്പനാ... കുശുമ്പൻ..!!"""_ ഒന്നു നിർത്തിയശേഷം,
""...പക്ഷെയോണ്ടല്ലോ... ചേച്ചിയില്ലേ... ചേച്ചിപാവാ... എനിയ്ക്കു ചേച്ചിയെ ഒത്തിരിയൊത്തിരി ഇഷ്ടാ... ഐലവ്യൂ..!!"""_ ന്നും കൂട്ടിച്ചേർത്ത് ആരതിയേച്ചിയുടെ കവിളിലവൾ
💬 Comments
View all comments