Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]
എരപ്പേ..??"""_ ചോദിച്ചതിനൊപ്പം ഒറ്റത്തൊഴികൂടിവെച്ചതും
മീനാക്ഷി രണ്ടുമലക്കംമറിഞ്ഞു...
എന്നിട്ടുമൊന്നു ഞരങ്ങിയതല്ലാതെ കക്ഷി കണ്ണുപോലും തുറന്നിരുന്നില്ല...
""...എടീ മൈരേ... എണീയ്ക്കെടീ... മനുഷ്യനെ നാണംകെടുത്താവുന്നേന്റെ അങ്ങേയറ്റം കെടുത്തീമ്മെച്ചവള് പള്ളിയൊറക്കവൊറങ്ങുന്നു... അന്തസ്സൊണ്ടാടീ നെനക്ക്..??"""_ ചോദ്യമൊക്കെ കുറച്ചുകടുപ്പത്തിലായ്രുന്നേലും അവളത് കേട്ടതുകൂടിയില്ല...
""...ഞാനിവടെ കഷ്ടപ്പെട്ട്
മാസ്സാകാൻ ശ്രെമിയ്ക്കുമ്പോൾ
നീയെന്നെ ആസ്സാക്കുന്നോ..?? എഴുന്നേക്കെടീ പോത്തേ... മതി നീയൊറങ്ങീത്..!!"""_ അത്രയുമ്പറഞ്ഞ ഞാൻ അവളെ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചു...
അതിനുമൊന്നു
ചിണുങ്ങിയതല്ലാതെ
മീനാക്ഷി കണ്ണുതുറന്നില്ല...
...ഇവളിതെന്താ തപസ്സെയ്യുന്നോ..??
കണ്ണുംമൂടി ചമ്രമ്പടഞ്ഞിരുന്നയാ സാധനത്തിനെയൊന്നു നോക്കിയശേഷം ഞാനവളെ കുലുക്കിവിളിച്ചു...
മറുപടിയായി അവളൊന്നുമൂളിയതും,
""...എടീപുല്ലേ... നീയീ കാണിച്ചുകൂട്ടീയേന് ആ പെണ്ണുമ്പിള്ളെന്തൊക്കെയാ പറഞ്ഞേന്നറിയോ നെനക്ക്..??"""_ ഞാൻ ചോദിച്ചു...
""...ഹാ..!!"""_ ഉടനേതന്നെ മറുപടിയുംവന്നു...
...അറിയാന്നാണോ അറിഞ്ഞൂടെന്നാണോ കവിയുദ്ദേശിച്ചേ..??
സംശയം സ്വയംചോദിയ്ക്കുമ്പോൾ ഒന്നിരുന്നാടിയ മീനാക്ഷി മലർന്നങ്ങുവീണു...
""...മീനാഷീ..!!"""_ കണ്ടതും
പൊളിഞ്ഞഞാൻ അമർത്തിവിളിച്ചുകൊണ്ട് വീണ്ടുമതിനെ പിടിച്ചെഴീപ്പിച്ചു;
""...എടീ ദേ കളിയ്ക്കല്ലേ...
ഇടിയ്ക്കും ഞാൻ...
പറഞ്ഞേക്കാ...
എഴുന്നേക്കടീ..!!"""_ വലിച്ചതിനെ വീണ്ടുമിരുത്തിയശേഷം,
""...എടീ... നെനക്കറിയോ, ആ ചേച്ചിപറഞ്ഞതേ, ഞാനാ
നിന്നെ കള്ളുകുടിപ്പിച്ചേന്നാ... എഴുന്നേറ്റുവാടീ... വന്നിട്ട് ഞാനല്ല,
നീ സ്വന്തയിഷ്ടത്തിനു
കുടിച്ചതാന്നുപറ..!!"""_ ഞാൻ കൂട്ടിച്ചേർത്തതും അതിനും,
""...ഹാ..!!"""_ ന്നും വെച്ചവൾ വീണ്ടും മലർന്നുവീണു...
""...എടീ മൈ... മൈ... മൈരേ... നീയൊരുപാടങ്ങട്
വെളച്ചിലെടുക്കല്ലേ,
ഇടിച്ചുമൂക്കാമ്മണ്ട
പൊളിയ്ക്കും ഞാൻ..!!"""
""...ഹാ..!!"""_ വേറൊരക്ഷരോം കിട്ടാഞ്ഞിട്ടാണോ ആവോ വീണ്ടുമവളതുതന്നെ തുപ്പീതും, അതിൽക്കൂടുതൽ ക്ഷമിയ്ക്കാനീ പാവം സിത്തൂന് കഴിയുമായ്രുന്നില്ല...
പിടിച്ചങ്ങട് കവിഴ്ത്തിക്കിടത്തി മുതുകത്തുകേറിയിരുന്ന് അഞ്ചാറിടിയങ്ങട് പൊട്ടിച്ചു...
പക്ഷേ ഞാൻ ചമ്മിപ്പോയി, മീനാക്ഷിയപ്പോഴുമൊരു ബോധോമില്ലാണ്ടു കിടക്കുവാണ് ചെയ്തേ...
അതോടെ പ്രതികാരം നാളെചെയ്താൽ മതിയാവോന്നായി ഞാൻ. പിന്നെ കുറച്ചുനേരം റൂമിൽചുറ്റിത്തിരിഞ്ഞശേഷം
പോയി ബുള്ളറ്റുമെടുത്തു തിരികെക്കൊണ്ടുവെച്ച് ഞാനും കേറിക്കിടന്നു...
എഴുന്നേൽക്കുമ്പോൾ നേരംവെളുത്തിരുന്നു...
എന്നാലപ്പോഴും ഒരുവെളിവുമില്ലാണ്ടുറങ്ങിയ മീനാക്ഷിയെ പാളിനോക്കിയെഴുന്നേറ്റ ഞാൻ ഫ്രഷായി താഴേയ്ക്കിറങ്ങുവായ്രുന്നു...
""...ആഹാ.! എത്തിയോ..?? എങ്ങനുണ്ടായ്രുന്നൂ
ഒറക്കോക്കെ..??"""_ ഡൈനിങ് ഹോളിലെത്തീതും അടുക്കളയിൽനിന്ന് എന്നെക്കണ്ട ചേച്ചിയൊരുകുത്ത്...
""...അതെന്താടീ പതിവില്ലാതൊരന്വേഷണം..??"""_ അപ്പോൾ അടുക്കളവാതിലിലൂടെ കയറിയങ്ങോട്ടേയ്ക്കുവന്ന അച്ഛൻതിരക്കീതും,
""...അതുപിന്നെ പതിവില്ലാതോരോന്നൊക്കെ കാട്ടുമ്പോൾ നമ്മളുംതിരക്കണ്ടേ അച്ഛാ..??"""_ ചോദിയ്ക്കുമ്പോഴും ചേച്ചിയുടെ മുഖത്താ അവലക്ഷണംകെട്ട ചിരിയുണ്ട്...
കോപ്പ്.!
”"...പിന്നേ... അവനിച്ചരെ കള്ളുകുടിച്ചൂന്നുമ്പറഞ്ഞ് നീയവനിങ്ങനെ കളിയാക്കുവൊന്നുമ്മേണ്ട..!!"""_ എന്നെ സപ്പോർട്ടുചെയ്തുകൊണ്ട് അച്ഛനങ്ങനെ പറഞ്ഞതും എനിയ്ക്കുചെറിയൊരാശ്വാസം...
ഉടനെ,
""...അതന്നെ... ഇന്നലെത്തൊട്ടേ തുടങ്ങീതാ രണ്ടൂടി, ആ കൊച്ചിനെയിട്ട് കളിയാക്കാൻ... അവനൊരബദ്ധം പറ്റിപ്പോയി... എന്നുകരുതിയാരും
💬 Comments
View all comments