Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]
പല്ലുകടിച്ചെങ്കിലും,
"''...എനിയ്ക്കൊരു ചമ്മലൂല്ല... ഞാനൊട്ടു കുടിച്ചിട്ടുമില്ല... കൂടുതലെന്തെലും അറിയണോന്നുണ്ടെങ്കി ആ ഷാപ്പിപ്പോയി ചോദിച്ചേച്ചാമതി..!!"""_ ന്നായ്രുന്നൂ വായീന്നുവീണ മറുപടി...
""...പിന്നേ... നീയൊക്കെ തിന്നുംകുടിച്ചും നടക്കുന്നതുംതിരക്കി ഇറങ്ങാമ്പോവുവല്ലേ ഞങ്ങള്... ഒന്നുപോയേടാ ചെക്കാ..!!"""_ എന്നെയൊന്നുകൊട്ടിയ ചേച്ചി;
""...എന്നാലുമെന്റെ ജോക്കുട്ടാ എനിയ്ക്കാപ്പെണ്ണിന്റെ കാര്യമോർക്കുമ്പഴാ... ഈ സാധനമെങ്ങനാന്നേ അവള് കുടിച്ചിറക്കീത്..?? മിക്കവാറുമിവൻ നിർബന്ധിച്ചു കുടിപ്പിച്ചതാവാനേ വഴിയുള്ളൂ..!!"""_ ന്നുകൂടി കൂട്ടിച്ചേർത്തു...
...ഇത്രയ്ക്കൊക്കെ
കഴിവുണ്ടാർന്നേൽ ഇവർക്കാ നടുമുറ്റത്തൊരു പായുംവിരിച്ച് ചന്ദനക്കുറീംതൊട്ട് കവടിപ്പലകേമായ്ട്ടിരൂന്നൂടായ്രുന്നോ..??
""...കണ്ടാ...
പെണ്ണുങ്ങളായാലിങ്ങനെ
വേണോടീ... രണ്ടെണ്ണം വീശുവൊക്കെവേണം... അതിപ്പോളിവൻ നിർബന്ധിച്ചിട്ടാണെങ്കിലങ്ങനെ... എന്തായാലുമവള് കുടിച്ചില്ലേ..?? അല്ലാണ്ട് നിന്നെപ്പോലെ ഒരുകവിളു വായിലൊഴിച്ചിട്ട് അതെന്റെമെത്തേയ്ക്കു വാളുംവെച്ച് നേരംവെളുക്കുവോളമെന്നെ തെറീംവിളിച്ചിരിക്കുവല്ലല്ലോ
ചെയ്തേ..?? കണ്ടുപഠിയ്‌ക്കെടീ..!!"""_ ജോക്കുട്ടൻ ചേച്ചിയെ കിളത്താനായതുപറയുമ്പോഴും, കാണിപ്പയ്യൂരിനോടെന്തു സമാധാനംപറയോന്നുള്ള ആശയക്കുഴപ്പത്തിലായ്രുന്നൂ ഞാൻ...
""...അല്ലാ... അതങ്ങനല്ലേ വരൂ... എനിയ്ക്കറിയാം നീയിവന്റെകൂടേ നിയ്ക്കൂന്ന്... പച്ചവെള്ളവാന്നുമ്പറഞ്ഞ് എന്നെക്കൊണ്ടു കള്ളുകുടിപ്പിയ്ക്കാൻ നോക്ക്യോനല്ലേ നീ..?? അതോണ്ട് നിന്നെപ്പറഞ്ഞിട്ടു കാര്യമില്ല..!!"""_ ഒന്നുനിർത്തിയ ചേച്ചി;
""...എന്നാലുമിവനെങ്കിലും കൊള്ളാവുന്നൊരു ചെക്കനാന്നാ ഞാങ്കരുതീത്... എവടെ... എല്ലാണുങ്ങളും കണക്കുതന്നെയാ... അവളാണെങ്കിലോ, ഇവന്റെതാളത്തിനൊത്ത് തുള്ളുവേംചെയ്‌തോളും... ആയിയ്ക്കോ... എന്നാന്നുവെച്ചാ ആയിയ്ക്കോ... കുടിയ്ക്കുവേ... മറിയുവേ... പാട്ടുപാടുവേ... എന്നാന്നാ ആയിയ്ക്കോ... പറ്റ്യാലൊരു ഷാപ്പുങ്കൂടെ വീട്ടിലങ്ങു തൊടങ്ങ്... അപ്പൊപ്പിന്നിതേപോലെ തോളത്തെടുത്തിട്ടുവന്ന് നാട്ടുകാരെ കാണിയ്ക്കണ്ടല്ലോ..!!"""_ അതുംകൂട്ടിച്ചേർത്ത് ചവിട്ടിത്തുള്ളിയകത്തേയ്ക്കു പാഞ്ഞു...
ഉടനെയവൻ;
""...അതൊന്നും നീ കാര്യവാക്കണ്ട... ഒരു കളീമേൽക്കാതെവന്നപ്പോ ഞാനൊന്നു വോഡ്കകുടിപ്പിയ്ക്കാൻ നോക്കീതിന്റെയാ... എന്നാലും അടിയ്ക്കാൻകേറുമ്പോ ഒരുമയത്തിലൊക്കെ അടിപ്പിയ്ക്കണ്ടേടാ...
നീയിങ്ങനെ ജിൽജിൽന്നു നിയ്ക്കുന്നപോലെ അവള്നിയ്ക്കുവോ..??"""_ ന്നുംപറഞ്ഞു
ചിരിയമർത്തീതും എനിയ്‌ക്കെന്റെ മാക്സിമത്തിൽപൊളിഞ്ഞു;
...മൈരൻ.! ഈ നാറി സർവഊളത്തരവും ആ പെമ്പറന്നോത്തിയോട് കാണിച്ചിട്ട് ഒന്നുമറിയാതെ നാറിയത് പാവംഞാനാ...
ആ ചേച്ചീടെ മനസ്സിലെങ്കിലും സിദ്ധു നല്ലവനായ്ട്ടിരുന്നതാ, അതുംപോയിക്കിട്ടി...
എന്നിട്ടെല്ലാമൊണ്ടാക്കി വെച്ചവള് ഒന്നുമറിയാത്തപോലെ
കിടന്നുറങ്ങുന്നാ... ഇന്നു ശെരിയാക്കിത്തരാടീ നിന്നെ.!
മനസ്സിലവളെ പ്രാകിക്കൊണ്ട് ഞാനവന്റെനേരേ തിരിഞ്ഞു;
""...ജോക്കുട്ടാ... ഇവടെ കമ്പിപ്പാരയോ ചുറ്റികയോ വല്ലതുങ്കിട്ടോ..??"""
അതിനവനെന്നെ ആദ്യമൊന്നു മിഴിച്ചുനോക്കി...
ശേഷം,
""...നെനക്കെന്തിനാടാ കമ്പിപ്പാര..?? മാനംപോയസങ്കടത്തിൽ സ്വന്തായ്ട്ട് തലമണ്ട തല്ലിപ്പൊളിയ്ക്കാൻ വല്ലുദ്ദേശോമുണ്ടോ..??"""_ ന്നൊരാക്കിയ ചോദ്യോമിട്ട് കുഞ്ഞിനേങ്കൊണ്ടകത്തേയ്ക്കു നടന്നു...
...മാനംപോയ സങ്കടത്തിൽ മണ്ടതല്ലിപ്പൊളിയ്ക്കാൻ തന്നാ ഉദ്ദേശം...
പക്ഷേ എന്റെയല്ല.!
അതിന് മനസ്സിൽ പിറുപിറുത്തുകൊണ്ട് ഞാനും റൂമിലേയ്ക്കുപാഞ്ഞു...
ചാരിക്കിടന്നഡോറ് തള്ളിത്തുറന്നകത്തു കേറുമ്പോൾകാണുന്നത് ഒരുവെളിവുമില്ലാതെ കവിഴ്ന്ന് തലയിണയിലേയ്ക്കു മുഖംപൂഴ്ത്തിയുറങ്ങുന്ന മീനാക്ഷിയെയാണ്...
പിന്നെ പറയണോ..??
""...എന്റെകോത്തിൽ കൊറേ തീയുംകോരിയിട്ടിട്ട് നീ കുണ്ടീംപൊക്കിവെച്ചുറങ്ങുന്നോടീ
💬 Comments
View all comments