0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6303

കാലിട്ടടിച്ച് ഞാനതൊപ്പിച്ചെടുത്തതും അതിനൊന്നു തലകുലുക്കിക്കൊണ്ടവൾ,

""...അതേ... അങ്ങനെ കൂടുതലിട്ടുദ്ദേശിയ്ക്കണ്ടാട്ടോ... എന്റെകയ്യീന്നു നല്ലതുകിട്ടും..!!"""_ ന്ന്പറഞ്ഞ് തിരിച്ചുനടക്കുമ്പോൾ മടക്കിവെച്ചിരുന്ന പാന്റ്സും നിവർത്തിയേച്ച് ഞാനുംപിന്നാലേചെന്നു...

""...ഞാൻവേറൊന്നുംകൊണ്ട് പറഞ്ഞതല്ലടാ..!!"""_ കൂടെനടക്കുന്നതിനിടയിൽ പാറിപ്പറക്കുന്ന മുടിയൊതുക്കിക്കൊണ്ടവൾ
തുടർന്നു;

""...അവൾടെ കല്യാണത്തിനിനി ഏകദേശമൊരാഴ്ച്ചകൂടല്ലേയുള്ളൂ... അപ്പൊയീ പിണക്കോംവെച്ച് അവളിറങ്ങിപ്പോവുന്നതെന്തോ ചിന്തിയ്ക്കാൻകൂടിവയ്യ...
അതുകൊണ്ട് നമുക്കീപ്രശ്നം പറഞ്ഞുതീർക്കണം..!!"""

""...അതൊക്കെ വേണോ..?? ഉറങ്ങിക്കിടക്കുന്ന ആനേടെ പൊക്കിളിന്റെകുഴിയിൽ ഒളിഞ്ഞുനോക്കുന്നപോലാവും അവസാനം..!!"""

""...അതേ... നെനക്കു പറ്റത്തില്ലേൽവേണ്ട... കീത്തുവേ എന്റെബെസ്റ്റ്ഫ്രണ്ടാ... അവളെയെങ്ങനെ ഡീൽചെയ്യണോന്നൊക്കെ എനിയ്ക്കറിയാം..!!""'

""...ഞാനവസാനായ്ട്ടു പറയുവാ... കല്യാണത്തിനുമുന്നേ ഡീലുചെയ്യാൻ ചെന്നുകേറിക്കൊടുത്തേച്ച് അവള് നടുചവിട്ടിത്തളത്തിയാൽ ഞാൻതിരിഞ്ഞുനൊക്കൂല പറഞ്ഞേക്കാം... എനിയ്ക്കു പായസങ്കുടിയ്ക്കാനുള്ളതാ... അതോണ്ടുവെർതേ ആവശ്യമില്ലാത്ത പരിപാടിയ്ക്കുപോയി പണിമേടിച്ചുകൂട്ടരുത്..!!"""_ ന്ന് ഒന്നുകൂടി ഓർമ്മിപ്പിച്ചുകൊണ്ട് ഞാൻവണ്ടിയിലേയ്ക്കു കേറി... പിന്നാലേവന്നു വണ്ടിയിൽക്കേറിയ മീനാക്ഷി ഇരുവശത്തുമായി കാലിട്ടാണിരുന്നത്... പതിവിനുവിപരീതമായി എന്നോടുചേർന്നിരുന്ന് യാത്രചെയ്യുമ്പോൾ പലയാവർത്തി അവൾടെ ശരീരമെന്നിലേയ്ക്കു പതിയുന്നുണ്ടായ്രുന്നു...

""...ഡാ... നല്ല റെസ്റ്റോറന്റേതേലും കണ്ടാൽ വണ്ടിയൊന്നുനിർത്തണേ... വല്ലതും കഴിച്ചേച്ചുപോവാം..!!"""_ എന്നോടൊന്നുകൂടി ചേർന്നിരുന്നതുപറയുമ്പോൾ ആ മുഴുത്തമാറിടങ്ങളെന്റെ പുറത്തേയ്ക്കമർന്നു... കൂട്ടത്തിലാ മുഖമെന്റെ തോളിലേക്ക് ചേർക്കുകകൂടി ചെയ്തതോടെ അവൾടെശ്വാസമെന്റെ കഴുത്തേലുംചെവിയേലുമായി തട്ടിത്തെറിയ്ക്കാനും തുടങ്ങി... അതിന് ഇതുവരെയനുഭവിച്ചിട്ടില്ലാത്ത ഒരനുഭൂതിയാണ് തോന്നിയത്...

അങ്ങനെയന്നത്തെ ദിവസംമുഴുവൻ ഞാൻ മീനാക്ഷിയ്ക്കൊപ്പം ചിലവഴിച്ചു... ഒരുമിച്ച് ഫുഡ്ഡുകഴിച്ചു... ഒത്തിരിനേരം എന്തൊക്കെയോ സംസാരിച്ചു... ഇടയ്ക്കിടെ അവളെന്നോടു തല്ലുണ്ടാക്കി... അതിനിടയിൽ പലയാവർത്തി അധികാരത്തോടെ അവളെന്റെ തോളിൽ കയ്യിടാനും കൈകോർത്തുനടക്കാനും ധൈര്യംകാണിച്ചു... എന്നാലെനിയ്ക്കതെല്ലാം പുതുമയായ്രുന്നു... ഒന്നാമതേ എന്താണുചെയ്യേണ്ടതെന്ന ധാരണയില്ല... പിന്നെ, എന്തേലുംചെയ്യുവോ പറയുവോചെയ്താൽ അതു മീനാക്ഷിയ്ക്കിഷ്ടപ്പെട്ടില്ലെങ്കിലോ എന്നുള്ളപേടിയും... എന്റെസ്വഭാവം, അതെത്രമാത്രം മഹത്വമുള്ളതാണെന്ന് എനിയ്ക്കല്ലേയറിയൂ...

""...ഡാ... ഇനി വീട്ടിപ്പോയാലോ..??"""_ വെറുതേസമയംകളയാൻ ആളൊഴിഞ്ഞ ബസ്സ്സ്റ്റോപ്പിൽ കേറിയിരുന്നു വർത്താനം പറഞ്ഞിരിയ്ക്കുന്നതിനിടയിൽ വാച്ചിലേയ്ക്കുനോക്കി അവൾചോദിച്ചു... അതിനു ഞാനൊന്നുമൂളീതും അവളെഴുന്നേറ്റ് വണ്ടിയ്ക്കടുത്തേയ്ക്കു നടന്നു... ഞാനുമൊപ്പംകൂടി...

തിരികെ വീട്ടിലെത്തുമ്പോൾ പന്തലുപണിക്കാർ എത്തിയിരുന്നു... തന്തപ്പടികാര്യമായ്ട്ടുതന്നെ അവർക്കുള്ള ഉപദേശങ്ങളൊക്കെ കൊടുക്കുന്നുമുണ്ട്... അതുകണ്ടതും മീനാക്ഷിയെന്നെ ചുരണ്ടിയിട്ട്,

""...എടാ... അച്ഛൻ കാര്യായ്ട്ടാണല്ലോ..!!"""_ ന്നൊരു ഡയലോഗ്...

""...മ്മ്മ്.!
കാര്യമായ്ട്ടൊക്കെയാ...
അവസാനം കോമഡിയാവാണ്ടിരുന്നാമതി... എനിയ്ക്കതല്ല, ആ ചേട്ടന്മാരുടൊരവസ്ഥയേ; കണ്ട്രാക്കടിച്ചു തളത്തുവാ..!!"""_ പറഞ്ഞുകൊണ്ട് വീട്ടിനുമുന്നിലായി വണ്ടിനിർത്തി മീനാക്ഷിയെയിറക്കിയശേഷം
ഞാൻ പോർച്ചിലേയ്ക്കുകേറി...

""...ഹ.! ഇതാര്... മീനുമോളോ..??
ഹാപ്പി ബെർത്ത്ഡെ മോളേ..!!"""_ അകത്തൂന്നൊരു ശബ്ദംകേട്ടു നോക്കുമ്പോളാണ് പുറത്തേയ്ക്കിറങ്ങിവരുന്ന മാമനെക്കാണുന്നത്...

...ഉഫ്.! ഈ കോപ്പനും എഴുന്നള്ളീട്ടുണ്ടോ..??_ മനസ്സിൽപ്രാകിക്കൊണ്ട്
ഞാൻ വണ്ടീറങ്ങി... ഞാനാദ്യമേ പറഞ്ഞിട്ടില്ലേ, അമ്മയുടേം ചെറിയമ്മയുടേം നടുക്കത്തുള്ള അമ്മാവനെക്കുറിച്ച്...
ദാ പുള്ളിയാ ദിത്...
ഒരുകാലത്ത് എന്റേംശ്രീയുടേം പത്തിമാമനായ്രുന്നു കക്ഷി...
പിന്നെന്റെ കാർന്നോരുടെ സ്വഭാവമഹിമകാരണം വീട്ടിലേയ്ക്കധികം വരത്തില്ലാന്നുമാത്രം...

""...താങ്ക്സ് അങ്കിളേ... അല്ല, എപ്പൊവന്നായ്രുന്നു..!!"""_ വിഷ്ചെയ്തതിനു താങ്ക്സുംപറഞ്ഞ് വിശേഷവുംതിരക്കി മീനാക്ഷിയടുത്തേയ്ക്കുചെന്നു...

""...ഞാൻ വന്നിട്ടുകുറച്ചായി... അല്ല നിന്റെ കെട്ടിയോനെവടെ..??"""_ പുള്ളിതിരക്കിയതിനു
മറുപടിപറയാതെ തിരിഞ്ഞെന്നെ നോക്കുമ്പോളേയ്ക്കും

💬 Comments

View all comments