0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6305

ഞാനുമങ്ങെത്തിയിരുന്നു...

""...ഓ.! ചത്തില്ലായ്രുന്നോ..??"""_ വല്യതാല്പര്യമില്ലാത്തമട്ടിൽ ഞാൻചോദിച്ചതും,

""...അതിനു കാലനിവടെയായ്പ്പോയില്ലേ..??"""_ ന്നായ്രുന്നൂ പുള്ളീടെമറുപടി...

""...നല്ലതാ... അല്ല, പെണ്ണുമ്പിള്ളവന്നില്ലേ..??"""_ അടിച്ചുകിട്ടിയ ക്ഷീണംമാറാൻ സിറ്റ്ഔട്ടിലെ സോപാനത്തിലേയ്ക്ക് കുണ്ടികുത്തിക്കൊണ്ട് ഞാൻചോദിയ്ക്കുമ്പോൾ പുള്ളിയുംവന്ന് എന്റടുക്കലായിരുന്നു...

""...വന്നിട്ടൊണ്ട്... അടുക്കളേലവളുമാർടടുക്കെ തള്ളിമറിയ്ക്കുവാ..!!"""

""...ആഹാ.! അവർക്കപ്പൊ ചിരിയ്ക്കാനുള്ളതായീന്ന്..!!"""_ മീനാക്ഷിയുടെ കയ്യിലേയ്ക്കു ബാഗുനീട്ടിക്കൊണ്ട് ഞാൻപറഞ്ഞതും,

""...ഓ.! അല്ലേപ്പിന്നെ നിങ്ങക്കു ചിരിയ്ക്കാനില്ലാത്തപോലെ..!!"""_ ന്ന്
മറുപടിയുംപറഞ്ഞ് പുള്ളിക്കാരൻ മുറ്റത്തേയ്ക്കുനോക്കി... അതെന്റെ തന്തപ്പടിയ്ക്കിട്ടുവെച്ചതാണ്...

""...എന്നാ നിങ്ങളു
സംസാരിച്ചിരിയ്ക്ക്... ഞാനകത്തേയ്ക്കു ചെല്ലട്ടേ..!!"""_ എന്റെബാഗും കയ്യിൽപ്പിടിച്ച് അമ്മാവനോടു പറഞ്ഞശേഷം എന്നെനോക്കി കണ്ണുംകാണിച്ചു മീനാക്ഷിയകത്തേയ്ക്കു നടന്നു... ഞാനവളേം നോക്കിയിരിയ്ക്കുമ്പോൾ അടുത്തിരുന്ന് പുള്ളി വീണ്ടുമെന്നെത്തോണ്ടി...

അപ്പോഴാണ് ശ്രീ പാഞ്ഞോണ്ട് കേറിവരുന്നത്...

""...ഡാ കോപ്പേ... രാവിലേ വണ്ടീംകൊണ്ട് നീയേത് കാലിന്റെടേലേയ്ക്കാടാ
പോയെ..??"""_ വിറച്ചുംകൊണ്ടുവന്നയവൻ
ചോദിച്ചതും
ഞാനൊരുനിമിഷംഞെട്ടി...

...ഇനി ഞാനും മീനാക്ഷീംകൂടി കറങ്ങാൻപോയതുവല്ലതും ഇവനറിഞ്ഞിട്ടുണ്ടാവോ..?? എന്നാലെന്റെ പൊകകണ്ടതുതന്നെ.!

എന്നും ചിന്തിച്ചിരിയ്ക്കുമ്പോളാണ് ശ്രീക്കുട്ടൻ അമ്മാവനെക്കാണുന്നത്...

""...ഉഫ്.! ഇതാരാ കാലിന്മേൽ കാലുംവെച്ചിരിയ്ക്കുന്നെ..??
ലാലേട്ടന്റെ മെഴുകുപ്രതിമയോ..??"""_ എന്നുചോദിച്ചയവൻ എന്റെനേരേതിരിഞ്ഞ്,

""...ഡാ...
ചുമ്മാതിരിയ്ക്കുവാണേല്
ഒരുതിരി കത്തിച്ചുവെയ്ക്കടാ..!!"""_
ന്നുകൂടി അടിച്ചുകൊടുത്തു...

അതിന്,

""...ഓടേ... നമ്മളെക്കണ്ടാൽ നെനക്കൊക്കെ തിരികത്തിച്ചു വെയ്ക്കാന്തോന്നും... അതെങ്ങനാ ഞാന്നിന്റെ വല്യച്ഛന്റെക്കൂട്ട് ഹീറോയൊന്നുമല്ലല്ലോ..!!"""_
പുള്ളിയും തിരിച്ചടിച്ചു...

ഉടനേ ശ്രീ ചാടിയെഴുന്നേറ്റ്
ചുറ്റുംനോക്കിക്കൊണ്ട്,

""...അതുപറഞ്ഞപ്പഴാ എവവടാ
നമ്മ ഹീറോ..??"""_ ന്നൊറ്റ ചോദ്യം...

അതിനുഞാൻ മറുപടിയായി മുറ്റത്തേയ്ക്കു കണ്ണുകാണിച്ചതും അവനുമങ്ങോട്ടേയ്ക്കു നോക്കി...

ശേഷം തിരിഞ്ഞു ഞങ്ങളോടായി,

""...മ്മ്മ്..?? എന്താവടെ..??"""_ ന്ന് ചോദിയ്ക്കുവേം ചെയ്തു... അതിനമ്മാവനാണ്
മറുപടിപറഞ്ഞത്;

""...പന്തലുകെട്ടാനുള്ള പ്ലാൻപറഞ്ഞുകൊടുക്കുവാ... രാവിലേതുടങ്ങീതാ... മിക്കവാറും അവന്മാരേന്നടികിട്ടൂന്നാ തോന്നണെ..!!"""_ പുള്ളിപറഞ്ഞതും എനിയ്ക്കുമത്ഭുതമായി,

""...ഏഹ്..?? രാവിലേയോ..?? പന്തലുതന്നല്ലേ കെട്ടുന്നേ..??"""_
ഞാൻ കണ്ണുംമിഴിച്ചിരുന്ന് ചോദിച്ചു... അപ്പോഴേയ്ക്കും മീനാക്ഷിയൊരു ട്രേയിൽ മൂന്നു ചായയുമായിവന്നു...

ഒന്നെനിയ്ക്കും ഒന്നമ്മാവനുംനേരേനീട്ടി...

ഞങ്ങളതെടുത്തതും
മൂന്നാമത്തെ ചായയെടുക്കാനായി
ശ്രീ കൈനീട്ടി...

ഉടനേയവൾ ട്രേ മാറ്റിപ്പിടിയ്ക്കുവേംചെയ്തു...

എന്നിട്ട്,

""...എടാ... അതെടുക്കല്ലേ... ഇതെനിയ്ക്കുള്ളതാ... നീവേണേൽ അടുക്കളേപ്പോയി വേറേയെടുത്തോ..!!"""_ ന്ന് ഇളിഞ്ഞചിരിയോടെ ഒരു ഡയലോഗുമിട്ടു...

ഞങ്ങളതുകണ്ടിട്ട് ശ്രീയെ വാരിച്ചിരിയ്ക്കാനും തുടങ്ങി...

""...കൊള്ളാടീ... നല്ല സ്വഭാവംതന്നെ..!!"""_ ശ്രീ, മീനാക്ഷിയ്ക്കുനേരേ പല്ലിറുമ്മീതും,

""...അതോണ്ടല്ലെടാ... അടുക്കളേലമ്മായിയിരുന്ന് തള്ളിത്തകർക്കുവാ... ഞാനൊരുവിധത്തിൽ ജീവനുംകൊണ്ടോടിവന്നതാ... ഇനിയൊരിയ്ക്കെക്കൂടി അങ്ങോട്ടേയ്ക്കുപോവാൻ എന്നെക്കൊണ്ടുപറ്റൂല..!!"""_ ന്ന് മറുപടിയുംപറഞ്ഞ് എന്നെയൊഴിച്ച് എന്റടുക്കലായ്രുന്നു...

""...ഓഹോ.! അപ്പൊ നിങ്ങളൊറ്റയ്ക്കല്ല,
കുടുംബത്തോടെ
ആക്രമിയ്ക്കാനുള്ള പദ്ധതിയാലേ..??"""_
പല്ലുംകടിച്ചുപിടിച്ച് ശ്രീ അമ്മാവന്റെനേരേ ഒറ്റച്ചാട്ടം...

""...ഓ.! ഇതൊക്കെ നിന്റെ മാമന്റെയോരോ കുസൃതികളല്ലേടാ... നീയൊന്നു ഷെമി..!!"""_ പുള്ളിയാക്കിച്ചിരിച്ചുകൊണ്ട് അതിനുത്തരം പറഞ്ഞതും,

""...ദേ... മാമാന്നുവിളിച്ച
നാവുകൊണ്ട് മാമാറ്റി വിളിപ്പിയ്ക്കരുതെന്നെക്കൊണ്ട്..!!"""_ അവൻചാടിക്കൊണ്ട് പുള്ളീടെനേരേചെന്നു...

""...എന്നാലുമിത്രേംനാള് അമ്മായീനെസയ്ച്ച
അങ്കിളിനവാർഡു തരണംകേട്ടോ..!!"""_ മീനാക്ഷിയും ഇടയ്ക്കിരുന്ന് ഡയലോഗുവിട്ടു... ഉടനെ ശ്രീയെടുത്തുചാടി,

""...അപ്പൊ നിന്നെയീ സയ്ക്കുന്നയിവന്റെ കാര്യോ..?? ലൈഫ്‌ടൈംസെറ്റിൽമെന്റു
നടത്തേണ്ട

💬 Comments

View all comments