Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
കാലംകഴിഞ്ഞു... അല്ലേടാ..!!"""_ ന്ന് അടിച്ചുകൊടുക്കുവായ്രുന്നു... എന്നാലതിനു മറുപടിപറയാതെ മുറ്റത്തേയ്ക്കു നോക്കിയിരിയ്ക്കുവാണ് ഞാൻചെയ്തത്...
""...എന്താടാ നീയൊന്നും മിണ്ടാത്തേ..?? പൊണ്ടാട്ടീനെപ്പറഞ്ഞതു സുഖിച്ചില്ലേ..??"""_ ശ്രീ വീണ്ടുമെന്നെച്ചൊറിഞ്ഞതും,
""...സുഖിച്ചൊക്കെക്കാണും...
പിന്നതു തുറന്നുപറഞ്ഞാൽ ഇവളകത്തുകൊണ്ടോയി കുത്തോന്നുപേടിച്ചു മിണ്ടാത്തതാവുംന്നേ..!!"""_
അമ്മാവനും അവനൊപ്പംകൂടി...
""...ദേ... ലതു നോക്കിയേ... അശോകമ്മാമനുമായി കണ്ണുംകണ്ണുംനോക്കിനിന്ന് കൂടങ്ങുപോണാ എന്തോ..??"""_ പന്തലുപണിയ്ക്കുവന്ന അശോകൻമാമനോടു വർത്താനംപറഞ്ഞുനിന്ന അച്ഛനെച്ചൂണ്ടി ഞാനതുപറഞ്ഞതും മൂന്നുംകൂടിരുന്നൊറ്റച്ചിരി... അതിനിടയിൽ,
""...ഇനിയിപ്പൊ നിന്റച്ഛനെ കാണാണ്ടുപോയാൽ നേരേപോയി അശോകമ്മാമന്റെ കട്ടിലിന്റെകീഴെ നോക്കിയാമതി..!!"""_ ന്ന് ശ്രീക്കുട്ടൻ കൂട്ടിച്ചേർക്കുവേംചെയ്തു...
""...ഡാ... വൃത്തികേടുപറയാതെ
ഒന്നു മിണ്ടാണ്ടിരിയ്ക്കിനെടാ..!!"""_ ചിരിയടക്കാനായി ശ്രെമിച്ചുകൊണ്ട് മീനാക്ഷിപറഞ്ഞു... ആര് കേൾക്കുന്നു..??
അപ്പോഴേയ്ക്കും പണിക്കാർക്കുള്ള ചായയുംകടിയുമായി അമ്മയും ചെറീമ്മയും പുറത്തേയ്ക്കുവന്നു... ചായയും കയ്യിൽപ്പിടിച്ചിരിയ്‌ക്കുന്ന ഞങ്ങളെക്കണ്ടതും മീനാക്ഷിയോടായി ചെറിയമ്മപറഞ്ഞു;
""...ഓഹോ.! അപ്പൊ പണിക്കാർക്കിട്ടുവെച്ച ചായയെടുത്തിട്ടുവന്ന് കെട്ട്യോനെയൂട്ടിയല്ലേ..?? ഇതേ ഞങ്ങളുരണ്ടാമതിട്ടതാ..!!"""_ ചെറിയമ്മേടെ ഡയലോഗുകേട്ടതും മീനാക്ഷിയിരുന്നു കിണിച്ചു... ഉടനെ, അമ്മാവൻ മീനാക്ഷിയ്ക്കു സപ്പോർട്ടുകൊടുക്കാനായെത്തി...
""...അതിനവള് സിത്തൂനുമാത്രമല്ല, എനിയ്ക്കുംതന്നു ചായ..!!"""
""...അതിനു നിന്നെയാര് കണക്കിക്കൂട്ടുന്നു..!!"""_ കേട്ടതും അമ്മയടിച്ചുകൊടുത്തു...
""...അയ്യേ.! മാമനെ തളത്തിക്കളഞ്ഞു... സിത്തൂ... നീയകത്തുപോയി പഴേപായോ തോർത്തോ ഉണ്ടോന്നുനോക്കിയ്ക്കേ...
മാമനു ക്ഷീണങ്കാണും..!!"""_ ശ്രീയപ്പോഴും വിട്ടിട്ടുണ്ടായില്ല... അതിനെല്ലാരുംകൂടി ചിരിച്ചതും അമ്മയെല്ലാത്തിനേം ഓടിച്ചുവിടുവായ്രുന്നു...
അങ്ങനെ റൂമിലെത്തി കുറച്ചുനേരം കിടക്കുമ്പോൾ,
""...ഞാനൊന്നു മേലുകഴുകീട്ടുവരാം..!!"""_
ന്നുപറഞ്ഞ് മീനാക്ഷി ബാത്ത്റൂമിലേയ്ക്കുപോയി...
ഞാനാണെങ്കിൽ കുറച്ചുനേരംകൂടി ഫോണിൽക്കുത്തിക്കൊണ്ട് അവടെത്തന്നെ കിടക്കുവേംചെയ്തു...
കുറച്ചുകഴിഞ്ഞപ്പോൾ ബാത്ത്റൂംതുറന്ന് മീനാക്ഷിയിറങ്ങിവന്നു... വെള്ളയിൽ ഇളംനീലഡിസൈൻസുള്ള ടീഷർട്ടും നീല ഹാഫ്സ്കെർട്ടുമായ്രുന്നൂ അപ്പോളവൾടെ വേഷം...
""...എന്റെകഴിഞ്ഞു...
ഇനി നീപോയി കുളിച്ചോ..!!"""_ ടവലുകൊണ്ട് മുഖംതുടച്ച് മീനാക്ഷിപറഞ്ഞു...
അതോടെ ടവലുമെടുത്ത്
ഞാനും ബാത്ത്റൂമിലേയ്ക്കുകേറി...
ഒന്നു കുളിച്ചെന്നുവരുത്തി തിരിച്ചിറങ്ങുമ്പോൾ ശ്രീക്കുട്ടി റൂമിലുണ്ടായ്രുന്നു...
മീനാക്ഷിയുമായി കാര്യമായെന്തോ ചർച്ചയിലാണ്...
""...മ്മ്മ്..?? എന്താ..?? കാര്യായ്ട്ടാണല്ലോ..??"""_ മുടിതുവർത്തിക്കൊണ്ട് ഞാൻചോദിച്ചു...
അതിന്,
""...സിത്തുവേട്ടാ... വല്യച്ഛനെല്ലാരേം ഹാളിലേയ്ക്കുവരാൻ പറഞ്ഞേക്കുവാ... എന്തൊക്കെയോ അത്യാവശ്യമായി പറയാനുണ്ടെന്ന്..!!"""_ ഞാൻചോദിച്ചതിനവള് മറുപടിതന്നു...
""...അടിപൊളി.! എന്നാ നിങ്ങള് വിട്ടോ...
ഞാൻവരുന്നില്ല..!!"""_ ഓൺദ സ്പോട്ടിൽ തിരിച്ചുപറഞ്ഞതും,
""...അതെന്താ ചേട്ടാ..??"""_
ന്നുംചോദിച്ച് അവളെന്റടുത്തേയ്ക്കുവന്നു...
""...ഓ.! എനിയ്ക്കുതാല്പര്യമില്ല..!!"""_ ഞാൻതീർത്തുപറഞ്ഞു... അതിന്,
""...മോള് പൊക്കോ... ഞാനിവനേങ്കൊണ്ട്
വന്നേക്കാം..!!"""_ ന്ന് പറഞ്ഞ്
മീനാക്ഷി, ശ്രീക്കുട്ടിയെ പറഞ്ഞയയ്ക്കുവായ്രുന്നു...
""...പിന്നേ... അയാൾടെ വെർവാങ്കലുകെട്ട വർത്താനംകേൾക്കാനല്ലേ ഞാൻനടക്കുന്നെ... ഒന്നുപോയേടീ... നീവേണേപ്പോയി വായുംപൊളിച്ചിരുന്നോ... എന്നെവിളിയ്ക്കണ്ട..!!"""_ ശ്രീക്കുട്ടിപോയതും ഞാൻ മീനാക്ഷിയ്ക്കുനേരേ ഒറ്റച്ചാട്ടമായ്രുന്നു...
""...എടാ... അങ്ങനപറയല്ലേ... നമുക്കെന്തായാലും
പോയിനോക്കാം... അച്ഛനെന്താ പറയേണ്ടതെന്നു കേൾക്കാല്ലോ..!!"""_ അവളെന്നെ തണുപ്പിയ്ക്കാനായി ശ്രെമിച്ചെങ്കിലും എവടെയേൽക്കാൻ...
""...ഓ.! അതൊന്നുംവേണ്ട... ഞാൻവന്നാലേ, അങ്ങേരുടെ പട്ടിഷോകാണുമ്പോൾ എന്തേലുമൊക്കെപ്പറഞ്ഞുപോം... അതിന്റാവശ്യമെന്താ..??"""
""...എടാ... അങ്ങനെയല്ല... ഫാമിലിയെല്ലാരേംകൂടിവിളിച്ച് എന്തേലുമൊക്കെ തീരുമാനിയ്ക്കാനാവും വിളിയ്ക്കുന്നെ... അപ്പതില് നീമാത്രമൊഴിഞ്ഞുനിയ്ക്കുന്നത് ശെരിയല്ല... നമുക്കൊന്നു പോയിനോക്കാം... ബോറാണേൽ എന്തേലുംപറഞ്ഞൂരിപ്പോരേം ചെയ്യാം... എന്തേയ്..??"""_ ചോദിച്ചശേഷം ഞാനെന്തേലും മറുപടിപറയാനായിപ്പോലും
💬 Comments
View all comments