Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
വെയ്റ്റാക്കാതെ,
""...വാ..!!"""_ ന്നുംപറഞ്ഞ് അവളെന്റെ കയ്യുംപിടിച്ചു താഴേയ്ക്കുനടന്നു...
...എന്തോ.. പെട്ടെന്നുള്ളയവൾടെയാ നീക്കത്തെ എതിർക്കാനെനിയ്ക്കു കഴിയാതെപോയി...
താഴെയെത്തുമ്പോൾ ഹോളിലെ ഒരുവശത്തെസെറ്റിയിൽ മാമനും ശ്രീയുമിരിപ്പുണ്ട്...
എതിർവശത്തെസെറ്റിയിൽ
കീത്തുവും ശ്രീക്കുട്ടിയും അമ്മായിയുമുണ്ട്...
ഞങ്ങളെക്കണ്ടതും അമ്മായിയൊന്നുചിരിച്ചു...
അതിനു തിരിച്ചുമൊരു ചിരിയുംകൊടുത്ത് ഞാൻ ശ്രീയുടടുത്തായി
ചെന്നിരിയ്ക്കുമ്പോൾ
മീനാക്ഷിയുംപിന്നാലേവന്ന് എന്റടുത്തായിരുന്നു...
എതിരേയിരുന്ന കീത്തുവിന് ഇതൊന്നുമത്ര സുഖിയ്ക്കുന്നുണ്ടായില്ല...
അപ്പോഴേയ്ക്കും അമ്മയുമെത്തി, അമ്മായീടരികിലായി ഇരുപ്പുറപ്പിച്ചു...
""...അല്ല, നമ്മളെയൊക്കെ വിളിച്ചുവരുത്തീട്ട് പുള്ളി അശോകന്റെകൂടെ പോയോ..??"""_ മാമൻ ചെരിഞ്ഞിരുന്നു ചോദിച്ചതും ഞങ്ങൾക്കു ചിരിപൊട്ടി...
അതമ്മ കാണുകേംചെയ്തു...
""...ദേ... മൂന്നുംകൂടി അടുത്തടുത്തിരിയ്ക്കുന്നതൊക്കെ കൊള്ളാം... ചേട്ടനെയിരുന്നു കളിയാക്കാനാണ് ഉദ്ദേശമെങ്കില് എന്റെവിധംമാറും കേട്ടോ... നിന്റെയീ സ്വഭാവംകൊണ്ടാടാ ചേട്ടൻനിന്നെ വീട്ടിപ്പോലും കേറ്റാത്തെ..!!"""_ അമ്മയിരുന്ന് മാമനുനേരേ തെറിച്ചു...
""...ഓ.! ഇനി ഞാനായ്ട്ടൊന്നും മിണ്ടുന്നില്ലേ..!!"""_ പറഞ്ഞ് മാമൻ കയ്യൊഴിയുമ്പോളാണ് ചെറിയമ്മ ട്രേയിൽ ചായയുമായി അങ്ങോട്ടേയ്ക്കുവരുന്നത്...
""...മ്മ്മ്.! നേരത്തേ കട്ടോണ്ടുപോയി കുടിച്ചവർക്കു കൊടുക്കണ്ടാന്നാ കരുതിയെ... ആം.! പിന്നെ കുടിച്ചോ..!!"""_ മീനാക്ഷിയ്ക്കു ചായനീട്ടുന്നതിനിടയിൽ ചെറിയമ്മയൊന്നു കിലുത്തി...
അതിനുമറുപടിയായൊരു പുളിച്ചചിരിയുംചിരിച്ച് മീനാക്ഷിയെന്നെയൊരു നോട്ടം...
""...ചായ മാത്രേയുള്ളോ..?? കടിയൊന്നുമില്ലേ..??"""_ ചായ എന്റെനേരേനീട്ടീതും
ഞാൻചോദിച്ചു...
അതിന്,
""...അതൊക്കെ അശോകമ്മാമനു കൊടുത്തുവിട്ടുകാണും..!!"""_ ന്ന് ശ്രീയിട്ട് താങ്ങുവേംചെയ്തു...
""...ഓഹോ.! കടിയുണ്ടെങ്കിലേ
സാറിന് ചായയിറങ്ങോളോ..??
എന്നാ പുറത്തൊരു പട്ടിനിൽപ്പുണ്ട്... വിളിയ്ക്കാം..!!"""_ വല്യെന്തോ തമാശപോലെ ചെറിയമ്മപറഞ്ഞു...
അതിന്,
""...ഓ.! വിളിയ്ക്കണ്ട...
ദേ വന്നു..!!"""_ ന്നായ്രുന്നൂ
എന്റെമറുപടി...
അതുകേട്ട് തിരിഞ്ഞുനോക്കുമ്പോൾ അച്ഛൻഹോളിലേയ്ക്കു
വരുന്നതാണ് ചെറിയമ്മകാണുന്നതും...
ഉടനേ എന്റെ കൈയ്ക്കിട്ടൊന്നു പൊട്ടിയ്ക്കുവേംചെയ്തു,
""...അനാവശ്യം പറയുന്നോ..??"""_ ന്നുംചോദിച്ച്...
""...അതേ... ഇന്നലത്രേം
ആളിന്റെടേല് എന്നെയിങ്ങേരിട്ടൂക്കീപ്പോൾ എവടെയായ്രുന്നൂ നിങ്ങടെനാക്ക്..?? അപ്പൊ നിങ്ങക്കിയാളെ തല്ലാണ്ടായ്രുന്നല്ലോ...
എന്നിട്ടിപ്പെന്നെ
ഗുണദോഷിയ്ക്കാൻ
വന്നേക്കുന്നു... ഉളുപ്പില്ലല്ലോ..!!"""_ പൊളിഞ്ഞുവന്ന അതേകലിപ്പിൽത്തന്നെ ഞാനുംപറഞ്ഞു...
""...സിത്തൂട്ടാ... നെനക്കതൊത്തിരി സങ്കടായല്ലേ..??"""_ ട്രേയുംകൊണ്ട് എന്റേം ശ്രീയുടേം നടുവിലായി ഇരുന്നുകൊണ്ട് ചെറിയമ്മതിരക്കി...
""...ങ്ഹൂം.! എനിയ്ക്കു രോമാഞ്ചംവന്ന്.. അപ്പോപ്പൊങ്ങിയ രോമം ഇതേവരെ താന്നിട്ടില്ല... ഇനീപ്പൊ മൺവെട്ടിയ്ക്കു കിളച്ചുകളയണം..!!"""_ പറഞ്ഞുകൊണ്ടൊരു പുച്ഛത്തോടിരിയ്ക്കുമ്പോഴേയ്ക്കും പുള്ളി ഹോളിന്റെസെന്ററിലായി വന്നുനിന്നു...
""...അതേ... മൂന്നാലു ദിവസേയുള്ളു കല്യാണത്തിന്..!!"""_ ന്നു പറഞ്ഞ് പുള്ളിയങ്ങടു സംസാരിച്ചുതുടങ്ങീതും,
...ആഹാ.! എന്നാ ഞാൻ കുറച്ചുനേരം തലകുത്തി നിന്നോട്ടേ..??_ ന്നും മനസ്സിൽചോദിച്ച് ഞാനിരുന്നു ഞെളിപിരികൊണ്ടു... അപ്പോഴേയ്ക്കും പുള്ളിതുടർന്നു;
""...അറിയാലോ, കല്യാണംവിളിയൊക്കെ ഏറെക്കുറെതീർന്നിട്ടുണ്ട്...
പന്തലിന്റേം ഫുഡ്ഡിന്റേംകാര്യത്തിലും തീരുമാനമായ്ട്ടുണ്ട്... പിന്നെ കീത്തൂന്റെ ഓർണമെന്റ്സും ഡ്രസ്സുമെല്ലാം എടുക്കുവേംചെയ്തു... ഇനീപ്പൊ ബാക്കിയുള്ളോർടെ ഡ്രസ്സിന്റെകാര്യത്തിലൊരു തീരുമാനമായാൽമതി..!!"""_ പുള്ളിപറഞ്ഞുനിർത്തി... കേട്ടതും ഞാൻതിരിഞ്ഞ് ചെറിയമ്മേടെ മുഖത്തേയ്ക്കുനോക്കി...
""...അവൾടെ ഡ്രസ്സൊക്കെടുത്തായ്രുന്നോ..?? ഇതെപ്പൊ..??"""_ ശബ്ദംതാഴ്ത്തി പുള്ളിക്കാരത്തിയോടു ചോദിച്ചതും,
""...ദേ... എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്... ബെർത്ത്ഡേ ആഘോഷിയ്ക്കാനെന്നുംപറഞ്ഞു കണ്ടിടത്തൊക്കെ പോയിക്കിടക്കുമ്പോൾ കുടുംബത്തു നടക്കുന്നതൊക്കെങ്ങനെ അറിയാനാ..??"""_ ന്നുംചോദിച്ച് പുള്ളിക്കാരി തിരിച്ചുമടിച്ചു...
""...അതേ... ഡ്രസ്സെടുക്കാനെവടെയാ
💬 Comments
View all comments