Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
തളിച്ചുകൊടുക്കുമ്പോൾ ഇതൊക്കെപ്പോന്നമട്ടിൽ പുള്ളിക്കാരിയെന്നെ അന്തംവിട്ടു നോക്കുന്നുണ്ടായ്രുന്നു...
""...അച്ഛാ... എന്റകൊറേ ഫ്രണ്ട്സുംവരുമെന്ന് പറഞ്ഞിട്ടുണ്ട്... അവളുമാരങ്ങ് കോഴിക്കോടും മലപ്പുറത്തുമൊക്കുള്ളതാ... അതുകൊണ്ട് സമയത്തുവരുന്നത് നടപടിയാവൂല... അപ്പൊ ഞാൻവിചാരിച്ചേക്കുന്നെ
ചെറിയമ്മേടെവീട്ടിൽ നിർത്താന്നാണ്... അതാവുമ്പോളെന്തിനും എനിയ്ക്കുമൊരു കൂട്ടാവോല്ലോ.. അവരെ അവടെ നിർത്തണം...!!"""_ ന്ന് കീത്തുവും ആവശ്യമുന്നയിച്ചു...
""...രണ്ടുപേർടേം ആരേമവടെ നിർത്താനുദ്ദേശിയ്ക്കുന്നില്ല... വീട്ടുകാരിത്തന്നുണ്ട് അവശ്യത്തികൂടുതല്... എല്ലാരേങ്കൂടൊന്നും ഈ വീട്ടിക്കിടത്താൻ സ്ഥലമില്ല... അവരെയൊന്നും ഹോട്ടലിക്കൊണ്ടുക്കിടത്താനും പറ്റത്തില്ല... അതുകൊണ്ടവരെയെല്ലാം അവടേമിവടേമായി കിടത്താനാ ഞാനുദ്ദേശിയ്ക്കുന്നെ..!!"""_ രണ്ടുപേരോടുമായി അച്ഛൻപറഞ്ഞു...
""...അതങ്ങു പള്ളീപ്പോയി പറഞ്ഞേച്ചാമതി... അവടൊറ്റൊരുത്തനും
കേറാമെന്നു വിചാരിയ്ക്കണ്ട..!!"""_ ഞാനിരുന്ന് തെറിച്ചതും,
""...അതു നീയാണോ തീരുമാനിയ്ക്കുന്നെ..??
ഒന്നെങ്കിലവടെ വീട്ടുകാരെ താമസിപ്പിയ്ക്കണം... അല്ലെങ്കിൽ കീത്തൂന്റെഫ്രണ്ട്സുനിന്നാൽ മതി... അവരടുത്തുള്ളത് ഇവൾക്കുമൊരു സമാധാനമാ... മാത്രോമല്ല, പെൺകുട്ട്യോളുവന്ന് ഹോട്ടലിലൊന്നുംനിന്നാൽ ശെരിയാവില്ല... അതോണ്ടുതൽക്കാലം
നിന്റെഫ്രണ്ട്സിനെ ഹോട്ടലിൽനിർത്തിയാമതി..!!"""_
പുള്ളി, പുള്ളീടെ തീരുമാനമറിയിച്ചു...
""...നിങ്ങളെന്തോകാട്ട്... പക്ഷേ, എന്റെഗസ്റ്റ് വരുമ്പോൾ ഞാനെന്തായാലും ചെറിയമ്മേടെവീട്ടിലേ കൊണ്ടോവുള്ളൂ... അന്നേരമവടാരുണ്ടേലും പെറുക്കിയെടുത്തു ഞാൻ റോട്ടിലെറിയും... പിന്നെ
കൈപോയി... കാലുപോയീന്നും പരാതിപറഞ്ഞാരേലുംവന്നാ, കണ്ണുകൂടടിച്ചുഞാൻ പൊട്ടിയ്ക്കും..!!"""_ അവടിരുന്ന് ഒരുകൂസലുമില്ലാതെ മുഖത്തുനോക്കിത്തന്നെ ഞാനതുപറഞ്ഞതും,
""...എന്നാ നീയാദ്യംവന്ന് എന്റെകണ്ണടിച്ചുപൊട്ടിയ്ക്കടാ..!!"""_ ന്നുംപറഞ്ഞ് കീത്തു ചാടിയെഴുന്നേറ്റു... അതിന്,
""...നീയാര് ദൈവോ..??
നിന്റെകണ്ണെന്നു പറഞ്ഞാലെനിയ്ക്കെന്താ പേടിയാവോ..?? ഒഞ്ഞുപോടീ..!!"""_ ന്ന് ഞാനിരുന്നു പുച്ഛിയ്ക്കുവേംചെയ്തു...
""...അതൊന്നുംനടക്കൂല... പന്തലിടുന്നത് രണ്ടുവീടിന്റേംകൂടി മുറ്റംചേർത്താ... അപ്പവടിരുന്ന് നിനക്കൊക്കെ കുടിച്ചുകൂത്താടാനൊന്നും പറ്റൂല... ഡാ... നെനക്കെങ്കിലുമൊന്ന് പറഞ്ഞുകൊടുത്തൂടേ..??"""_ പറയുന്നതിനൊപ്പമച്ഛൻ മാമന്റെമുഖത്തേയ്ക്കുനോക്കി...
""...എടാ... അതളിയൻ പറയുന്നതുശെരിയാ... പെമ്പിളേളരെക്കൊണ്ടുവന്ന്
എങ്ങനാ ഹോട്ടലിനിർത്തുന്നേ..?? അതോണ്ട് കീത്തൂന്റെഫ്രണ്ട്സിവടെ നിൽക്കട്ടേടാ... നിന്റെഫ്രണ്ട്സിനെ ഹോട്ടലിൽനിർത്താന്നേ..!!"""_ കേൾക്കേണ്ടതാമസം അച്ഛനെസപ്പോർട്ടുചെയ്ത് മാമനുമിറങ്ങി...
""...ഓഹോ.! അതുകൊള്ളാം.! തക്കംകിട്ടീപ്പോ നിങ്ങളങ്ങു മറുകണ്ടം ചാടിയല്ലേ..?? നല്ലതുതന്ന..!!
...അതേ... ഞാനൊരു കാര്യമ്പറഞ്ഞേക്കാം...
നിങ്ങളല്ല, ഇനിയാരുവന്ന് പറഞ്ഞൂന്നുപറഞ്ഞാലും എന്റെഗസ്റ്റ് എനിയ്ക്കൊപ്പമേനിൽക്കൂ... അല്ലേപ്പിന്നെ ചെറിയമ്മേടെവീട്ടിൽ അവൾടെഫ്രണ്ട്സ് നിന്നോട്ടേ... ഈ വീടെനിയ്ക്കു വിട്ടുതന്നിട്ട് നിങ്ങള് ഹോട്ടലിപ്പൊക്കോ..!!"""_ ഞാനും കൊളുത്തിക്കൊടുത്തു... അതോടെ മാമന്റെ വായുമടഞ്ഞു...
""...അവടെ സിത്തൂന്റെ ഫ്രണ്ട്സുതന്നെ നിൽക്കട്ടേ ചേട്ടാ... കീത്തൂന്റെകൂട്ടുകാരികള് നമ്മുടെവീട്ടിലുംനിൽക്കട്ടേ...
ഒന്നൂല്ലേലുമൊത്തിരി ദൂരമൊന്നുമില്ലല്ലോ.. നല്ലൊരു ദിവസായോണ്ട് അതുമ്പറഞ്ഞിനി വഴക്കുവേണ്ട...!!"""_ അമ്മായിയാണ് ആ ഉപായംപറയുന്നത്...
ജീവിതത്തിലിന്നുവരെ കളിയാക്കാൻവേണ്ടിമാത്രം ഞാൻ വാതുറന്നിട്ടുള്ള ആ അമ്മായിയെന്റെ കൂടെനിന്നപ്പോൾ അന്നാദ്യമായി ഞാനവരെ ബഹുമാനത്തോടെ നോക്കി... നമ്മള് ശത്രുപക്ഷത്തു കാണുന്നവരായ്രിയ്ക്കും ആവശ്യസമയത്തു ചിലപ്പോൾ നമ്മളെ സഹായിയ്ക്കാനുണ്ടാവുകയെന്ന സത്യവും അന്നാണുഞാൻ പഠിച്ചത്...
എന്നാൽ അമ്മായീടഭിപ്രായം ചെറിയമ്മയും അമ്മയുമുൾപ്പെടെ എല്ലാരും സപ്പോർട്ടുചെയ്തപ്പോൾ അച്ഛനും കീത്തുവിനുംമാത്രം
അതത്ര സുഖിച്ചില്ല...
""...ആം.! എല്ലാം
നിങ്ങടെയൊക്കെ ഇഷ്ടമാണല്ലോ... എന്താന്നുവെച്ചാച്ചെയ്... അല്ലേലുമവനൊക്കെ അവന്റേക്കെ കൂട്ടുകാരെക്കൊണ്ടുവന്ന് കുടിച്ചുമറിയണംന്ന ചിന്തയല്ലേയുള്ളൂ..!!"""_ മറ്റുള്ളവർ അമ്മായീടഭിപ്രായത്തെ സപ്പോർട്ട്ചെയ്തതിഷ്ടമാകാതെ അച്ഛൻനിന്നു പിറുപിറുത്തു...
അതിന്,
""...അതേ... എന്തേലും
പറയാനുണ്ടേല് ഉറക്കെ മുഖത്തുനോക്കി പറേണം...
അതാണാണത്തം... അല്ലാതെ
💬 Comments
View all comments