Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ചുണ്ടിന്റെടേലിട്ടുപറയാൻ ഏതുപോങ്ങനും പറ്റും..!!"""_
ന്ന്പറഞ്ഞു ഞാനുംതിരിച്ചടിച്ചു...
ഉടനേ അമ്മയിടയ്ക്കു കേറുവേംചെയ്തു;
""...സിത്തൂ... മതിയാക്ക്... നിന്റെസംസാരമൊത്തിരി
കൂടുന്നുണ്ട്ട്ടാ... വേണ്ടാവേണ്ടാന്നു വെയ്ക്കുമ്പൊ വല്യാളാവാൻ നോക്കല്ലേ..!!"""_ ന്നുംപറഞ്ഞ് എന്നെയങ്ങടടിച്ചിരുത്താൻ നോക്കി... അതിന്,
""...ആഹാ.! നിങ്ങടെ നാവിന് ജീവനുണ്ടായ്രുന്നോ..?? അതോയിനി കെട്ട്യോനെപ്പറയുമ്പോൾമാത്രേ മിണ്ടൂന്നുള്ളോ..?? ഇന്നലെയാക്കണ്ട നാട്ടുകാർടെമൊത്തംമുന്നേ ഞാൻനിന്നു പുഴുങ്ങീപ്പോൾ ഇങ്ങേരെയൊന്നു വിലക്കാൻ നിങ്ങക്കുതോന്നിയോ..?? അന്നേരം വായിലെന്തായ്രുന്നു... ഇപ്പൊ ഞാമ്പറഞ്ഞതു കൂടിപ്പോയെന്ന്... കൂടിപ്പോയെങ്കി കണക്കായ്പ്പോയി... ഇങ്ങോട്ടെങ്ങനാണോ അതേ തിരിച്ചുകൊടുക്കാനും സിദ്ധൂനറിയൂ..!!"""_ ഉള്ളിലുണ്ടായ രോഷംമുഴുവൻ പെയ്തിറക്കുമ്പോളാണ് മീനാക്ഷി,
""...ഡാ... നിന്റെ ഗെസ്റ്റാരാ..?? ഫ്രണ്ട്‌സാണോ..??"""_ ന്നെന്റെ ചെവിയിൽച്ചോദിച്ചത്... ആകെപ്പൊളിഞ്ഞിരുന്ന ഞാനതിന്,
""...അല്ല നിന്റെതന്ത..!!""" _ എന്നൊരാട്ടായ്രുന്നു... അമ്മയോടുള്ള ഫുൾകലിപ്പും പുറത്തെടുത്തുള്ള അലർച്ചയായ്രുന്നതിനാൽ മീനാക്ഷികിടുങ്ങിപ്പോയി... ഹാൾ മുഴുവനുമൊന്നു നിശ്ശബ്ദവുമായി... ഉടനേതന്നെ ഞാനെണീറ്റു റൂമിലേക്കുംനടന്നു...
റൂമിലെത്തി ഫോണുമെടുത്ത് ബെഡ്ഡിലേയ്ക്കെറിഞ്ഞ് കേറിക്കിടക്കുമ്പോൾ മീനാക്ഷിയും പിന്നാലേയെത്തിയിരുന്നു... അവളെക്കണ്ടതും എനിയ്ക്കു പിന്നേംപൊളിഞ്ഞുകേറി;
""...ദേ... എന്റെയാ
തന്തേടെമുന്നെവെച്ച് മറ്റേടത്തെ വർത്താനോമായി വരരുതെന്ന് ഞാമ്പലപ്പഴും പറഞ്ഞിട്ടുണ്ട്... ഇനീമിമ്മാതിരി പരിപാടികാണിച്ചാ കാലേവാരിഞാൻ നെലത്തടിയ്ക്കും... പറഞ്ഞേക്കാം..!!"""
""...എടാ... അതുപിന്നെ നീയത്രേമങ്കംവെച്ചപ്പോൾ അതാരാന്നറിയാനുള്ള കൗതുകംകൊണ്ടു ചോദിച്ചുപോയതാ... സോറി..!!"""_ ഒന്നുചിരിയ്ക്കാനായി ശ്രെമിച്ചുകൊണ്ടവൾ പറഞ്ഞു...
""...മ്മ്മ്.! നല്ലതാ... എന്റെ വായിലിരിയ്ക്കുന്നതു
കേൾക്കുമ്പോഴും നല്ല കൗതുകമായ്രിയ്ക്കും..!!"""_ ഞാനുമൊന്നയഞ്ഞു...
""...അല്ല, നീയിത്രയ്ക്കും അടിയുണ്ടാക്കി അവടെയാരെയാ വിളിച്ചുകിടത്താമ്പോണേ..?? നിന്റെ ഫ്രണ്ട്സുവല്ലോമാണോ..?? എല്ലാംകൂടടിച്ചുമറിയാനുള്ള പരിപാടിതന്നേ..??"""_ അതുചോദിയ്ക്കുമ്പോൾ മീനാക്ഷിയുടെചുണ്ടത്തൊരു കൊണച്ചചിരിയുമുണ്ടായ്രുന്നു...
""...പിന്നേ... തൊലിച്ചുമറിയാമ്പോണു... എടീ മറ്റവളേ, അവടന്ന് ജോക്കുട്ടനുംചേച്ചീമെല്ലാംകൂടി വന്നുകഴീമ്പോൾ, അവരെ നീ നിന്റെ പേട്ടത്തലയിൽ കൊണ്ടുത്താമസിപ്പിയ്ക്കോ..??"""_ മുഖംകടുപ്പിച്ചുള്ള എന്റെയാചോദ്യത്തിന്,
""...അയ്യോ.! അതു ഞാനോർത്തില്ല..!!"""_
ന്നുംപറഞ്ഞവൾ തലയിൽ കൈവെച്ചു... കേട്ടതും,
""...അല്ലേത്തന്നെ ആവശ്യോള്ളെന്തുകാര്യാ
നിന്റേം എന്റെയാത്തന്തേടേം തലേലുവരുന്നേ..??"""_ ന്നും ചോദിച്ച് ഞാൻ പുച്ഛിയ്ക്കുവാണ് ചെയ്തത്...
""...സത്യായ്ട്ടും ഞാനതോർത്തില്ലടാ... ഈ തെരക്കിനിടേല് ആക്കാര്യമേ ഞാനങ്ങുവിട്ടുപോയി... നീയേലുമോർത്തതു നന്നായി...
ഇല്ലേ.. നാറിപ്പോയേനേ... അല്ല, അവരെല്ലാങ്കൂടി വരൂന്നാണോപറഞ്ഞേ..??"""_ അതുചോദിയ്ക്കുമ്പോൾ അവൾടെമുഖത്തൊരു
സന്തോഷവും എക്സൈറ്റ്മെന്റുമെല്ലാം ഉണ്ടായ്രുന്നു... അതിന്,
""...വരാതെപിന്നെ..??
ഇനി വന്നില്ലേൽ
അവടെച്ചെന്നുതല്ലോന്ന് ഞാമ്പറഞ്ഞിട്ടുണ്ട്..!!"""_
എന്നായ്രുന്നൂ എന്റെമറുപടി...
കേട്ടതും മീനാക്ഷിയെന്റെ മുഖത്തേയ്ക്കുനോക്കി...
""...ശ്ശൊ.! എല്ലാരുംകൂടി വന്നാമതിയായ്രുന്നൂ...
എന്നാലെന്തു വൈബായേനെ... അല്ലേടാ..??"""
""...എന്തുവൈബ്..?? അയ്‌ന് കല്യാണങ്കൊഴുക്കണോങ്കി ആശാനിങ്ങെത്തണം... എന്നാപ്പിന്നെ ഫുള്ളോൺ ടെററായേനെ..!!"""_
മുഖത്താക്കിയയൊരു ചിരിയുംഫിറ്റാക്കി ഞാനതുപറയുമ്പോഴും മീനാക്ഷിയ്ക്കാളെ മനസ്സിലായിരുന്നില്ല...
""...നീയിതാരുടെകാര്യമാ
പറേണേ..??"""
""...വേറാരുടെ..??
നിന്റതന്തേടെ തന്നെ... ആ രാജാവ്.! പുള്ളിവന്നാപ്പിന്നെ
വേറാർക്കായിവടെ റോള്..??!! ഫുൾ സ്ക്രീൻസ്പെയ്സും പുള്ളിയങ്ങു തൂക്കുവല്ലേ..??""''_ എത്രശ്രമിച്ചിട്ടും ഉള്ളിലെ വെകിടത്തരത്തിന്റെ
എക്സ്പ്രെഷൻ മറയ്ക്കാനെനിയ്ക്കു കഴിഞ്ഞില്ല...
""...അതേ... നിന്റമനസ്സിലിരിപ്പെന്താന്നൊക്കെ എനിയ്ക്കു മനസ്സിലാവണുണ്ട്...
എന്റെ പപ്പേംമമ്മിയേം
വിളിച്ചുവരുത്തി എയറിൽക്കേറ്റാനുള്ള ഉദ്ദേശമല്ലേ നെനക്ക്..?? അങ്ങനിപ്പ വേണ്ടാ... എന്നെക്കൊന്നാലും ഞാനതിനു സമ്മയ്ക്കേമില്ല... അതോണ്ടുതന്നാ അവരവിളിയ്ക്കട്ടേന്നു
നിന്റച്ഛൻ
💬 Comments
View all comments