0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6438

ഈ കഴിഞ്ഞദിവസങ്ങള് മൊത്തം രാവെന്നില്ല പകലെന്നില്ലാതെ ഓരോന്നിനോരോന്നിനായി ഇവനും കിടന്നോടുന്നത് കാണുന്നവളല്ലേ നീയും... എന്നിട്ടുമിങ്ങനെ
നന്ദിയില്ലാത്ത വർത്താനമ്പറയാൻ നെനക്കുപറ്റുന്നല്ലോന്നാണ്... കഷ്ടംതന്നെ..!!"""_ കീത്തുവിന്റെനേരേനിന്ന് മീനാക്ഷിയൊറ്റ തെറിപ്പായ്രുന്നു... ഒരുനിമിഷം കീത്തൂനിട്ട് കിട്ടുംന്നുപോലും ഞാൻകരുതിപ്പോയി...

""...മീനൂ... നീയതുവിട്... ആ തന്തയ്ക്കൊണ്ടായതല്ലേ,
അപ്പൊപ്പിന്നെ ഇതൊക്കെപ്രതീക്ഷിച്ചാൽമതി..!!"""_ മീനാക്ഷിയെ തണുപ്പിയ്ക്കാനായി പറഞ്ഞശേഷം ശ്രീയെന്റെനേരേ തിരിഞ്ഞു;

""...ഞാൻ വിളിച്ചയല്ലേ... അപ്പെന്റോടെവന്നിരുന്നേൽ ഇമ്മാതിരിയൂമ്പിയ വർത്താനങ്കേൾക്കണോരുന്നോ..??"""_ ന്നൊരു ചോദ്യവും... ശേഷം,

""...ഇങ്ങോട്ടു വാടാ..!!"""_ ന്നുംപറഞ്ഞ് എന്നേംപിടിച്ചുവലിച്ചവൻ പുറത്തേയ്ക്കിറങ്ങുവായ്രുന്നു... എന്നാൽ റൂമീന്നിറങ്ങുന്നതിനിടയിൽ രംഗമൊന്നു തണുപ്പിയ്ക്കാനായി ഞാനമ്മായിയോടായി ചോദിച്ചു;

""...മാമൻബ്രോയെവടെ..?? എഴീച്ചില്ലേ..??"""

""...ആ.! ചേട്ടനെഴീച്ചു... പന്തലിന്റടുത്തേയ്ക്കു പോയിട്ടുണ്ട്..!!"""_ അമ്മായിയുടെമറുപടി...
അതുകേട്ടതും ശ്രീയുമൊന്നു തിരിഞ്ഞുനോക്കി;

""...ഈശ്വരാ.! അതിലുംഭേദം കാറ്റുംമഴേമായ്രുന്നൂ..!!"""_ ന്ന് സ്വയംപറഞ്ഞശേഷം എന്റെനേരേനോക്കി;

""...പെട്ടെന്നുവാടാ...
ഇല്ലേല് പന്തലിന്റെകാലു നിവർത്താനായ്ട്ടങ്ങേര് റോക്കറ്റിന്റെമൂട്ടിക്കെട്ടിവിടും..!!"""_ ന്നുംപറഞ്ഞ് താഴേയ്ക്കു പായുവായ്രുന്നു... പിന്നാലേ ഞാനുംകൂടി; എന്റൊപ്പം മീനാക്ഷിയും.!

മുറ്റത്തെത്തി നോക്കുമ്പോൾ രണ്ടുവീടിന്റേം മുറ്റംകവർചെയ്ത് കെട്ടിയിരുന്ന പന്തലിന്റെ മൂലയിലെകാലൊന്ന് രാത്രി പെയ്ത മഴയിൽ മണ്ണൊലിപ്പിലിടിഞ്ഞു താഴെപ്പോയേക്കുവാണ്... ഒരു കാലുമാറിയതോടെ പന്തലുമൊത്തത്തോടെ ചെരിഞ്ഞുകുത്തി നിൽക്കുവാ...

""...അതേ... പട്ടി പെടുക്കാനായ്ട്ട് വെരവിനടക്കുമ്പോലെ നിങ്ങളിതെന്തോകാട്ടുവാ..??"""_ പന്തലിനുചുറ്റുമായി വലത്തിട്ടുകൊണ്ട്നടന്ന മാമനോടുചോദിച്ചുംകൊണ്ടാണ് ശ്രീയങ്ങോട്ടേയ്ക്കു ചെല്ലുന്നത്...

""...അല്ല, ഇതു കാറ്റത്തു കൊണ്ടുമറിഞ്ഞതാണോ.. അതോ അവരുദ്ദേശിച്ചതിങ്ങനായ്രുന്നോന്ന് നോക്കുവായ്രുന്നു... അശോകന്റോടെനിന്ന് അമ്മാതിരിപ്ലാനിങ്ങല്ലായ്രുന്നോ..!!"""_ കാലുതാഴ്ന്നിടത്തു നോക്കിക്കൊണ്ട് മാമനുമടിച്ചു...

""...ഇതിന്റെ കാലിനിയിപ്പൊ
എങ്ങനാ നേരേയാക്കണേ..??"""_ മാമനൊപ്പം പോയിനിന്ന് പന്തലിന്റെകാലേലൊന്നു പിടിച്ചുനോക്കികൊണ്ടുള്ള മീനാക്ഷിയുടെചോദ്യം... അതിന്,

""...നീയവടിരുന്ന് തടവിക്കൊട്... ചിലപ്പൊ ശെരിയാവും..!!"""_ ഞാനുംവിട്ടില്ല...

""...എഡേയ്... അവടെനിന്നു ചളിയടിയ്ക്കാതെ ഇങ്ങോട്ടുവാടേ... ഇതൊന്നു നൂത്തിയെട്... ഇപ്പാളോളൊക്കെ വന്നുതുടങ്ങും..!!"""_ അവടെനിന്ന് മാമനെന്നെ കളിയാക്കിവിളിച്ചു...

""...അല്ല,
നൂത്തിയെടെന്നുപറഞ്ഞാൽ എങ്ങനെനൂത്തിയെടുക്കാനാ... കെട്ടിവലിയ്ക്കോ..??"""_ ഞാനുമടുത്തേയ്ക്കുചെന്നു...

""...പന്തലിനു കുറച്ചൂടെ നീളമുണ്ടായ്രുന്നേല് ഈ കാലങ്ങുകളഞ്ഞിട്ട് ബാക്കിവലിച്ച് സുധാകരേണ്ണന്റെ പ്ലാവിൽപ്പിടിച്ചുകെട്ടായ്രുന്നു..!!"""_ പന്തലിന്റെ മേൽക്കൂരയുടെ നീളംകണക്കാക്കിക്കൊണ്ട് മാമനഭിപ്രായപ്പെട്ടു... കേട്ടതും കയ്യാലയുടെതാഴത്തുനിന്ന ശ്രീ, തിരിഞ്ഞു മാമനെയൊരുനോട്ടം,

""...ഉം.! എന്നിട്ടുവേണം
അങ്ങേരതിന്റെ താഴത്തിരുന്ന് വാറ്റുതുടങ്ങാൻ... അവസാനം വാറ്റുണ്ടാക്കാൻ പന്തലുകെട്ടിക്കൊടുത്തൂന്നുംപറഞ്ഞ്
ഇവന്റതന്തയെ തൂക്കിക്കൊണ്ടുപോവേം ചെയ്യും..!!"""_ അവനങ്ങനെ പറഞ്ഞതും,

""...അങ്ങനൊരു കിടിലാപ്പുണ്ടെന്നറിഞ്ഞിരുന്നേൽ
പന്തല് സുധാകരമ്മാമന്റെ
പറമ്പിലിട്ടാ മതിയായ്രുന്നു..!!"""_ ന്ന് ഞാൻനിന്നു പിറുപിറുക്കുവേംചെയ്തു...

""...ഉം.! അടിപൊളി.! മാമനുപറ്റിയ മരുമോൻ.! രണ്ടാളുംചേരും... ഇത്രേം മനസ്സൊരുക്കമുള്ള നിങ്ങള് കല്യാണംകഴിയ്ക്കാഞ്ഞതെന്ത്‌..??"""_ പറഞ്ഞുകൊണ്ട് ശ്രീവീണ്ടും അവടൊക്കെ നടന്നുനോക്കാനായിത്തുടങ്ങി...

""...ഓ.! ഇയാളു വല്യാള്.! ഇയാക്കു വല്യച്ഛന്റെകുണ്ടിയേ സുഖിയ്ക്കൂ..!!"""_ ഇടിഞ്ഞുപോയ കയ്യാലയുടെ സൈഡിലായിരുന്നുകൊണ്ട് ഞാനുമടിച്ചു... അതിനെന്നെ തിരിഞ്ഞുനോക്കി തെറിപറയാനായി തുടങ്ങുമ്പോൾ അത്രയുംനേരം ഞങ്ങളേംനോക്കിനിന്ന മീനാക്ഷിയിടയ്ക്കുകേറി...

""...അതേ... ഞാനൊരൈഡിയ പറയട്ടേ... നമുക്കുകൊറച്ചു മണ്ണിട്ട് ഈക്കയ്യാലേടെ നീളംകൂട്ടിയാൽ പന്തലിന്റെകാല് ഇതേൽത്തന്നെ വെച്ചൂടേ..??"""

""...എന്റെപൊന്നേ... അടിപൊളിഐഡിയ... ഇതിവൻ പറഞ്ഞുതന്നതാവും ലേ..?? സാധാരണയിങ്ങനുള്ള ഐഡിയാസൊക്കെ ഇവന്റെ മൊണോപ്പൊളിയാ..!!"""_ എനിയ്ക്കിട്ടടിച്ചുകൊണ്ട് ശ്രീ

💬 Comments

View all comments