0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6463

ചിരിയടക്കാനായി പണിപ്പെടുന്ന മീനാക്ഷിയേം... എന്റെനോട്ടംകണ്ടതും അവൾമുഖം കട്ടിലിലേയ്ക്കുപൂഴ്ത്തി... അതോടെ കുലുങ്ങിച്ചിരിയുടെ അളവുകൂടുവേംചെയ്തു...

""...എന്ത്രീ മെയ്രേ..?? കിട്ടുമിപ്പൊ നെനക്ക്..??_ കടിച്ചുപിടിച്ചുകൊണ്ട് ഞാൻകണ്ണുരുട്ടീതും,

""...എടാ... മനഃപൂർവ്വല്ലടാ... എന്നെക്കൊണ്ട് ചിരിനിർത്താൻ പറ്റാഞ്ഞിട്ടാ..!!"""_ ന്നുംപറഞ്ഞവൾ കവിഴ്ന്നുതന്നെ കിടന്നു...

""...അതൊരു തൊഴികിട്ടുമ്പോൾ തനിയേ നിന്നോളും..!!"""_ ഞാൻകലിപ്പോൾ അവൾപിന്നേം കുലുങ്ങിച്ചിരിയ്ക്കാൻ തുടങ്ങി...

""...എന്തായാലും നീയൊരവതാരം തന്നെടാ..!!"""_ അവൾ കടിച്ചുപിടിച്ചുകൊണ്ടു പറഞ്ഞു...
ഉടനെ വെട്ടിത്തിരിഞ്ഞ ഞാൻ,

""...നിന്റെ തന്തയാടീ അവരാതം..!!"""_ ന്നുംപറഞ്ഞ് അവൾടെ കഴുത്തിനു കുത്തിപ്പിടിയ്ക്കാൻ ചെന്നു...

""...എടേ... അവരാതോന്നല്ല, അവതാരംന്നാ പറഞ്ഞേ..!!"""_
ന്നവൾ തിരുത്തിയശേഷം
വീണ്ടുമെന്നെനോക്കി ഒറ്റച്ചിരിയായ്രുന്നു... കോന്ത്രമ്പല്ലുകൾ കാട്ടിയുള്ളയാ ചിരിയുടെ
സൗന്ദര്യത്തിലെപ്പോഴോ
കുലുക്കംതട്ടിയ എന്റെമനസ്സ് പിന്നതിലങ്ങനെ തഴുകിനടക്കുവായ്രുന്നു...

എന്തായാലും എന്റെതന്തപ്പടിയുണ്ടേൽ വൈബല്ല, വാണമാവേയുള്ളൂന്നു മീനാക്ഷിയോടു പറഞ്ഞയാവാക്കുകൾ അക്ഷരംപ്രതിസംഭവിച്ചു... പക്ഷേയതിനു കല്യാണത്തിന്റെ തലയ്ക്കുംദിവസംവരെ കാത്തിരിയ്ക്കേണ്ടി വന്നെന്നുമാത്രം...
എന്താന്നല്ലേ, വിശദായ്ട്ടുതന്നെ പറയാം...

അന്നത്തെദിവസം രാവിലേയെഴുന്നേൽക്കുന്നത് ഡോറിന്മേലുള്ള തട്ടലുംമുട്ടലും കേട്ടിട്ടാണ്... കല്യാണത്തിരക്കിന്റെ ഓട്ടത്തിനിടയിൽ പാതിരാത്രിയെപ്പോഴോ വന്നുകിടന്നതുകൊണ്ട് മുട്ടലുകേട്ടിട്ടും കണ്ണുതുറക്കാനായി പറ്റീരുന്നില്ല...

""...നാശമ്പിടിയ്ക്കാൻ...
ഈ വെളുപ്പാങ്കാലത്തേ വിളിച്ചെഴീപ്പിയ്ക്കാന്ന്
ഇവർക്കെന്തേലും നേർച്ചയുണ്ടോ ആവോ..??"""_ എന്നെ ചേർന്നുകിടന്നിരുന്ന മീനാക്ഷിയുടെസ്വരം ഇതിനിടയിലെപ്പോഴോ കേൾക്കുവേംചെയ്തു... കുറച്ചുകഴിഞ്ഞപ്പോൾ ഡോറിന്റെ കൊളുത്തെടുക്കുന്നതും ഞാനറിഞ്ഞു...

""...മീനൂ... സിത്തുവോ..?? സിത്തുവെവടെ..??"""_ വെപ്രാളംകലർന്നുള്ള ശ്രീയുടെ ശബ്ദമാണ് ആദ്യംകേട്ടത്...
അതിനവള്,

""...ഉറങ്ങുവാ..!!"""_ ന്ന് മറുപടികൊടുത്തതും,

""...പിന്നേ... ഈ നേരത്താവന്റൊരു പള്ളിയുറക്കം... പോയി വിളിച്ചെറക്കടാ..!!"""_ ന്നുള്ള ചെറിയമ്മേടെചാട്ടം...

...പിന്നേ... വിളിച്ചിറക്കിയാൽ കൂടെപ്പോവാൻ ഞാനാരവന്റെ കാമുകിയാ..?? ഒന്നുപോണം ഹേ..!!_ ന്ന് മനസ്സിൽപിറുപിറുത്തുകൊണ്ട് ഞാൻതിരിഞ്ഞു കിടക്കുമ്പോഴേയ്ക്കും ശ്രീയകത്തേയ്ക്കു കേറിയിരുന്നു...

""...സിത്തൂ... ഡാ കോപ്പേ... എഴീയ്ക്കടാ..!!"""_ രണ്ടുവട്ടം പിടിച്ചുകുലുക്കി നോക്കിയെങ്കിലും അനങ്ങാതെകിടന്നപ്പോൾ കവിഴ്ന്നുകിടന്നയെന്റെ കുണ്ടിയ്ക്കിട്ടൊന്നു പൊട്ടിച്ചവൻ... കിട്ടീതും വില്ലുപോലെ പൊങ്ങിവരുവായ്രുന്നു...

""...എന്ത്രാ പൂ... പൂ...
പുന്നാരമോനേ... നെനക്കിതെന്തോത്തിന്റെ കഴപ്പാടാ..!!"""_ എഴുന്നേറ്റിരുന്ന് കണ്ണുതിരുമി വാതിൽക്കലേയ്ക്കു നോക്കുമ്പോൾ നാലുമണിയ്ക്കു സ്കൂളുവിടാൻകാത്ത് ബാഗുമായിനിൽക്കുന്ന
പിള്ളേരുടെകൂട്ട് നിൽക്കുവാ സകലതും... അമ്മയും ചെറിയമ്മയും അമ്മായിയും കീത്തുവും ശ്രീക്കുട്ടിയുമുൾപ്പെടെ സകലതുങ്ങളുമുണ്ട്... എല്ലാത്തിന്റേം മുഖത്താകെയൊരു ഞെട്ടലും പരിഭ്രമോമൊക്കെണ്ട്...

...ഈശ്വരാ.! ഇന്നലെയിനി കൂടെക്കിടന്നത് മീനാക്ഷിയല്ലായ്രുന്നോ..?? ഇറങ്ങിയോടിയാലോ..??

""...ഡാ കോപ്പേ... നീയിതെന്തോ ചിന്തിച്ചിരിയ്ക്കുവാ..?? ഇങ്ങോട്ടെഴുന്നേറ്റു വന്നേ..!!"""_ പറഞ്ഞുകൊണ്ട് ശ്രീയെന്റെ കൈയ്ക്കുപിടിച്ചതും
ഞാനവന്റെകൈ തട്ടിമാറ്റി...

""...ഞാനെങ്ങോട്ടുംവരണില്ല... എനിയ്ക്കു കുറച്ചുനേരം ഒറ്റയ്ക്കിരിയ്ക്കണം... എന്നാലുമെനിയ്ക്കൊരു കയ്യബദ്ധംപറ്റീപ്പൊ നീ കുടുംബത്തൊള്ളോരെമൊത്തം വിളിച്ചോണ്ടു വന്നല്ലേടാ... എനിയ്ക്കിനിമേലിൽ നിന്റെമുഖംകാണണ്ട... എറങ്ങിപ്പൊക്കോ..!!"""_
സങ്കടവും ദേഷ്യവുമെല്ലാംകൂടി

💬 Comments

View all comments