Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
കൂടിക്കലർന്ന് വല്ലാത്തൊരു മാനസികാവസ്ഥയിലായ്രുന്നൂ ഞാൻ...
""...നെനക്കിതെന്തടാ മെയ്രേ..?? രാത്രീലെ കാറ്റിലുംമഴേലും പന്തലിന്റൊരു കാലുപോയി... അതവടെ മൊണ്ടിയടിച്ചു നിയ്ക്കുമ്പൊ നീയിരുന്ന് കഞ്ചാവുകളിയ്ക്കുന്നോ..?? ഇങ്ങോട്ടെറങ്ങി വാടാ..!!"""_ നെറുകംതലയ്ക്കിട്ടൊരു
കൊട്ടുംതന്ന് ശ്രീയതുപറഞ്ഞപ്പോൾ കണ്ണുംമിഴിച്ചിരിയ്ക്കാനല്ലാതെ
മറ്റൊന്നും പറയാമ്പറ്റീല...
""...ഏഹ്..??
പന്തലുപൊളിഞ്ഞൂന്നോ..??
അയ്യോ.! മൊത്തംപൊളിഞ്ഞോ..??"""_ അത്രയുന്നേരം എല്ലാംകേട്ടുനിന്ന മീനാക്ഷിയുടെചോദ്യം...
""...ഓ.! ഇനി മുഴുവനും പൊളിഞ്ഞൂന്നുകേട്ടാലേ സന്തോഷമാവുള്ളായ്രിയ്ക്കും..!!"""_ ഉടനതേറ്റുപിടിച്ചുകൊണ്ട്
റൂമിനുപുറത്ത് ചുവരേൽച്ചാരിനിന്ന് കീത്തുമൊഴിഞ്ഞു...
""...എന്റെകീത്തൂ... ഞാന്തേ അങ്ങനൊന്നുമുദ്ദേശിച്ചു
ചോദിച്ചതല്ല... അല്ലേലുമതുകേട്ട് സന്തോഷിയ്ക്കുന്ന സംസ്കാരമൊന്നുമല്ലെന്റേത്..!!"""
""...ഓഹോ.! എന്നുവെച്ചാൽ എന്റതങ്ങനത്തെ സംസ്കാരമാണെന്ന്..!!"""_
മുന്നിലുനിന്ന ശ്രീക്കുട്ടിയേം
വലിച്ചുമാറ്റി പോരുകോഴിയെപ്പോലെ കീത്തുവകത്തേയ്ക്കുവന്നതും,
""...അതേ... നല്ലൊരു ദിവസായ്ട്ട് രണ്ടൂടെക്കിടന്നു തല്ലുപിടിയ്ക്കാതെ
ആ പന്തലിന്റെ കാര്യത്തിലെന്തേലും തീരുമാനമാക്ക് നിങ്ങള്..!!"""_ ന്നുംപറഞ്ഞുടനേ അമ്മയിടയ്ക്കുകേറി...
""...സിത്തൂ... എഴുന്നേറ്റുവാടാ... ആളുകളൊക്കെ വരുന്നേനുമുന്നേ അതെന്തേലും ചെയ്തില്ലേൽ നാണക്കേടാ..!!"""_ ശ്രീ പിന്നേമെന്നെ പിടിച്ചുവലിച്ചു...
""...പിന്നേ... ഊമ്പിക്കിടക്ക്‌ണ്... ഇനിയീ
വെളുപ്പാങ്കാലത്തു ഞാമ്മന്നാ പന്തലിന്റെ മറ്റേടത്തുപിടിയ്ക്കാത്തേന്റെ കുറവേയുള്ളൂ... അങ്ങേര് നേരംവെളുത്തിരുട്ടുന്നവരെ അതിന്റെകീത്തുനിന്ന് പ്ലാമ്പറഞ്ഞുകൊടുത്തപ്പഴേ ഞാങ്കരുതീതാ; ഇതിങ്ങനൊക്കേ വരുള്ളൂന്ന്... അല്ല, എനിയ്ക്കറിയാമ്മയ്യാത്തെ നീയിതെന്തിനാകിടന്നു തെളയ്ക്കുന്നേന്നാ... മൂപ്പരും അശോകമ്മാമനും കണ്ണുംകണ്ണുംനോക്കിയിരുന്ന് ഒണ്ടാക്കീതല്ലേ..?? അപ്പൊപ്പിന്നെ അവരന്നെ എന്തേലുമൊക്കെ കാണിച്ചോളും..!!"""
""...എടാ...
അതിനശോകമ്മാമൻ
ഊമ്പിച്ചൂന്നാ തോന്നണേ... പുള്ളീനെവിളിച്ചേച്ച് കിട്ടുന്നില്ലന്നോ, പുള്ളി ഫോണെടുക്കുന്നില്ലാന്നോ
ഒക്കെ പറയണകേട്ടു..!!"""
""...ആഹാ.! നന്നായ്പ്പോയി..!!"""_ അതുപറയുമ്പോൾ എനിയ്ക്കു സന്തോഷംകൊണ്ടങ്ങട്
തുള്ളിച്ചാടാനാ തോന്നിയെ...
...ഹൊ.! എന്തൊക്കെയായ്രുന്നൂ... നമ്മക്കൊക്കെ പട്ടിവെലതന്നേച്ച് പണിക്കാരോട് കണ്ട്രാക്കടിയ്ക്കുന്നകാണണോ... മീറ്റിംഗ് വിളിച്ചുകൂട്ടുന്നതു കാണണോ... എന്തൊക്കെ ബഹളമായ്രുന്നൂ... ഇപ്പൊഴാണമാ അശോകമ്മാമനെ കയ്യിൽക്കിട്ടീരുന്നേൽ ആ കവിളുഞാൻ കടിച്ചുപറിച്ചേനെ...
""...ശ്രീക്കുട്ടാ...
നീയൊന്നുമിണ്ടാണ്ടിരി... അല്ലേലുമവനും അവന്റെ കെട്ട്യോൾക്കുമൊക്കെ
ഇതെങ്ങനേലും മുടങ്ങിക്കണ്ടാമതീന്നേയുള്ളൂ... നമ്മളെയൊക്കെ നാട്ടാരുടെമുന്നിൽ നാണംകെട്ടു കാണാൻകൊതിയ്ക്കുന്നോരോട് നീയെന്തിനാ കെഞ്ചാമ്പോണേ..?? വിട്ടേക്കടാ..!!"""_ എന്നേം മീനാക്ഷിയേം മാറിമാറിനോക്കി ശ്രീക്കുട്ടനോടായി കീത്തുവതുപറഞ്ഞപ്പോൾ ഞാനാകെവല്ലാണ്ടായി...
...തന്തയ്ക്കിട്ടൊരുപണി
എന്നല്ലാതെ സത്യത്തിൽ വേറൊന്നുംഞാൻ ചിന്തിച്ചിട്ടേയുണ്ടായില്ല... അപ്പോളിത്രേംനാളായ്ട്ടും എന്നെക്കുറിച്ചിവള് ഇങ്ങനൊക്കെയാണോ ചിന്തിച്ചുവെച്ചേക്കുന്നേ..?? ദേഷ്യംവരുമ്പോൾ വല്ലതുമൊക്കെ വിളിച്ചുപറയോന്നല്ലാതെ
അവൾക്കു ദോഷംവരുന്നതെന്തേലും ഇന്നേവരെ ഞാൻചിന്തിച്ചിട്ടുണ്ടോ..??
""...കീത്തൂ... ദേ... വായ്ക്കു നെറിയില്ലാന്നുകരുതി വായിലുവരുന്നതുമൊത്തം വിളിച്ചുപറയരുത്... ഈ കഴിഞ്ഞദിവസങ്ങള് മൊത്തം രാവെന്നില്ല പകലെന്നില്ലാതെ ഓരോന്നിനോരോന്നിനായി ഇവനും കിടന്നോടുന്നത് കാണുന്നവളല്ലേ നീയും... എന്നിട്ടുമിങ്ങനെ
നന്ദിയില്ലാത്ത വർത്താനമ്പറയാൻ നെനക്കുപറ്റുന്നല്ലോന്നാണ്... കഷ്ടംതന്നെ..!!"""_ കീത്തുവിന്റെനേരേനിന്ന് മീനാക്ഷിയൊറ്റ തെറിപ്പായ്രുന്നു... ഒരുനിമിഷം കീത്തൂനിട്ട് കിട്ടുംന്നുപോലും ഞാൻകരുതിപ്പോയി...
""...മീനൂ... നീയതുവിട്... ആ തന്തയ്ക്കൊണ്ടായതല്ലേ,
അപ്പൊപ്പിന്നെ ഇതൊക്കെപ്രതീക്ഷിച്ചാൽമതി..!!"""_ മീനാക്ഷിയെ തണുപ്പിയ്ക്കാനായി
💬 Comments
View all comments