0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6495

മീനാക്ഷിയ്ക്കുവെച്ചതും അവളു കാര്യംമനസ്സിലാകാതെ ഞങ്ങളെമാറിമാറി നോക്കി...

""...ഞാനല്ല... മിയ്ക്കവാറും നിന്റതന്തയ്ക്കു വെളിപാടുണ്ടായപ്പൊ വിളിച്ചുപറഞ്ഞിട്ടുണ്ടാവും..!!"""

""...ദേ... കോപ്പേ...
എന്റതന്തയ്ക്കു പറഞ്ഞാലുണ്ടല്ലോ, കണ്ണടിച്ചുപൊട്ടിയ്ക്കും ഞാൻ..!!"""

""...ഉവ്വ.! നീയങ്ങു മലത്തിക്കളയും... അല്ല, അതിരിയ്ക്കട്ടേ... നീയൊക്കെ കണ്ടതിനും കാണാത്തേനുമൊക്കെ എന്റതന്തേനെ ട്രോളുവല്ലോ...
ഇപ്പൊ ഞാനൊന്നു നിന്റ തന്തയ്ക്കുപറഞ്ഞപ്പൊ നെനക്കുകൊണ്ടല്ലേ... ഇനിയെന്റെ തന്തേട്രോളാനായ്ട്ട് വാട്ടാ... കാണിച്ചുതരാം..!!"""_
എനിയ്ക്കങ്ങട് ഫീലായി... മുഖവുംകറുപ്പിച്ചിരുന്ന് ഞാനതുപറഞ്ഞതും മാമനിടയ്ക്കുവന്നു;

""...ദേ... അനാവശ്യമ്പറയരുത്.!
അയ്നു നമ്മളെപ്പോഴാടാ
നിന്റതന്തേനെ ട്രോളീട്ടുളേള..??
അല്ല, അയ്നെപ്പഴാ നീ ഞങ്ങക്കൊരവസരം തന്നിട്ടുളേള..??

""...ശെരിയാ...
സ്വന്തംതന്തേനെ ട്രോളുന്നേന് ഗിന്നസ്റെക്കോഡുവല്ലതും ഉണ്ടായ്രുന്നേല് അതിവനല്ലാതെ വേറാർക്കാ കിട്ടുക..??"""_ ശ്രീയുമിടപെട്ടു... ഉടനെ,

""...അതേ... നിങ്ങളതു നിർത്തീട്ട് ഞാമ്പറഞ്ഞയ്ഡിയായ്ക്കെന്താ പ്രശ്നോന്നുപറ..!!"""_ മീനാക്ഷിയവരുടെനേരേ
നിന്നുതുള്ളി... അതിനു മാമനവൾടെനേരേ തിരിഞ്ഞു;

""...എന്റകൊച്ചേ... ഞാനേ കല്യാണപ്പെണ്ണിന്റെ ഒരേയൊരമ്മാവനാ... കല്യാണസമയത്തതിൽ
പങ്കെടുക്കാതിവടെ കയ്യാലേല് മണ്ണിട്ടോണ്ടുനിന്നാ
നാട്ടുകാരുവന്നെന്റെ
കവാലമടിച്ചു പൊട്ടിയ്ക്കും..!!"""_ പറഞ്ഞുകൊണ്ട് മാമനും കയ്യാലേടെതാഴത്തിറങ്ങി...
എന്നിട്ടു താഴേയ്ക്കുപോയ കാലിൽപ്പിടിച്ചേച്ച്,

""...ഇനീപ്പിതുപൊക്കാൻ
വല്ല റോക്കറ്റേലുംകെട്ടി വിടേണ്ടിവരൂന്നാ തോന്നുന്നേ..!!"""_ ന്നൊരു ഡയലോഗും...
അതുകേട്ടതും ഞാനും ശ്രീയും പരസ്പരമൊന്നുനോക്കി... ഉടനെ,

""...അയ്യോ.! ഇതുതന്നല്ലേ ശ്രീക്കുട്ടനവടെവെച്ച്
പറഞ്ഞതും..??"""_ ന്ന് അതിശയത്തോടെ
വായിൽകയ്യുംവെച്ച് മീനാക്ഷിചോദിയ്ക്കുവേം ചെയ്തു...

""...എന്റെമീനൂ... ഞാനിങ്ങേരേം ഇവനേമൊന്നും ഇന്നുമിന്നലേം കാണാന്തുടങ്ങീതല്ല... ഇവനൊക്കേതുനേരത്ത് എങ്ങനൊക്കെച്ചിന്തിയ്ക്കൂന്ന് എനിയ്ക്കുകാണാപാഠവാ..!!"""_ അതിനവൾക്കു മറുപടികൊടുത്തശേഷം,

""...എടാ... നമുക്കീകാലുവലിച്ച് മേലെക്കേറ്റി വെയ്ക്കാം... നിന്നോളുമെന്ന് തോന്നുന്നു..!!"""_ ന്ന്
ശ്രീ കൂട്ടിച്ചേർത്തു... അതിന്,

""...നിന്നാലും പട്ടി മുള്ളാൻ നിയ്ക്കുന്നപോലായ്രിയ്ക്കും നിയ്ക്കുന്നത്..!!"""_ ന്ന് മാമൻ മറുപടിയുംകൊടുത്തു...

""...അല്ലാണ്ടുപിന്നെന്തോ ചെയ്യാൻ..?? ഇതിന്റെ മണ്ടയാണെങ്കി സ്ക്രൂചെയ്തു വെച്ചേക്കുവാ.. അല്ലായ്രുന്നേ കുറച്ചങ്ങോട്ടു മാറ്റി നാട്ടിയാൽ മതിയാർന്നു..!!"""

""...ഏയ്.! അതൊന്നുമ്പറ്റൂല്ലാ.. പന്തലിനാത്തെ സ്ഥലംകുറഞ്ഞോവും..!!"""_ അന്നിടിയാനുള്ളസാധ്യത മുന്നിൽക്കണ്ട് ഇതേയഭിപ്രായമ്പറഞ്ഞ അശോകൻമാമനോട് എന്റെതന്തപ്പടിപറഞ്ഞ ഡയലോഗുകടമെടുത്തു ഞാനൊരുകീറുകീറി... അതുകൂടിക്കേട്ടതും അടുത്തേയ്ക്കുവന്നാൽ ഞങ്ങളെന്തെലും പറഞ്ഞാലോന്നുകരുതി സിറ്റൗട്ടിൽവന്നുനിന്ന അങ്ങേര് സ്ഥലംകാലിയാക്കുവായ്രുന്നു...

""...വെർതേനിന്ന്
കൊണയടിയ്ക്കാതെ വന്നു തൂണേപ്പിടീടാ... വലിച്ചു മേലെക്കേറ്റിവെയ്ക്കാം... ഈ വളഞ്ഞിരിക്കുന്ന കാലിന്റടീലിരുന്നു മൂഞ്ചാമ്പറ്റുന്നോൻ മൂഞ്ചീട്ടുപോട്ട്..!!"""_ ശ്രീ നിന്നൊന്നുതെറിച്ചതും പിന്നെ കൂടുതലായിനിന്ന് വക്രിയ്ക്കാതെ ഞങ്ങളുനാലൂടതിന്മേൽ പിടുത്തമിട്ടു... അങ്ങനൊരുവിധത്തിൽ തൂറിമെഴുകിയാ തൂണ് ഇടിഞ്ഞുപോയതിന്റെ കുറച്ചപ്പുറത്തേയ്ക്കായി ഉന്തിത്തള്ളിവെച്ചു... കൂടെ മീനാക്ഷിയും കയ്യാലേടെ മേലേയ്ക്കു കേറിയിരുന്നു...

""...ഇതെന്നാ മുടിഞ്ഞവെയ്റ്റാടാ...
വല്ല ടാർപ്പായുംവലിച്ചുകെട്ടി കസേരയുംപിടിച്ചിടേണ്ട കാര്യമേയുണ്ടായുള്ളൂ... വെറുതേ മനുഷ്യനെ മെനക്കെടുത്താൻ..!!"""_ തൂണുവലിച്ചുകയറ്റിയപ്പോൾ പെയിന്റുപോയ ഉള്ളംകയ്യിൽ ഊതിക്കൊണ്ടു ഞാൻപറഞ്ഞു...
ഉടനെ,

💬 Comments

View all comments