0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6505

""...ഒന്നുമിണ്ടാണ്ടിരീടേ... ആ പെണ്ണുവല്ലതും കേട്ടിട്ടുവന്നാൽ പിന്നതുമതി... നമ്മള് ചിന്തിച്ചതും ചിന്തിയ്ക്കാത്തേമൊക്കെ ഊഹിച്ചെടുത്തു പൂരിപ്പിച്ചുകളേം..!!"""_ ന്നുപറഞ്ഞ് മാമനെന്നെ വിലക്കി...

""...മാമൻബ്രോ... ഇതിനിനി താങ്ങുവല്ലതും കൊടുക്കണോ..??
അല്ല.! ആരേലുംവന്നിതേപ്പിടിച്ചാൽ എല്ലാംകൂടി പൊളിഞ്ഞുപറിഞ്ഞവന്റെ നെഞ്ചത്തിരിയ്ക്കാൻ ചാൻസ്ണ്ട്..!!"""_ ശ്രീയുടെ കരിനാക്ക് ജന്മനായുള്ളതാണെന്നും അല്ലാണ്ടു നനച്ചിട്ട് ഉണക്കാനിടാഞ്ഞിട്ട് കരിമ്പനടിച്ചതല്ലെന്ന് ഒരിയ്ക്കൽക്കൂടിത്തെളിഞ്ഞു...

മീനാക്ഷിയുടെ,

""...എന്റമ്മോ..!!""""_ ന്നുള്ള നിലവിളികേട്ടു തിരിഞ്ഞുനോക്കിയ ഞങ്ങൾകാണുന്നത് ചെരിഞ്ഞുവരുന്ന തൂണാണ്... ഓടിച്ചെന്നതിനെ താങ്ങിപ്പിടിയ്ക്കുമ്പോഴേയ്ക്കും തൂണുംചാരിനിന്ന മീനാക്ഷി തറയിൽക്കിടന്നിഴയുന്നു...

...ഇവളിത് വീണതോ.. അതോ
മുതുകു ചൊറിയുന്നതോ..??

സംഭവം ചെറുതായ്ട്ടിടിഞ്ഞിരുന്നിടത്തു കയറ്റിവെച്ചിരുന്ന തൂണിന്മേൽ താങ്ങിപ്പിടിച്ചിട്ട് മീനാക്ഷിയുടെ വെയ്റ്റുകൂടിയായപ്പോൾ മൊത്തത്തിൽ മറിഞ്ഞുപോയതാണ്... ഇതിപ്പോൾ ചന്ദ്രലേഖയിലെ ലാലേട്ടന്റെ തോളത്തേയ്ക്ക് അറുപതുകിലോടെ സിമന്റ്ചാക്കെടുത്ത് പിടിച്ചുകൊടുത്തപോലുണ്ട് പന്തൽ...

മീനാക്ഷിയാവട്ടെ ഉരുണ്ടടിച്ചുവീണത്തിന്റെ
ഷോക്കിലും, അവളാണ് പൊളിച്ചതെന്നുമ്പറഞ്ഞ് ഞാനെന്തെലും ചെയ്യുമോന്നുള്ളപേടിയിലും വല്ലാത്തൊരു ഭാവത്തിലെന്നെ നോക്കുന്നുണ്ട്...

""...ഞാൻ... ഞനൊന്നും ചെയ്തതല്ല... അത് വീണ്ടും മറിഞ്ഞുവീഴാമ്പോയപ്പോ ഞാമ്പിടിയ്ക്കാൻ നോക്കീതാ..!!"""_ ഞാൻ നോക്കുന്നതുകണ്ടതും അവൾ ദയനീയമായിപറഞ്ഞു... സാധാരണനിലയിൽ കാരണംപോലുംനോക്കാതെ
ഞാനവളെക്കൊല്ലേണ്ടതാണ്, പക്ഷേ അന്നപ്പോളതിനു തോന്നിയില്ല... ഒന്നാമത് ഞാനതുകണ്ടിരുന്നു... പിന്നെയുള്ളത് നിങ്ങൾക്കൂഹിയ്ക്കാമല്ലോ... അതുകൊണ്ടുതന്നെ മറുപടിയായി ഞാനൊന്നു മൂളിയതുമാത്രമേയുള്ളൂ...

എന്നാലും ഇനിയെന്തുചെയ്യണമെന്നൊരു ചോദ്യമായ്രുന്നൂ മനസ്സുനിറയെ... ഇനിയും ദൂരത്തിൽ താങ്ങിക്കേറ്റിവെയ്ക്കാനുള്ള നീളം കാലിനില്ല... മാത്രവുമല്ല, അങ്ങനെവെച്ചാലും പന്തൽ നിവർന്നുനിൽക്കില്ല... അതിലുംഭേദം ഇങ്ങനെതന്നെ ഇരിക്കുന്നതാവും...

എന്നാലവരോടതു
പറയുന്നതിനുമുന്നേ
കീത്തുവെവിടുന്നോ പാഞ്ഞങ്ങോട്ടേയ്ക്കുവന്നു...
വന്നപാടെ,

""...നിങ്ങളിതു പണിയുവാണോ പൊളിയ്ക്കുവാണോ..??"""_ ന്നൊരുചാട്ടം... ശേഷം,

""...അവടെക്കൊണ്ടുവെച്ചാൽ പിന്നേംമറിയുമെന്നാർക്കാ അറിയാത്തത്..?? അതോയിനി മനപ്പൂർവ്വം ചെയ്യുന്നതാണോ..?? എന്നോടുള്ളദേഷ്യം പന്തലിനോടല്ലതീർക്കേണ്ടത്..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തു... കേട്ടതും സ്വാഭാവികമെന്നോണം എനിയ്ക്കങ്ങടു പൊളിഞ്ഞുവന്നതാണ്... എന്നാൽ ഞാനെന്തേലും പറയുന്നതിനുമുന്നേ ഉരുണ്ടടിച്ചുവീണതിന്റെ സങ്കടത്തിലും ദേഷ്യത്തിലുംനിന്ന മീനാക്ഷി സീൻപിടിയ്ക്കുവായ്രുന്നു...

""...നമ്മളുപണിയുന്നത് നെനക്കിഷ്ടപ്പെടുന്നില്ലേല് നീ നിന്റെ മറ്റവനെവിളിച്ചോണ്ടുവന്ന് പണിയിയ്ക്കെടീ... ദേ.. വെർതേ ഷോയിറക്കാൻനിൽക്കാതെ മിണ്ടാണ്ടെവിടേലുമ്പോയിരുന്നോണം... ഇല്ലേലെല്ലാങ്കൂടെ ഞങ്ങള് വലിച്ചുപറിച്ചുദൂരെയെറിയും..!!"""_ എന്നൊരലർച്ചയായ്രുന്നു അവൾ... അതുകേട്ടതും മാമനും ശ്രീയൂടെ എക്കിച്ചിരിയ്ക്കാനും തുടങ്ങി... അതോടെ കീത്തുവിന്റെ വായുടഞ്ഞു... ഇനീം നിന്നുകൊണച്ചാൽ അവള് തല്ലിയാലോന്നു പേടിച്ചാവും
പിന്നെക്കൂടുതലൊന്നും മിണ്ടാൻനിൽക്കാതെ കീത്തുവകത്തേയ്ക്കുവലിഞ്ഞു...
പക്ഷേ പോണപോക്കിൽ എന്നെ രൂക്ഷമായൊന്നു
നോക്കിപേടിപ്പിയ്ക്കാൻ കക്ഷിമറന്നിരുന്നില്ല...

...വരുകാ... വാങ്ങുകാ... പോവ്കാ...
പിന്നും വരുകാ... വാങ്ങുകാ... പോവ്കാ... ഇനിയിതിനാരെങ്കിലുമിവൾക്കു കൂലികൊടുക്കുണ്ടാവോ..??

എന്തായാലും പിന്നേം കുറച്ചുനേരങ്കൂടി എന്തുചെയ്യണമെന്നൊരൂഹോമില്ലാണ്ട്
ഞാൻ പന്തലേൽത്തന്നെ നോക്കിനിന്നു... പലയാവർത്തി ഇട്ടേച്ചുപോയാലോന്നുപോലും ചിന്തിച്ചതാണ്... പക്ഷെ, തോന്നിയില്ല... എത്രയൊക്കെ മാറ്റിനിർത്തിയാലും

💬 Comments

View all comments