Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
അവനിട്ടൊന്നുകിലുത്തി...
""...അതുഞങ്ങളും കുറച്ചുമുന്നേ പറഞ്ഞതേയുള്ളൂ... എന്തുചെയ്യാം പാവത്തിനു ബുദ്ധി പറഞ്ഞുകൊടുക്കാനാളില്ലാണ്ട് പോയില്ലേ..??!!"""_ ഞാനുംചിരിച്ചപ്പോൾ അവരെല്ലാം കൂടെക്കൂടുവായ്രുന്നു...
അപ്പോളാണവരെ ഇതുവരെയകത്തേയ്ക്കു കൂട്ടിയില്ലല്ലോന്നു ഞാനോർക്കുന്നത്...
""...അയ്യോ.! ഞാൻമറന്നു... ബാ.. മടുത്തുവന്നതല്ലേ... ഒന്നു റെസ്റ്റെടുക്കാം..!!"""
""...റെസ്റ്റോക്കെ പിന്നെ... ആദ്യം നീയിവൾക്കൊരു ബക്കറ്റും സോപ്പുപൊടീമെടുത്തു കൊടുക്ക്..!!""" ജോക്കുട്ടൻ ചേച്ചീനെചൂണ്ടിപ്പറഞ്ഞു...
""...ബക്കറ്റോ..??"""_ ഉടനേ മീനാക്ഷിയിടയ്ക്കുകേറി.
""...ആ ബക്കറ്റ്... എന്നിട്ടാ ടാപ്പും കാണിച്ചുകൊടുക്ക്... ലേശംപണിയുണ്ട്..!!"""
""...എന്തുപണി..?? തക്കുടു വൃത്തികേടാക്കിയോ..??"""_ എന്റെചോദ്യം... അതിന്,
""...അയ്യോ.!
തക്കുടുവൊക്കെ പൊന്ന്... സഹിയ്ക്കാമ്മേലാത്തത് തക്കുടൂന്റെതള്ളയെയാ... കേറീപ്പൊത്തൊട്ട്തുടങ്ങിയ യുദ്ധമാ..!!"""_ അവൻ ചേച്ചിയെയൊന്നു തുറിപ്പിച്ചുനോക്കി...
""...അവള് കേറീപ്പോത്തൊട്ട് വാളായ്രുന്നെടാ..!!"""_ ഉടനെ അച്ചുവിശദീകരിച്ചു...
""...ഓ.! അതാണല്ലേ ചേച്ചിയൊരു ചാർജില്ലാത്തപോലെ നിയ്ക്കണേ... ഞാനുമോർത്തു എന്നാപറ്റീന്ന്..!!"""_ മീനാക്ഷി ചേച്ചീടെ കയ്യിലൊന്നുപിടിച്ചു... അതിനു പുള്ളിക്കാരത്തിതിരിച്ച് ചമ്മിയൊരു ചിരിപാസ്സാക്കീതും, ഞാൻ വണ്ടിയ്ക്കുള്ളിലേയ്ക്കെത്തി നോക്കി...
""...ഉം.! കടുപ്പംതന്നെ...
എന്തായാലും ബാഹുബലിയിറങ്ങീത് നന്നായി... അല്ലേല് രാജമൗലിയിവടെവന്നീ വാളോടെ കോരിക്കൊണ്ടുപോയേനെ..!!"""_ പറഞ്ഞതും പുള്ളിക്കാരിയെന്നെ രൂക്ഷമായൊരുനോട്ടം... എന്നാലതുകൃത്യം ജോക്കുട്ടന്റെ കണ്ണിൽപ്പെടുകയുംചെയ്തു...
""...അതേ... നീയവനെ നോക്കിപ്പേടിപ്പിയ്ക്കുവൊന്നും
വേണ്ട... മൂക്കാമ്മണ്ട ഞാനിടിച്ചുപൊളിയ്ക്കും... കേറീപ്പഴേ ഞാമ്പറഞ്ഞതാ; മുന്നിലിരിയ്ക്കാൻ... അപ്പവളു വല്യസാറുകളിച്ച് പുറകിപ്പോയിക്കേറി... ആ ആലുവ കഴിഞ്ഞപ്പത്തൊട്ടു തൊടങ്ങീട്ട്... എന്റപൊന്നോ... തിന്നതുമൊത്തമുണ്ട് വണ്ടീല്... ഇതിനുമാത്രമിവളിതെന്നതാ തിന്നേന്നാ ഞാനോർക്കുന്നത്... ഇന്നലെ രൂപാ ആയിരംകൊടുത്തു ഞാൻ വാട്ടർസർവീസ് ചെയ്യിപ്പിച്ചോണ്ടുവന്ന വണ്ടിയാർന്ന്.. മര്യാദയ്ക്കു കഴുകിയിട്ടോണം..!!"""_ ജോക്കുട്ടൻവെച്ചുകീറുമ്പോഴും ചേച്ചി തലേംകുനിച്ചുനിന്നേയുള്ളൂ... ചെയ്തതെറ്റിനേക്കാൾ ക്ഷീണംകൊണ്ടാണെന്നു തോന്നിയതും,
കൂട്ടത്തിലൊരു ബാഗുമെടുത്തു ഞാൻമുന്നേനടന്നു... ഒരെണ്ണമെടുത്തോണ്ട് മീനാക്ഷിപുറകേയും... അപ്പോഴാണ് ഞാനെന്റെ വീട്ടുകാരെ ശ്രദ്ധിയ്ക്കുന്നത്... വല്ലാത്തൊരുഭാവത്തിൽ ഞങ്ങളെയെല്ലാം നോക്കി നിൽക്കുവാണെല്ലാം... കുനിഞ്ഞൊരു പ്ലാവിലയെടുക്കാത്ത ഞാൻ ഒരുകയ്യിൽ തക്കുടുനേം മറ്റേക്കയ്യിൽ ബാഗുമെടുത്തിട്ടു വരുന്നതുകാണുമ്പോ ഞെട്ടാതിരിയ്ക്കുന്നതെങ്ങനാ..??
""...ശ്രീക്കുട്ടാ... വീട് തുറന്നുകിടക്കുവാണോടാ..??"""_ കുട്ടയുംതൂമ്പയും നിലത്തുവെയ്ക്കാൻപോലും മറന്നപോലെ ഞങ്ങളെത്തന്നെ നോക്കിനിൽക്കുന്ന അവനോടുചോദിച്ചതിന് ഒന്നു തലയാട്ടാൻമാത്രമേ അവനും കഴിഞ്ഞുള്ളൂ...
""...ആഹാ...
ഇതാണോ ശ്രീക്കുട്ടൻ..?? അവിടായ്രുന്നപ്പോ ഇവരെപ്പോഴും മോനെക്കുറിച്ചുതന്നാ പറഞ്ഞോണ്ടിരുന്നത്... കാണുന്നതിപ്പോഴാന്നുമാത്രം..!!"""_
അച്ഛനടുത്തേയ്ക്കുചെന്ന് അവനോടുപറഞ്ഞപ്പോഴും അവനു കിളിവന്നിട്ടില്ലായ്രുന്നു... ഇതൊക്കെയാരെന്നറിയാത്ത സ്ഥിതി...
""...ഡാ... ഇതാടാ ജോക്കുട്ടൻ... അതച്ഛൻ... ഇതാരതിയേച്ചി..
ഇതച്ചു... ഇതുചേച്ചീടച്ഛനുമമ്മേം... ഇതുജോക്കുട്ടന്റമ്മ...
പിന്നിതുഞങ്ങടെ തക്കുടു..!!"""_ ഒറ്റയടിയ്ക്കു ഞാനെല്ലാരേമൊന്നു പരിചയപ്പെടുത്തി... അതിനുമൊരു തലയാട്ടൽമാത്രമേ അവനിൽനിന്നുവന്നുള്ളൂ...
""...എന്നാ ബാ...
അതാവന്റെ വീട്...
അവടെയാ നിങ്ങക്കു റൂം സെറ്റാക്കിയേക്കുന്നെ..!!"""
""...അതൊക്കെ പോകാടാവേ... ആദ്യംഞങ്ങളു നിന്റെ വീട്ടിലൊന്നുകേറട്ടെ... നീയാ ബാഗവടെവെയ്ക്ക്..!!"""_ പറഞ്ഞുകൊണ്ടച്ഛൻ
💬 Comments
View all comments