0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6510

സീതാന്റി രണ്ടുവായിട്ടതോടെ അച്ചുവുമടങ്ങി... കല്ല് നിലത്തിട്ടൂന്നുകണ്ടതും ഞാനവൾടടുത്തേയ്ക്കുചെന്നു;

""...എന്നാലുമിതെന്തു വായാടീ നെനക്ക്..?? നീയിവടെ കാലുകുത്തീതിടുക്കീലുവരെ അറിഞ്ഞിട്ടുണ്ടാവും..!!"""

""...ഉവ്വ.! നാക്കില്ലാത്തതു നിനക്കുതന്നെ... സത്യമ്പറഞ്ഞാ ഇവളായോണ്ടാ നിന്നെയിപ്പഴും സഹിയ്ക്കുന്നെ... ഞാനെങ്ങാനുമായ്രുന്നേ പണ്ടേയ്ക്കുപണ്ടേ നിന്നെ തല്ലിക്കൊന്നേനെ..!!"""_ എല്ലാവർടേം കയ്യേത്തൂങ്ങി വിശേഷങ്ങൾതിരക്കുന്ന മീനാക്ഷിയെച്ചൂണ്ടി അവളുംപൊട്ടിച്ചു...

""...അപ്പതു പേടിച്ചാവൂല്ലേ നിന്റെകെട്ട്യോൻ നാട്ടിലെറങ്ങാതെ നടക്കുന്നത്..?? അങ്ങേരിതുവരെ വന്നില്ലേടീ..??"""_ എന്റെയാ ചോദ്യംകേട്ടതും എല്ലാരുംതിരിഞ്ഞു ഞങ്ങളെനോക്കി...

""...മിക്കവാറും
വരേണ്ടിവന്നേനെ..!!"""_ അവൾടെമുഖത്തെയാ അമർഷംകണ്ടപ്പോൾ ഒരു സംശയംതോന്നാതിരുന്നില്ല... എന്നാൽ ബാക്കിയുള്ളോർടെ മുഖത്തൊക്കെ പതിഞ്ഞൊരുചിരിയുമുണ്ട്...

""...എന്താടീ പ്രശ്നം..??"""

""...വേറൊന്നൂല്ലടാ... ഞാനിന്നിങ്ങോട്ടുപോരുവാന്നുപറഞ്ഞപ്പോൾ ആ തള്ളയ്ക്കിന്നുവരെയില്ലാത്ത സൂക്കേട്... തലകറങ്ങുന്നുപോലും... മോൾക്കാണേല് അവൾടെ നാത്തൂന്റെവീട്ടിലുംപോണംന്ന്... അതുമ്പറഞ്ഞവൻ വിളിച്ചിരുന്നു, ഒന്നുപോയി നിയ്ക്കാവോന്നും ചോയ്ച്ച്..!!"""

""...എന്നിട്ടു നീയെന്തോപറഞ്ഞു..??"""

""...എന്തുപറയാൻ..?? ഞാനങ്ങോട്ടുപോയാൽ
നാളെത്തന്നെ ലീവെടുത്തിങ്ങുപോരേണ്ടി വരൂന്ന്പറഞ്ഞു... അപ്പൊ പോണ്ടാന്നുപറഞ്ഞു... തള്ള മനഃപൂർവ്വാടാ... അവർടെ മോൾക്കെവിടെവേണേലും വായിനോക്കാമ്പോവാം... ഞാനെവിടേലുമൊന്നു പോണോന്നുപറഞ്ഞാ അപ്പൊത്തുടങ്ങും,
ഇല്ലാത്തോരോ അസുഖങ്ങള്...
പക്ഷെ ഇന്നെന്നങ്ങോട്ടു
വിളിച്ചു വരുത്തിയിരുന്നേ പാഷാണംകലക്കി കൊടുത്തേനെ ഞാൻ... ഇങ്ങനൊണ്ടോ ഒരുദുഷിപ്പ്..!!"""_ അച്ചുനിന്ന് കത്തുവായ്രുന്നു...

""...എന്തായാലും ഇവൾക്കുചേരുന്ന അമ്മായിയമ്മ തന്നെയാ... ഒന്നണലിയാണെങ്കി മറ്റേത് രാജവെമ്പാല... രണ്ടിന്റേം അകത്തുമൊത്തം വെഷോം..!!"""_ ഡിക്കിതുറന്ന് ബാഗുകളെടുത്തുവെയ്ക്കുന്നതിനിടയിൽ ജോക്കുട്ടനുമിടയ്ക്കുകേറി ഗോളടിച്ചു...

""...ഓ.! ഇയാളുപിന്നങ്ങ് പുണ്യാളനാണല്ലോ... ഹൈറേഞ്ചീന്നുവന്ന ജോപ്പുണ്യാളൻ...
സിദ്ധുവേ... ഇവടെനല്ല കപ്പളംനിൽപ്പൊണ്ടോടാ..??
ഒരു രൂപക്കൂടുപണിയാൻ..??"""_ ജോയാപ്പറഞ്ഞതു സുഖിയ്ക്കാതെ അച്ചുചോദിച്ചതും എനിയ്ക്കുസംശയം...

""...കപ്പളോ..?? """

""...ആ കപ്പളം... പപ്പായ...
ഓമയ്ക്ക... കപ്പങ്ങ എന്നൊക്കെപ്പറയുന്ന കപ്പളം..!!"""

""...ഓ.! മറ്റേ കഴച്ചിട്ടുകേറുന്നതല്ലേ..??"""

""...ആ ദത് തന്നെ... ഒണ്ടെങ്കിലതൊരെണ്ണം വെട്ട്... ഇവനെയിവിടെ കുടിയിരുത്താം..!!"""

""...കുടിയിരുത്താനാണേൽ ഇതിലും മുറ്റുകൂടിയൊരെണ്ണം അകത്തുണ്ട്... കൊമ്പില്ലാത്തൊരു കുട്ടിച്ചാത്തൻ..!!"""

""...ഡാ..!!"""_ കൂട്ടുകാരനെപറഞ്ഞതു സുഖിയ്ക്കാതെയുള്ളൂ അച്ഛന്റെ സ്നേഹശാസനവന്നതും,

""...പിന്നലാണ്ട്... രാവിലെയൊരു പണിതന്നിട്ടിപ്പഴാ ഒന്നുനടുനിവർത്തീത്... ഇതുവരെന്റെ കണ്മുന്നിൽ വന്നുപെട്ടില്ല; വന്നാരുന്നെങ്കി ഇന്നിവിടെ പ്രതിഷ്ഠിച്ചേനെ ഞാൻ..!!"""_ പറഞ്ഞുകൊണ്ടുഞാൻ പല്ലുകടിച്ചു...

""...എന്താടാ സംഭവം..??"""_ ചേച്ചീടച്ഛനാണ് ചോദിച്ചത്... അതിനു
പൊടിപ്പുംതൊങ്ങലുംവെച്ച് ഞാൻ കാര്യമങ്ങടു വിശദീകരിച്ചതും സഹതാപത്തിനുപകരം എല്ലാംകൂടൊറ്റച്ചിരിയായ്രുന്നു... കൂട്ടത്തിൽ, എന്നാലുമങ്ങനേങ്കിലും
ഇവനൊന്നു ശരീരമനങ്ങിക്കണ്ടല്ലോ... അതുമതി എന്നൊക്കെപറഞ്ഞുള്ള കളിയാക്കലുകളും... പക്ഷേ അതിനെല്ലാം ഞാനും ചിരിച്ചുനിന്നതേയുള്ളൂ...

""...അല്ലെടാ... എന്നാപ്പിന്നിത്രേം നീട്ടിയിട്ടപ്പോളീപ്പന്തൽ കുറച്ചുംകൂടി നീട്ടിയിടാൻ പാടില്ലാർന്നോ..??"""_ അതിനിടയിൽ ജോക്കുട്ടൻചോദിച്ചു...

""...അതെന്താ..??"""

""...അല്ല... അതാകുമ്പോളാ വീടിന്റെവാർക്കയിലീ കാലിട്ടാൽ പോരാർന്നോ..?? നിങ്ങൾക്കിങ്ങനെ രാവിലെയെണീറ്റു പണിയേണ്ടി വരുവാർന്നോ..??"""_ തൊട്ടടുത്ത വീടിന്റെ വാർക്ക ചൂണ്ടിക്കാട്ടി

💬 Comments

View all comments