0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6509

സീതാന്റിയുടെ
കയ്യിലിരുന്ന തക്കുടുവിനെഞാൻ ശ്രെദ്ധിയ്ക്കുന്നത്... ചൂടു കാരണമാണോ ആവോ... ചെക്കൻ ഉടുപ്പൊന്നുമിട്ടിട്ടില്ല. നിക്കറിന് മുകളിൽ ആകെയുള്ളത് കഴുത്തിലെ ചെറിയസ്വർണമാല മാത്രം.
പുള്ളിക്കാരനെന്നെ നിന്നെ ഞാനെവടെയോ കണ്ടിട്ടുണ്ടല്ലോടാന്നഭാവത്തിൽ തുറിച്ചുനോക്കുവാണ്...

""...എന്താടാ ഉണ്ടക്കണ്ണാ
നോക്കണത്..?? മനസ്സിലായില്ലേ..?? ഇതുഞാന്തന്നാടാ..!!"""_ പറഞ്ഞുകൊണ്ടൊന്നുചിരിച്ചതും അപ്പുറത്ത്
ആളെമനസ്സിലായപോലൊരു ആശ്ചര്യഭാവം... കൂട്ടത്തിലെന്തോ
ഒരു ശബ്ദവുമുണ്ടാക്കിക്കൊണ്ട് ചെക്കനെന്റെനേരെ ചാഞ്ഞു... ആ സ്നേഹംകണ്ടതും ദേഹത്തെ ചെളിപോലുംനോക്കാതെ ഞാനവനെമേടിച്ച്
നെഞ്ചോടുചേർത്തു...
കൂട്ടത്തിൽ കവിളത്തൊരുമ്മയുംകൊടുത്തു...
ഉടനെ താടിയുരഞ്ഞിക്കിളിപൂണ്ടയവൻ എക്കിച്ചിരിയ്ക്കാനും തുടങ്ങി...

""...ആ.! നിങ്ങളായ്രുന്നോ..??
ഇവൻ വിളിച്ചുകൂവുന്നതും കഴിയ്ക്കാനിരുന്നയിവൾ എഴീച്ചോടുന്നതുമൊക്കെ
കണ്ടപ്പോൾ ഞങ്ങൾക്കരുതി മീനൂന്റച്ഛനുമമ്മയുമാവുംന്ന്..!!"""_ പുറത്തെ കലപിലബഹളത്തിനിടയിൽ അമ്മയുടെ ശബ്ദംകേട്ടാണ് ഞാൻതിരിഞ്ഞുനോക്കീത്... നോക്കുമ്പോൾ അമ്മയുംചെറിയമ്മയും ശ്രീക്കുട്ടിയും അമ്മായിമാരുമൊക്കെ നിരന്നുനിൽപ്പുണ്ട്... എന്നാലാരുടേം മുഖത്തൊരു താല്പര്യമില്ലാത്തപോലെ... ഇനിവന്നത് അവരു പ്രതീക്ഷച്ചവരല്ലാത്തകൊണ്ടാണോ ആവോ..?? എന്തായാലുമെനിയ്ക്കതത്ര സുഖിച്ചില്ല... ആരേലും വീട്ടിലുവരുമ്പോൾ ഇറങ്ങിവന്നൊന്നു സ്വീകരിയ്ക്കേണ്ടത് മര്യാദയല്ലേ..??!!

""...അതിനുഞങ്ങള് മീനൂന്റച്ഛനുമമ്മേമല്ലാന്നാരാ
പറഞ്ഞേ..?? ഇവള് ഞങ്ങടെമോളുതന്നെ... അല്ലേടീ..??"""_ ചേച്ചിയുടച്ഛൻ മീനാക്ഷിയെ ചേർത്തുപിടിച്ചങ്ങനെ ചോദിച്ചതും ചിരിച്ചുകൊണ്ടവൾ തലകുലുക്കി... അതോടമ്മേടെവായിൽ പിരിവെട്ടി...
ഉടനെ,

""...അതങ്ങു പള്ളീപ്പോയ്പ്പറഞ്ഞേച്ചാമതി... അവിടിപ്പൊ പുതിയമക്കളെയാരേം എറ്റെടുക്കുന്നില്ലാന്നുപറേഡീ..!!"""_ ഡോറിക്കൂടെ തലപുറത്തേയ്ക്കിട്ട് അച്ചുപറഞ്ഞു... ശേഷം,

""...മക്കളായേറ്റെടുത്തിട്ട് വിൽപ്പത്രമെഴുതുമ്പോ അവർക്കുള്ളതൂടി എഴുതിവെയ്ക്കാനല്ലേ... സമ്മതിയ്ക്കില്ലഞാൻ... ഇവന്തന്നെ മുക്കാലുമടിച്ചുമാറ്റുമോന്ന് പേടിച്ചിരിയ്ക്കുമ്പഴാ ഇനീംരണ്ടെണ്ണങ്കൂടി... എനിയ്ക്കു ജീവനൊണ്ടേ ഞാൻ സമ്മതിയ്ക്കൂല..!!"""_ ആ
ഇരുപ്പിലിരുന്ന് നോക്കുട്ടനെ നോക്കി അച്ചുകൂട്ടിച്ചേർത്തതും,

""...എന്റപൊന്നോ... ഈ പെണ്ണിന്റെയൊരു നാക്ക്..!!"""_ എന്നുംപറഞ്ഞ് സീതാന്റി വായിൽ കൈവെച്ചു... ഉടനെ,

""...ഏഹ്.! നീ പോവുവാന്നുപറഞ്ഞ് കേറീട്ട് പോയില്ലാരുന്നോ..??"""_ ന്നൊരടിയായ്രുന്നൂ ജോക്കുട്ടൻ...

""...വണ്ടീക്കേറി
തിരിഞ്ഞിരുന്നൂന്നുവെച്ച് വണ്ടിപോവൂല... അതിനോടിയ്ക്കാനറിയണം..!!"""_ അവനൊപ്പംകൂടി ഞാനുമൊന്നുകൊട്ടി...

""...ഹലോ... ഇയാളുകൂടുതല് ഡയലോഗൊന്നുമടിയ്ക്കണ്ട... ഓടിയ്ക്കാനെനിയ്ക്കുമറിയാം..!!"""_ അവൾടെ കൗണ്ടററ്റാക്ക്...

""...അതേ... കല്ലുംമണ്ണും വാരിയെറിഞ്ഞോടിയ്ക്കാൻ
ഇതു കന്നാലിയല്ല..!!"""_ ഞാനുംവിട്ടില്ല...

""...ആഹാ.! എന്നാ കന്നാലിയെയെങ്ങനാ
ഓടിയ്ക്കുന്നേന്ന്
കാണിച്ചുതരാടാ..!!"""_ ന്നും വണ്ടിയിൽനിന്നും ചാടിയിറങ്ങിയ അവൾ കുനിഞ്ഞുനിന്ന് കല്ലുപെറുക്കി... എന്നിട്ടെറിയാനായി ഓങ്ങിയതും, ക്യാപ്‌റ്റൻഅമേരിയ്ക്ക വൈബ്രേനിയംഷീൽഡ് പിടിയ്ക്കുമ്പോലെ തക്കുടുവിനെയെടുത്ത് ഏറുകൊള്ളാതെ ഞാൻ തടഞ്ഞുപിടിച്ചു...

""...എറീടീ... നീ പെണ്ണാണെങ്കി...
അതുവേണ്ട... എനിയ്ക്കു സംശയോണ്ട്... നീ... നീ ആണാണെങ്കിയെറീടീ..!!"""_ ന്നുംപറഞ്ഞുനിന്ന്
ഞാൻവെല്ലുവിളിച്ചു... ഉടനെ,

""...അയ്യോ.! എന്റെ കൊച്ചിനെവിടടാ..!!"""_ ന്നുംപറഞ്ഞ് ചേച്ചിയൊരുകീറൽ...

""...ചേച്ചിയൊന്നടങ്ങി നിന്നാണ്...
അവരു കളിയ്ക്കുവല്ലേ... നല്ല രസവുണ്ട്..!!"""_ എന്റെകയ്യിൽനിന്നും കുഞ്ഞിനെ പിടിച്ചുവാങ്ങാൻവന്ന ചേച്ചിയെ തടഞ്ഞുകൊണ്ട് മീനാക്ഷിപറഞ്ഞതും,

""...രസമെല്ലാംകൂടി
ഞാൻതീർത്തുതരാം കേട്ടാ..!!'""_
ന്നായി ചേച്ചി... അതിന്റെകൂട്ടത്തിൽ

💬 Comments

View all comments