0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6508

വെള്ളമുണ്ടും ഷർട്ടുംധരിച്ച് ജോക്കുട്ടന്റച്ഛൻ പുറത്തേയ്ക്കിറങ്ങി...

""...സിദ്ധൂ..!!"""_ നിറഞ്ഞ സ്നേഹത്തോടൊരുവിളി...
കൂട്ടത്തിൽ,

""...സുഖവാണോടാ..??"""_ ന്നൊരു ചോദ്യവും... അതിനൊപ്പം തോളത്തേയ്ക്കു കയ്യിടാനൊരുങ്ങുമ്പോഴാണ്
ഞാൻ ബോധവാനായത്...

""...പിടിയ്ക്കല്ലേ... മൊത്തംചെളിയാ..!!"""

""...പിന്നേ... ഒരു ചെളി... നീയൊന്നുപോയേടാ ചെർക്കാ..!!"""_ അതുമ്പറഞ്ഞ് അച്ഛനെന്റെ തോളിൽകയ്യിട്ട് മേത്തേയ്ക്കുചേർത്തു...

""...നീയെന്താടാ കണ്ടംപൂട്ടിന് പോയതാർന്നോ..??"""_ പിന്നാലെ ഡ്രൈവിങ്സീറ്റിൽനിന്നുമിറങ്ങിയ
ജോക്കുട്ടന്റെ കളിയാക്കൽ... അവനൊരു നീലഷർട്ടിലും നീലക്കരയുള്ളമുണ്ടിലും ചെത്തായിവന്നേക്കുവാ... ഞാനവനെനോക്കി ചിരിയ്ക്കുമ്പോൾ,

""...പിന്നേ... ഇവനല്ലേ പണിയാമ്പോണേ... വല്ലോടുത്തും ഉരുണ്ടുമറിഞ്ഞു വീണതാവും... അതോയിനി സർഫെക്സലിന്റെ പരസ്യംകണ്ടിട്ട് കറനല്ലതാന്നുംപറഞ്ഞ് ചെളിവാരി തേച്ചതാണോടാ..??"""_
പിന്നിലെ ഡോറുതുറന്ന് ആദ്യമിറങ്ങിയ അച്ചുവിന്റെവകയായ്രുന്നൂ അത്... അവളും രണ്ടുംകൽപ്പിച്ചിറങ്ങിയേക്കുവാ... അസിമിട്രിയ്ക്കൽ ഹേംലൈനുള്ള ബ്ലാക്ക് ഫുൾസ്ലീവ് കുർത്തിയും ഐസ്ബ്ളൂ ജീൻസുമാണ് വേഷം... മുടിയെല്ലാംകൂടി പോണിടെയ്ൽചെയ്ത് ഒരുത്തനും എന്നെയല്ലാണ്ട് വേറാരേംനോക്കണ്ടാന്ന മട്ടിൽ നിൽക്കുവാ...

""...ഓഹ്.! നമ്മളുപാവങ്ങള്... നമ്മക്കിങ്ങനെ വാരിതേയ്ക്കാനേ അറിയൂ... അല്ലാണ്ടുനിങ്ങളെപ്പോലെ കുഴച്ചുവാരിയെറിയാനറിയൂല... ഉഫ്.! സർഫെക്സലിന്റെ പരസ്യംകണ്ടോന്ന്... ഇതൊക്കെ നീയവടന്നേ എഴുതിപ്പഠിച്ചോണ്ടുവന്നതാവും ലേ..??"""_ ഞാനുംവിട്ടില്ല... അതുംകേട്ടതും അച്ചുവിന്റെ പിന്നാലേയിറങ്ങിയ
അമ്മയുംചേച്ചിയും അവളെനോക്കി വാപൊത്തിച്ചിരിയ്ക്കാൻതുടങ്ങി... വല്ലാവശ്യോമുണ്ടാർന്നോന്ന മട്ടിൽ...

""...ഏഹ്.! നിന്റെമേത്തുമപ്പടി ചെളിയാണല്ലോടീ... വീട്ടിനുള്ളിലെനിർത്തീട്ട്
രണ്ടൂടെയിപ്പൊ
പറമ്പിൽക്കിടന്നായോ തല്ലുപിടി..??"""_ ഓറഞ്ച്നിറത്തിലെ പാകിസ്ഥാനി മൾമൾ കോട്ടൻസ്യൂട്ടും സ്കാലപ്പ്ചെയ്ത ദുപ്പട്ടയുമണിഞ്ഞ് കണ്ണുമിഴിച്ചുപോണ ലുക്കിലിറങ്ങിവന്ന
ചേച്ചിയുടെചോദ്യം...

""...അയ്യ.! വന്നതേയെല്ലാങ്കൂടി ഞങ്ങൾക്കിട്ടാണോ..?? ഞങ്ങളേ... അധ്വാനിയ്ക്കുന്ന തൊഴിലാളിവർഗ്ഗവാ... അല്ലേടാ സിത്തൂ..??"""_ ചേച്ചിയുടെയാച്ചോദ്യത്തിന് തൊട്ടുപിന്നിൽനിന്നും മീനാക്ഷിയുടെശബ്ദം...
നോക്കുമ്പോൾ അണച്ചുകൊണ്ടു പിന്നിൽനിൽക്കുവാണ് കക്ഷി... എൻ്റെവിളികേട്ടപാടെ ഇറങ്ങിയോടിയതാണെന്നു വ്യക്തം... അപ്പോഴേയ്ക്കും അച്ഛനവളേയുമൊന്നാശ്ലേഷിച്ചു... അമ്മയുംവന്ന് അവൾടെകയ്യിൽപ്പിടിച്ചു...

""...എന്നിട്ട് നിന്റെകയ്യിൽ ശകലം ചെളിപോലുമില്ലല്ലോടീ..??"""_ മീനാക്ഷിയെക്കിലുത്തിക്കൊണ്ട് സീതാന്റിചോദിച്ചതും പുള്ളിക്കാരത്തിയൊന്നു ചമ്മി... ഞാൻനോക്കുമ്പോളവൾ കയ്യിലെ ചെളിയൊക്കെ കഴുകിയേക്കുവാ... ആക്രമണത്തിന് തയ്യാറാവുകയായ്രുന്നെന്നു തോന്നുന്നു... എന്റെ വിളികേട്ടതും ചാടിയിറങ്ങിയിങ്ങ് പോന്നിട്ടുണ്ടാവും...

""...പണിതീർന്നതേ ഓടിയതാ... ഇപ്പങ്ങോട്ടു പോയതേയുള്ളൂ..!!"""_ പാവമല്ലേന്നുകരുതി ഞാനൊന്നു സപ്പോർട്ട് ചെയ്യാൻനോക്കി...

""...അയ്യോടീ... സപ്പോർട്ടുചെയ്യുന്നത് നോക്കിയ്ക്കേ..!!"""_ വായിൽനിന്നെന്തേലും വീഴുന്നതും കാത്തിരുന്നപോലെ അച്ചുവതിൽ ചാടിപ്പിടിച്ചു... നേരത്തേയടിച്ചുകിട്ടിയതിന്റെ വിഷമംതീർക്കണമല്ലോ...

""...എന്റച്ഛാ... ഞാന്നിങ്ങളോടെ പ്രത്യേകമ്പറഞ്ഞതല്ലേ... വരുമ്പോളിവളെയൊന്നും കൊണ്ടുവരണ്ടാന്ന്..!!"""_ ഞാനച്ഛന്റെനേരെ തിരിഞ്ഞു...
അതിന്,

""...അതു ഞങ്ങളുമ്പറഞ്ഞതാ...
പിന്നെ തീറ്റയെവടെക്കിട്ടിയാലും കവിഴ്ന്നങ്ങുവീണോളുവെടാ... കരഞ്ഞുകീറി കൂടെപ്പോന്നതാ..!!"""_ അത്രയുംനേരം മിണ്ടാതെനിന്ന ചേച്ചിയുടച്ഛനും അവൾക്കിട്ടൊന്നു കൊളുത്തീതും ഞങ്ങളെ എയറിൽക്കേറ്റാൻനോക്കി സ്വയമെയറിലാവുന്ന
അവസ്ഥയിലായി അച്ചു... ഇങ്ങനെപോയാൽ ഇവൾ
കീത്തൂനൊരു വെല്ലുവിളിയാകാൻ സാധ്യതയുണ്ട്...

""...ഓ.! ഇപ്പങ്ങനായല്ലേ..?? എന്നാ ഞാനങ്ങുപോയേക്കാം..!!"""_ പറഞ്ഞുകൊണ്ടവള് കൊതികുത്തി വണ്ടിയിലേയ്ക്കുകേറി...
അപ്പോളാണ്

💬 Comments

View all comments