Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
തന്തയ്ക്കുവിളിച്ചതാവും...
പോവാമ്പറ..!!_ മനസ്സിലതുംപറഞ്ഞ് പണിതുടരുമ്പോൾ,
""...ഡാ... നീയതെന്തു മറ്റേടത്തെ വർത്താനവാടാ പറഞ്ഞേ..?? അതാരാന്നറിയോ..?? ചേലക്കുളത്തെ അമ്മാവനുമമ്മായീമാ..!!"""_ പറഞ്ഞുകൊണ്ട് മാമനെന്നെ കലിപ്പിച്ചു...
""...അയ്‌ന്..?? അങ്ങേരാരാണേലും എനിയ്ക്കെന്താ..?? മനുഷ്യനിവടെ പണിയെടുത്ത് തൂറിമെഴുകിനിൽക്കുമ്പഴാ കുശലഞ്ചോയ്ക്കാനായ്ട്ട് മൂഞ്ചിമൂഞ്ചിവന്നേക്കണെ... പരട്ടക്കെളവൻ.! ഇവനെയൊക്കെ കല്യാണംവിളിച്ചതാണോ..??
എവടേലും
ടാർപ്പേംകസേരേം നിരത്തീന്നറിഞ്ഞാലുമൊടനേ വയറും വാടകയ്ക്കെടുത്തിങ്ങിറങ്ങിക്കോളുമോരോന്ന്... കാലനു
കഞ്ഞിവെയ്ക്കാറായി, എന്നിട്ടും കല്യാണമൂമ്പിയൂമ്പിനടക്കുവാ നാറി..!!"""_ കലിയടങ്ങാതെ ഞാൻനിന്നുചിലുത്തീതും,
""...എടാ... എന്നാലുമങ്ങനല്ലല്ലോ... ഒന്നൂല്ലേലും മാമൻബ്രോടമ്മാവനല്ലേ... അപ്പൊ നമ്മളുകുറച്ചു റെസ്‌പെക്ടൊക്കെ കാണിയ്ക്കണം..!!"""_
പറഞ്ഞുകൊണ്ട് ശ്രീയിടയ്ക്കുകേറി... അപ്പോഴും ഞങ്ങളെനോക്കിക്കൊണ്ട് കുട്ടയിലെ കല്ലുകളെടുത്ത് പുറത്തേയ്ക്കിടുവായ്രുന്നൂ മീനാക്ഷി...
""...ഏയ്.!
റെസ്‌പെക്ടുകാണിയ്ക്കണ്ട കാര്യോന്നുവില്ല..!!"""_ മാമനിടപെട്ടു;
""...മുമ്പൊരിയ്ക്കെ ചിട്ടിക്കാശടയ്ക്കാനായ്ട്ട്
ഒരയ്യായിരംരൂപ മറിയ്ക്കാനുണ്ടോന്നുചോദിച്ചപ്പൊ മുണ്ടുപൊക്കി നോക്കാമ്പറഞ്ഞ നായിന്റമോനാദ്... അവനോട് റെസ്‌പെക്ടല്ല പറി... മ്മ്മ് പെണ്ണുനിൽക്കുന്ന്... അതോണ്ടു ഞാനൊന്നുമ്പറയുന്നില്ല..!!"""_ മീനാക്ഷിയെനോക്കിക്കൊണ്ട് മാമൻവാക്കുകൾ വിഴുങ്ങീപ്പോൾ തികട്ടിവന്ന ചിരിയടക്കാനായി കഷ്ടപ്പെടുവായ്രുന്നൂ മീനാക്ഷി...
""... മ്മ്മ്..?? ബ്രോയ്ക്കത് ഫീലായാരുന്നോ..?? സ്കെച്ചിടണോ..??"""_ മാമനെനോക്കി
കയ്യുംതൂത്തുകൊണ്ട് ഞാനെഴുന്നേറ്റു...
""...അതേ... ങ്ങളൊരു വാക്കുപറഞ്ഞാമതി... ഒന്നു തൂറാൻനേരങ്കൊടുക്കൂല ഞങ്ങള്..!!"""_ ശ്രീകൂടിയേറ്റുപിടിച്ചതും സമ്മതമെന്നഭാവത്തിൽ പുള്ളിയൊന്നുചിരിച്ചു... അതോടെ ഞങ്ങളങ്ങടുഷാറായി... പിന്നെല്ലാം വളരെപ്പെട്ടെന്നായ്രുന്നൂ... അവസാനംകൊണ്ടുവന്ന
കല്ലുംകൂടിവലിച്ചുവെച്ച് ഇനിമറിഞ്ഞാലാവഴി വിടാമെന്നുപറഞ്ഞ് പന്തലുവലിച്ചുകേറ്റി... എന്തോഭാഗ്യത്തിന് സംഭവംശെരിയായി...
എന്നാലുമെവടെയോ ചെറിയൊരു ചെരിവുണ്ടെന്നു തോന്നിയെങ്കിലും അതുകാര്യമാക്കാതെ വിടുവായ്രുന്നൂ...
അങ്ങനെ കാലിന്റെ കാര്യത്തിലേകദേശമൊരു തീരുമാനമൊക്കെയാക്കി തൂമ്പയും റബ്ബർക്കുട്ടയുമായി പിന്നാമ്പുറത്തേയ്ക്കു നടക്കാൻനേരം,
""...അതേ... നിങ്ങളതൊക്കെ വെച്ചേച്ചങ്ങുവാ... ഞാമ്പോയി വല്ലതുങ്കഴിയ്ക്കട്ടേ... വിശന്നിട്ടുപാടില്ല..!!"""_ ന്നും വിളിച്ചുപറഞ്ഞുകൊണ്ട് മീനാക്ഷിയകത്തേയ്ക്കോടി...
കേട്ടതും,
""...ഓ.! ഞങ്ങളുപിന്നെ ബിരിയാണി കേറ്റീട്ടാണല്ലോ നിയ്ക്കണത്..!!""" എന്നു മാമനുംപറഞ്ഞു... അതിനു
മറുപടിയായി,
""...പല്ലുതേച്ചേച്ചൊക്കെ കഴിച്ചാമതിയായ്രുന്നൂ..!!"""_ ന്ന്
ശ്രീ പിറുപിറുക്കുവേംചെയ്തു...
അതിന്,
""...പിന്നേ, ആ കയ്യിലെ മണ്ണൊന്നുതൂത്തുകളഞ്ഞാ ഭാഗ്യമായി..!!"""_ ന്നായ്രുന്നൂ എന്റഭിപ്രായം...
""...പാവോടാ... മടുത്തു തൊലഞ്ഞുകാണും..!!"""_
അതിനുടനേ മാമന്റെഗദ്ഗദം... പുള്ളിയ്ക്കവളെയങ്ങട് ബോധിച്ചൂന്നുതോന്നുന്നു... അല്ലേലതുപറയൂല...
ഇനിയാര് ചത്തൂന്നുപറഞ്ഞാലും
വല്ലതുംതിന്നിട്ടേയുള്ളൂ ബാക്കിക്കാര്യമെന്നുംപറഞ്ഞ്
കയ്യിലെടുത്തുപിടിച്ച കുട്ടയും നിലത്തേയ്ക്കിട്ട്
നടക്കാൻതുടങ്ങുമ്പോളാണ് ഗെയ്റ്റിന്റെമുന്നിലായി ഒരു വണ്ടിവന്നുനിന്നത്... തിരിഞ്ഞുനോക്കുമ്പോളൊരു
ക്രിസ്റ്റയാണ്... നമ്പർപ്ലേറ്റിലേയ്ക്കൊന്നുകൂടി നോക്കീതും
ഞാനെക്സൈറ്റ്മെന്റിന്റെ കൊടുമുടിതാണ്ടി...
""...നിർത്തണ്ടാ... കേറിവാ... സീനില്ലാ..!!"""_ കയ്യിലിരുന്ന തൂമ്പയുമെറിഞ്ഞ് കൈകൊണ്ട് അകത്തേയ്ക്കു ക്ഷണിച്ചാങ്ങ്യംകാട്ടി ഞാനങ്ങോട്ടേയ്ക്കോടി... കൂട്ടത്തിൽ തിരിഞ്ഞുനോക്കി,
""...മീനാക്ഷീ... ഓടിവാടീ... ദേ അച്ഛനുമമ്മേമൊക്കെ വന്നൂ..!!"""_ ന്ന് വിളിച്ചുകൂവാനും ഞാൻമറന്നില്ല...
മുറ്റത്തേയ്ക്കു വണ്ടികയറിയപ്പോഴേയ്ക്കും
ഞാനടുത്തെത്തിയിരുന്നു... ആസമയത്ത് വിശപ്പോദാഹമോന്നും ഞാനോർത്തിരുന്നില്ലെന്നത് മറ്റൊരുസത്യം...
ചെന്നപാടെ മുൻവശത്തെ ഡോർതുറന്നതും വെളുക്കനെ ചിരിച്ചുകൊണ്ട് ഒരു
💬 Comments
View all comments