Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ചുമ്മായിളക്കാനായ്ട്ട് പറഞ്ഞെന്നേയുള്ളൂ..!!"""_ എന്നെച്ചൂണ്ടിക്കൊണ്ടച്ഛൻ പറഞ്ഞതും,
""...അതേയതേ... ഇനിയവന്റെവായീന്ന് രണ്ടെണ്ണംകേൾക്കുമ്പൊ അച്ഛന്റെ ഇളക്കോംതീരും... ദാഹോംമാറും..!!"""_ അച്ചുവിരുന്ന് കിലുത്തി... അതിനവരെല്ലാമിരുന്ന് ചിരിയ്ക്കുകകൂടിചെയ്തപ്പോൾ മനുഷ്യരെ കാണാത്തമട്ടിലൊരു നോട്ടമായ്രുന്നൂ ചെറിയമ്മ... ശേഷം വളിച്ചൊരു ചിരിയുംചിരിച്ചുകൊണ്ട് അടുക്കളയിലേയ്ക്കു നടക്കുവേംചെയ്തു...
""...ഹലോ.! മാഡം പോകുന്നില്ലേ..??"""_ ചെരിഞ്ഞിരുന്ന് ചേച്ചി, മീനാക്ഷിയോടുചോദിച്ചതിന്,
""...മ്ചും..!!"""_ ന്നും പറഞ്ഞൊരു തലയാട്ടലായ്രുന്നു മീനാക്ഷി... എന്നിട്ടാണ് തനെന്താണു കാണിച്ചതെന്നുപോലും അവളാലോചിച്ചത്...
""...അല്ല... അത്... അതുപിന്നെ ഞാഞ്ചെന്നാലും എന്നെയവരു കൂട്ടുവൊന്നുവില്ല... അവർക്കുള്ള പണിയേയുള്ളൂന്നുമ്പറഞ്ഞ് പഠിക്കാമ്പറഞ്ഞുവിടും... അതോണ്ടാ ഞാൻ.."""_ നന്നായ്ട്ടൊന്നു ചമ്മിയെങ്കിലും അതാർക്കും മനസ്സിലാവാണ്ടിരിയ്ക്കാൻ
പെണ്ണുനിന്നു ന്യായീകരിച്ചു മെഴുകുവായ്രുന്നു... എന്നാലതേറ്റില്ലാന്നവൾക്കു മനസ്സിലായത് ഉടനേതന്നെ അപ്പുറത്തുനിന്നുകേട്ട പൊട്ടിച്ചിരിയിലായ്രുന്നു... കൂട്ടത്തിൽ,
""...അല്ലാതടുക്കളേക്കേറാൻ
കൊച്ചിനു മടിയായ്ട്ടൊന്നുവല്ല കേട്ടോ..!!"""_ ന്ന ജോക്കുട്ടന്റെ ഡയലോഗുകൂടിയായപ്പോൾ
ഡോക്ടറൂട്ടി നിന്നുവിളറി...
""...ദേ പെണ്ണേ... അടുക്കളപ്പണിയൊക്കെ
ഇപ്പൊഴേ പഠിച്ചോട്ടോ... അല്ലെങ്കിലമ്മമാരുടെ കാലംകഴിയുമ്പൊ പട്ടിണികിടക്കേണ്ടിവരും... പറഞ്ഞില്ലാന്നുവേണ്ട..!!"""_ എന്റെകയ്യിലിരുന്ന് എല്ലാരേംമാറിമാറി നോക്കുവായ്രുന്ന തക്കുടുസാറിന്റെ കവിളിലൊരു കുത്തുവെച്ചുകൊണ്ട് സീതാന്റിപറഞ്ഞു...
""...അങ്ങനെയാണെങ്കി ആന്റീടെയീമോള്
അടുക്കളേക്കേറിയങ്ങ് മലമറിയ്ക്കുവാണല്ലോ..??!!"""_ അച്ചുവിനെച്ചൂണ്ടിക്കൊണ്ട് സീതാന്റിയുടെ അണ്ണാക്കിലടിച്ചുകൊടുത്തശേഷം മീനാക്ഷിതുടർന്നു;
""...അപ്പൊപ്പിന്നെ
നിങ്ങടെയൊക്കെ കാലശേഷം
ഇവളും പട്ടിണിയായ്രിയ്ക്കോലോ..??"""
""...ഓ.! ഇവർടെയൊക്കെ കാലംകഴിയുമ്പൊ അച്ചൂന്റെമക്കള് വളർന്നോളും... പിന്നവരെ അടുക്കളേൽക്കേറ്റീട്ടാണേലും അവളുതിന്നും..!!"""_ മീനാക്ഷിയ്ക്കു ഞാൻ മറുപടികൊടുത്തതും, അച്ചുപാഞ്ഞുവന്നെന്റെ കഴുത്തിനു കുത്തിപ്പിടിച്ചു... കൂടെ,
""...എന്റെ കൊച്ചുങ്ങളെ
പറയുന്നോടാ പട്ടീ..??"""_ ന്നൊരുചോദ്യവും... പിന്നെയാരൊക്കെയോ ചേർന്ന് പിടിച്ചുമാറ്റുവായ്രുന്നു... ഇല്ലേൽ കണ്ണിനൊപ്പം ഉയിരൂടെ പുറത്തുവന്നേനെ...
""...അതുവിട്..!!"""_ ചേച്ചിയച്ചൂനെ മാറ്റിനിർത്തിയിട്ട് കൂട്ടിച്ചേർത്തു;
""...എടീ മീനൂ...
നീയടുക്കളേലൊന്നും കേറണ്ടടീ...
അതിനല്ലേയിവനുള്ളത്...
നമ്മക്കിവനെ അടുക്കളേക്കേറ്റാം... ഇവനാവുമ്പൊ കാര്യങ്ങളൊക്കെ അറികേംചെയ്യാം..!!"""
""...ഉവ്വ.! എന്നെക്കേറ്റീട്ടു
തിന്നതുവാ..!!"""
""...അതേ... സിദ്ധൂനെക്കേറ്റീട്ട് തിന്നാന്നുവെച്ചാൽ അവൻ ചാണകത്തില് പഞ്ചാരയും ഏലയ്ക്കാപൊടിയുമിട്ട് പായസവാന്നുംപറഞ്ഞ് കൊണ്ടേത്തരും..!!"""_ ചേച്ചീടച്ഛൻ തമാശരൂപേണ പറഞ്ഞതും,
""...അതെന്താച്ഛാ പറഞ്ഞപ്പൊരു ദീർഘനിശ്വാസം..?? സീതാമ്മ പച്ചപായസം മിക്സീലടിച്ചുതന്നേ തന്നിട്ടിരുന്നേ..??"""_ ജോക്കുട്ടൻ കൊളുത്തി... അതോടെ പുള്ളിസൈഡായി... അപ്പോഴാണ് മാമനുംശ്രീയും മാറിനിന്നെന്തോപറഞ്ഞു ചിരിച്ചതുകാണുന്നത്...
""...എന്താടാ മോനേ..??"""_ അച്ഛനാണുതിരക്കീത്... അതിനവൻ ഒന്നൂല്ലെന്നുപറഞ്ഞെങ്കിലും പുള്ളിപിന്നേം ചോദിച്ചു...
""...അല്ല... ആ അങ്കിളിനോട് കുറച്ചുനേരം പുറത്തിറങ്ങി നിൽക്കുവാണേൽ നല്ല കാറ്റുകിട്ടിപ്പോയേനേന്ന് പറയുവായ്രുന്നു..!!"""_ ശ്രീയതുപറഞ്ഞതും മീനാക്ഷിയും ജോക്കുട്ടനും അച്ചുവുംകൂടൊറ്റച്ചിരി... ഞാനാണേൽ പല്ലിറുമ്മിക്കൊണ്ടവനെയൊരു
നോട്ടം...
""...അതെന്താ..?? ഇവിടെ ഫാനുണ്ടല്ലോ..?? പിന്നെന്താ..??"""_ ജോക്കുട്ടന്റമ്മ ചുറ്റുംനോക്കി...
""...അതല്ല... അങ്കിളുനിന്ന് ചീയുന്നകണ്ടിട്ടവൻ പറഞ്ഞതാ..!!"""_ ഞാനൊന്നുവിശദീകരിച്ചതും ബാക്കിയുള്ളോരുകൂടി ചിരിയ്ക്കാൻതുടങ്ങി... അതോടെ ചേച്ചീടച്ഛനെയറിലുമായി...
...ഇങ്ങനെപോയാലിങ്ങേര്
💬 Comments
View all comments