Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
കീത്തൂനൊരു ഭീഷണിയാകാനും ചാൻസുണ്ട്..!!_ എന്റെ മനസ്സുപറഞ്ഞു...
അങ്ങനോരോന്നുപറഞ്ഞു നിൽക്കുമ്പോഴേയ്ക്കും വെള്ളമെത്തി... കിട്ടിയഗിഫ്റ്റ് കനത്തതായതുകൊണ്ടാണോ ആവോ വാട്ടവെള്ളത്തിനുപകരം ടാങ്കോമറ്റോ കലക്കിയാണ് കൊണ്ടുകൊടുത്തത്... എല്ലാവരും അതുംകുടിച്ചിരിയ്ക്കുമ്പോഴാണ്
തക്കുടു എന്റെകയ്യിലിരുന്ന് ചേച്ചിയെനോക്കിയെന്തോ അവന്റെഭാഷയിൽപ്പറഞ്ഞു ബഹളംവെച്ചത്... അതുകണ്ടതും ചേച്ചി, കയ്യിലിരുന്ന ഗ്ലാസ്സുയർത്തി വേണോന്നുംചോദിച്ചോണ്ട് ആ വെള്ളവുമായി ഞങ്ങൾടടുത്തേയ്ക്കുവന്നു... ചേച്ചിയടുത്തെത്തീതും അവനങ്ങോട്ടുചാഞ്ഞു... എന്നിട്ടു ചേച്ചീടെ കയ്യിലിരുന്നവെള്ളം എത്തിപ്പിടിച്ച് വായിലേയ്ക്കുചായ്ച്ചു... കുറേയങ്ങു കുടിച്ചിറക്കി...
""... ആഹാ.! നല്ലോണം പരവേശമെടുത്തൂന്ന് തോന്നുന്നല്ലോ ചെക്കന്..??"""_ അവന്റെ വെള്ളംകുടികണ്ട് സീതാന്റിചോദിച്ചു... അതിന്,
""...ആ.! കൊറച്ചു ദാഹിച്ചോട്ടേ... നേരത്തേ കുടിയ്ക്കാൻകൊടുത്തപ്പൊ അവനു തന്തേടെകൂടിരുന്ന് വണ്ടിയോടിയ്ക്കാനായ്രുന്നൂ വെപ്രാളം... അങ്ങനെചത്തോനെ ഇങ്ങനെയേമൂടുന്നുള്ളൂ... അല്ലപിന്നെ..!!"""_ എന്നായ്രുന്നൂ ചേച്ചിയുടെമറുപടി... എന്നാലപ്പോഴും തക്കുടുസെർ ഗ്ലാസ്സീന്നു പിടിവിട്ടിട്ടുണ്ടായ്രുന്നില്ല...
""...അല്ല... എനിയ്ക്കറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ.. നിങ്ങളുശെരിയ്ക്കും സൈക്കോയാണോ പെണ്ണുമ്പിള്ളേ..?? അതോ, ഇതിനെവിടേലും കിടന്നുകിട്ടീതാണോ..?? അല്ല... ഇത്രേംദുഷ്ടത്തരം ഈക്കെളവീടെ മനസ്സിൽമാത്രേ ഞാങ്കണ്ടിട്ടുള്ളു... അതോണ്ട് ചോദിച്ചതാ... ഒന്നൂല്ലേലും സ്വന്തംകുഞ്ഞല്ലേ..??"""_ നിവർത്തിയില്ലാണ്ട് ഞാൻ ചോദിച്ചുപോയി...
""...കൊച്ചാണേലും തന്തയാണേലും അവനോന്റെരീതിയ്ക്കു നിൽക്കണം... ഇല്ലേലിതല്ല... ഇതിലപ്പുറോംകിട്ടും..!!"""_ ചേച്ചീടെമറുപടി...
""...ആഹ്.! നല്ല ബെസ്റ്റ്തള്ള... ശോ.! ഇതുപോലൊന്നൂടൊണ്ടായ്രുന്നെങ്കി കൊറിയയ്ക്കു കൊണ്ടോയി കിങ്ജോങ്ങണ്ണന് കെട്ടിച്ചു കൊടുക്കായ്രുന്നു... അങ്ങേരെങ്കിലും സ്വന്തംതെറ്റ് തിരിച്ചറിഞ്ഞേനെ..!!"""_ ഞാൻതിരിച്ചടിച്ചു... അതിന്,
""...ഓ.! ഇനീപ്പെന്തിനാ വേറൊന്ന്; ഇവളെത്തന്നെ കൊടുത്തോന്ന്..!!"""_ അതായ്രുന്നൂ ജോക്കുട്ടന്റെമറുപടി...
""...അയ്യ.! നല്ലളിഞ്ഞ കോമഡി... കൂഴച്ചക്കയ്ക്കു കാണോല്ലോ ഇതിലുംകടുപ്പം... കഷ്ടം..!!"""_ ചേച്ചിയ്ക്കതു പിടിച്ചിട്ടില്ല... അത്രേന്നേരം തമാശമട്ടിലായ്രുന്നേലും അപ്പൊ പുള്ളിക്കാരികേറി കലിപ്പായി...
""...ഓ.! ഇനീപ്പതിന്റെപേരില് നിങ്ങളുതമ്മില് വഴക്കുവേണ്ട... എല്ലാംനമ്മടെ തക്കുടൂന്റെഭാഗ്യം... ഒന്നൂല്ലേലും അവനുസ്വന്തായ്ട്ടൊരു സൈക്കോത്തള്ളയില്ലേ... സ്കൂളിലൊക്കെചെന്നിട്ട് അവനൊരു വെലസ്സുവെലസ്സും... എന്റമ്മ സൈക്കോയാടാ.. സൈക്കോന്നൊക്കെ..!!"""_ ഞാനതുപറഞ്ഞതും പുള്ളിക്കാരിയെന്നെ ചെറഞ്ഞൊരുനോട്ടം...
""...ഓ.! നമ്മള് സൈക്കോ...
നീയും നിന്റെകെട്ട്യോളും എല്ലാംതികഞ്ഞോരും... പിന്നേ... എന്നെക്കാളും
കിങ്ജോങ്ങിനുചേരുന്നത് നിന്റെ പെണ്ണുമ്പിള്ളയെയാ..!!"""
""...ഉവ്വ.! എന്നിട്ടുവേണം അങ്ങേരെയിവള് പൊളന്നുതിന്നാൻ... ഒരു പ്രസിഡന്റൊക്കെ വീട്ടിനുമുന്നിൽവന്നുനിന്ന് തലേക്കയ്യുംവെച്ച് പ്രാകുന്നതൊന്നോർത്തുനോക്ക്... ഇതീപ്പരം നാണക്കേടു വേറെയുണ്ടോ..??"""_
ഞാൻചോദിച്ചതും എല്ലാരുംകൂടി മീനാക്ഷിയെനോക്കി ആക്കിച്ചിരിയ്ക്കാൻ തുടങ്ങി...
...ഇതിപ്പൊ
ഞാനെന്തുചെയ്തിട്ടാ എന്നെയിതിലേയ്ക്കു
വലിച്ചിടുന്നതെന്ന ഭാവത്തിൽ കിളിയുംപറന്നിരിയ്ക്കുവായ്രുന്നൂ മീനാക്ഷി... കിട്ടിയതു ബോണസാണേലും അതേറ്റതായി ഭവിയ്ക്കാതെ കക്ഷിയൊന്നു ചിരിച്ചുകാണിച്ചു...
എന്നിട്ടെന്റെ കയ്യിലിരുന്ന കുഞ്ഞിനെ മെല്ലെതോണ്ടിവിളിച്ച് വരാനായി കൈകാണിച്ചു...
സാധാരണ രണ്ടുംതമ്മിൽ കീരിയുംപാമ്പും തമ്മിലുള്ള സ്നേഹബന്ധമായ്രുന്നെങ്കിലും, ചെക്കൻപോയില്ലെങ്കിൽ മീനാക്ഷിയെ വീണ്ടുമെയറിൽ കേറ്റാമെന്നുള്ള എന്റെപ്ലാനിനെ ഊമ്പിച്ചുകൊണ്ട് ചെക്കനവൾടെ ദേഹത്തേയ്ക്കുചാഞ്ഞു... ഒരുപക്ഷേ
💬 Comments
View all comments