0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6524

വീട്ടീന്നുപോരുമ്പോക്കൊടുത്ത ഉമ്മയിലൂടെ ചെക്കൻ തന്റെ ശത്രുതമറന്നുകളഞ്ഞതാവാം... അല്ലെങ്കിലവിടെക്കണ്ട മുൻപരിചയമുള്ളതുകൊണ്ടുമാവാം... അതോയിനി വിശന്നു തൊലഞ്ഞിരിക്കുന്നതുകൊണ്ട് ഇവൾടെകൂടെപ്പോയാൽ എന്തെങ്കിലും കിട്ടാണ്ടിരിയ്ക്കില്ലാന്നുള്ള പ്രതീക്ഷയാണോ..??

...എന്നാ വലിച്ച്.! കാക്കയ്ക്കു കൊടുക്കാമ്മെച്ചേക്കുന്ന ബലിച്ചോറുവരെ കട്ടുതിന്നുന്നവൾടടുക്കെയാണ് ചെന്നുകേറിക്കൊടുത്തേക്കുന്നെ... ഇതിലുംഭേദം നിന്റെസൈക്കോത്തള്ള തന്നായ്രുന്നെടാ ചെക്കാ..!!_ എന്റെകയ്യീന്ന് മീനാക്ഷിയുടടുക്കലേയ്ക്കവൻ ചാടിപ്പോയത് ഒട്ടുംസുഖിയ്ക്കാതെ ഞാൻ സ്വയംനിന്നുതെറിച്ചു...

""...ആഹാ... ഇന്നെന്നാ പറ്റി..?? സാധാരണ മീനൂനെയവൻ അടുപ്പിയ്ക്കാത്തതാണല്ലോ..??"""_ ജോക്കുട്ടന്റമ്മയാണ് ചോദിച്ചത്...

...ഓഹോ.! ഇവർക്കു നാവും കഴുത്തുമൊക്കെണ്ടായ്രുന്നോ..?? കുറേനേരായ്ട്ട് മിണ്ടാട്ടമൊന്നുമില്ലായ്രുന്നപ്പൊ ഇരുന്നുറച്ചുപോയെന്നു കരുതീതാ..!!

""... ഓ.! അതൊക്കെ പണ്ട്...
ഇപ്പൊ ഞങ്ങള്സെറ്റാ... അല്ലേടാ തക്കുടൂസേ..??"""_ ആദ്യമായ്ട്ട് ചെക്കൻ കയ്യിലേയ്ക്കുവന്ന സന്തോഷത്തിൽ ആകാശത്തിലുമല്ല, ഭൂമിയിലുമല്ലെന്ന മട്ടിൽനിന്നുകൊണ്ട് മീനാക്ഷിതട്ടിവിട്ടു... കൂട്ടത്തിൽ ചെക്കനെയിളക്കിയും കറക്കിയുമൊക്കെ ചിരിപ്പിയ്ക്കാനുമവൾ ശ്രമിച്ചുകൊണ്ടിരുന്നു...

""...അതുശെരിയാ... അവനിഷ്ടമല്ലാത്തൊരാളേം അവൻതൊടീപ്പിയ്ക്കാത്തതാ...
അപ്പൊ മീനൂനേം പിടിച്ചുകാണും..!!"""_ ചേച്ചിയുമവളെ തള്ളിപ്പൊക്കിവിടുന്നുണ്ട്... അതുകേട്ടമീനാക്ഷി എന്നെനോക്കി ഗമയിലൊന്നു കണ്ണുകാണിച്ചതും എന്റുള്ളിലുറങ്ങിക്കിടന്ന സ്കൂബീഡേ തട്ടിത്തൂത്തെഴുന്നേറ്റു;

""...ഓ.! അതതോണ്ടൊന്നുവല്ല... ചെക്കനു തൂറാമ്മുട്ടുന്നുണ്ടാവും... ഇപ്പോഴാ കക്കൂസുകണ്ടിട്ടുണ്ടാവ്ക..!!"""_ ഇത്രേംനേരം അവരുടെമുന്നിൽ നല്ലപിള്ളയായി അഭിനയിച്ചുകിട്ടിയ ഓസ്കാറിന്റെമേല് തൂറിയെറിഞ്ഞിട്ട് എന്നിഷ്ടംനിന്നിഷ്ടത്തിൽ ലാലേട്ടൻ നിൽക്കുന്നമാതിരിയൊരു നിൽപ്പായ്രുന്നൂ ഞാൻ...

ഞാനാപ്പറഞ്ഞതു കേട്ടിട്ടാണോ അതോയെന്റെയാ നിൽപ്പുകണ്ടിട്ടാണോന്നറിയില്ല, എല്ലാത്തിനും നല്ല ചിരിവരുന്നുണ്ടായ്രുന്നു...
അതങ്ങനെ കടിച്ചുപിടിച്ചുനിൽക്കുവാണ്... മീനാക്ഷീടെ കണ്ണീന്നുംമൂക്കീന്നും ചെവീന്നുമൊക്കെയാണേൽ പൊകവരുന്നപോലെ... ഉള്ളു കത്തീട്ടാണോ ആവോ..??!!

അങ്ങനെ നിൽക്കുമ്പോഴാണ് ദൈവദൂതിയെപ്പോലെ കീത്തൂന്റെവരവ്... കിട്ടിയസ്വർണ്ണമൊക്കെ ആരുംകാണാതെ എവടെയോകൊണ്ട് പാത്തുവെച്ചിട്ടുള്ള വരവാണ്... എന്നാലും ഒളിച്ചുവെയ്ക്കാനൊക്കെ ഇത്രേന്നേരംവേണോ..?? കിട്ടിയത് സ്വർണ്ണമായസ്ഥിതിയ്ക്ക് വയറുതൊരന്നകത്തുവെച്ചോ ആവോ..?? ആ.. എന്തേലുമൊക്കെ കാണിയ്ക്കട്ടേ...

അങ്ങനെവന്നപ്പോഴാണ്
മീനാക്ഷി കൊച്ചിനേം കയ്യിലെടുത്തുവെച്ച് ആളാവുന്നതുകണ്ടത്...
പിന്നെന്റെ ചേച്ചിയാണല്ലോ, അപ്പൊപ്പിന്നെ അല്പംപോലും അസൂയായില്ലാത്തകാരണം നേരെ മീനാക്ഷീടടുത്തേയ്ക്കു പാഞ്ഞെത്തി... കുഞ്ഞിന്റെ കയ്യേലുംകാലേലുമൊക്കെ തൊട്ടുംതലോടിയുമൊക്കെ നോക്കി...

""...നീ മുറുകെ പിടിച്ചോടീ... പെയ്ന്റൊന്നും കയ്യേപ്പറ്റൂല..!!"""_ മാമൻബ്രോയാണ്...

...ഈശ്വരാ.! ഇവനെയൊക്കെ അടുപ്പിയ്ക്കാതെ ദൂരെനിർത്തീട്ടുതന്നെ ഗതിയിതാണല്ലോ..!!_ ന്ന് ഞാൻ ചിന്തിയ്ക്കാണ്ടിരുന്നില്ല...

അതിനുകീത്തു
മാമനെനോക്കിയൊന്നു
ദഹിപ്പിച്ചശേഷം;

...എന്താ വാവേടെ പേര്..?? ആന്റീനെ അറിയുമോന്നൊക്കെ ചോദിച്ച് ചാക്കിലാക്കാനും നോക്കി...

...എവടെ..?? ചെക്കനാവട്ടേ,
ഇതേതായീ ജന്തൂന്നമട്ടിൽ അവളെ നോക്കിയിരുന്നതല്ലാതെ പ്രത്യേകിച്ചു ഭാവവ്യത്യാസമൊന്നും വരുത്തിയുമില്ല... കൂട്ടത്തിൽ, ഈ പെണ്ണുംപിള്ള എന്നെയിട്ടുകിള്ളണത് നിങ്ങളാരും കാണുന്നില്ലേടാന്നമട്ടിൽ എല്ലാരേം മാറിമാറി നോക്കുന്നുമുണ്ടായ്രുന്നു... എന്തായാലും വേറാരും അനങ്ങാതിരുന്നതോടെ കടിയ്ക്കുന്നജീവിയല്ലെന്നു തോന്നിയിട്ടാണോ ആവോ ചെക്കനൊന്നു റിലാക്സായതായിതോന്നി...
മുഖത്തെ വലിഞ്ഞുമുറുക്കമൊക്കെയൊന്നു കുറഞ്ഞ് അവളെത്തന്നെ നോക്കിയിരിപ്പായി... അതുകൂടിക്കണ്ടതും ചെക്കൻവളഞ്ഞൂന്നു

💬 Comments

View all comments