0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6533

വിഷയംമാറ്റാനായി ഞാനൊരു ചൂണ്ടയിട്ടുനോക്കിയെങ്കിലും കൊളുത്തിയില്ല... ഞങ്ങളുവന്നവഴി കഴിച്ചിട്ടാവന്നതെന്ന മറുപടിയ്ക്കൊപ്പം വീണ്ടുംകുറേ ഉപദേശംകൂടിവന്നു... കൂട്ടത്തിൽ ഞങ്ങളാകെ മെലിഞ്ഞുപോയീന്ന കുറ്റംപറച്ചിൽ കൂടിയായപ്പോൾ പൂർത്തിയായി... ഉപദേശംകൊണ്ട് വയറുപൂർണ്ണമായും നിറച്ചിട്ടാണെണീറ്റത്...

ഫുഡ്ഡകത്തേയ്ക്കുചെന്നതും ഞങ്ങളുംഫോമായി...
ജോക്കുട്ടന്റെകൂടെ കുറേസമയം കത്തിവെച്ചിരുന്നു... അപ്പോഴേയ്ക്കും മാമനുംശ്രീയുംപോയി കുളിച്ചിട്ടുംവന്നു... അവരും അവടവടെയായി ചുറ്റിപ്പറ്റിനിന്നെങ്കിലും ഞങ്ങളെപ്പോലെ അത്രയ്ക്കങ്ങട് ക്ലോസ്സായതായി തോന്നിയില്ല... ചോദിച്ചാൽ മറുപടിവരുമെന്ന മട്ട്... ഒരുപക്ഷേ പരിചയക്കുറവായ്രിയ്ക്കും...
അപ്പോഴേയ്ക്കും അമ്മമാരും ചേച്ചിയുമെല്ലാം അടുക്കളയിലേയ്ക്കു പോയിരുന്നു...

അങ്ങനിരിയ്ക്കുമ്പോഴാണ്
മുറ്റത്തൊരു ടെമ്പോവന്നുനിന്നത്... ചെന്നുനോക്കുമ്പോൾ ഫങ്ഷനുള്ള ഡെസ്ക്കുകളും കസേരയുമൊക്കെ വന്നതാണ്... കണ്ടപാടെ,

""...വാടാ ഇറക്കാം..!!"""_
എന്നുംപറഞ്ഞു ജോക്കുട്ടനൊരുപോക്ക്...
അവനങ്ങനെ
പാഞ്ഞുപോകുമ്പോൾ കൂടെ ചെല്ലാണ്ടിരിയ്ക്കുന്നതെങ്ങനെ..?? അതുകൊണ്ട് ഞാനും പിന്നാലേചെന്നു... കൂടെ ശ്രീയുംമാമനുംകൂടി... ടെമ്പോയുടെപിന്നിലെ ഡോറുതുറന്ന് കസേരയും മേശയുമോരോന്നായി എടുത്തുതുടങ്ങിയപ്പോഴേയ്ക്കും ജോക്കുട്ടന്റേംചേച്ചീടേം അച്ഛൻസും ഞങ്ങൾക്കൊപ്പം കൂടുവായ്രുന്നു...
അങ്ങനെല്ലാരുംകൂടിയായപ്പോൾ മിനിട്ടുവെച്ചു പണിതീർന്നു... ആ ബാധ്യതയുംതീർത്ത് മുങ്ങാൻനോക്കുമ്പോളാണ് അടുത്തയേണിയെടുത്ത് ജോക്കുട്ടൻ നെഞ്ചത്തേയ്ക്കു ചാരിത്തന്നത്...

""...എന്തായാലും വെറുതേ നിൽക്കുവല്ലേ..??
നമുക്കിതൊക്കെയങ്ങ് സെറ്റുചെയ്തിടാഡാ..??"""_ ചോദിച്ചതിനൊപ്പം അവനൊരടുക്കു കസേരയുമെടുത്ത് പന്തലിലേയ്ക്കു നടക്കുവേംചെയ്തു...

""...ഇവനെന്താടാ കൃമികടിയ്ക്കുന്നുണ്ടോ..??"""_ അവന്റെയാ പോക്കുകണ്ടിട്ട് അച്ഛന്മാരുകേൾക്കാതെ ശ്രീയെന്നോടുചോദിച്ചു...

""...ഓ.! അവൻ
പണിയെടുക്കട്ടെടാ...
നെനക്കെന്താ നഷ്ടം..??"""_ സംഭവമവൻപറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നിയെങ്കിലും ടേബിളിന്റെ സെറ്റുമെടുത്ത് ഞാനും പന്തലിലേയ്ക്കുപോന്നു...

ജോക്കുട്ടനപ്പോഴേയ്ക്കും കസേരനിരത്തിത്തുടങ്ങിയിരുന്നു... അതുകൂടികണ്ടതും ശ്രീയുടെ
വിധംമാറി;

""...ഡേയ്... ഇതൊക്കെ കാറ്ററിംങ്ങുകാരുടെ പണിയാ... ഫുള്ളവരെയേൽപ്പിച്ചേക്കുവാ... അവരുവന്നു ചെയ്‌തോളും..!!"""_ കയ്യിലിരുന്ന ഒരുസെറ്റ്കസേര പന്തലിൽവെച്ചുകൊണ്ട് അവനങ്ങനെപറഞ്ഞതും പിന്നാലേവന്നമാമനും
അതിനെസ്സുമൂളി...

""...ഒന്നുപോടാവിടുന്ന്... നമ്മളിത്രേം ആൾക്കാരിവിടെ ചുമ്മാ ചൊറിയുംകുത്തിയിരിയ്ക്കുമ്പോ ഇനിയിതുംകൂടിയാ പിള്ളേരേല്പിയ്ക്കാനോ..?? വല്ല പ്രാക്കുംകിട്ടൂടാ... വായിങ്ങോട്ട്..!!"""_ പറഞ്ഞിട്ട് അടുത്തസെറ്റെടുക്കാനായി ജോക്കുട്ടൻ പുറത്തേയ്ക്കിറങ്ങി... പിന്നാലേകൂടിയ എന്നെ ശ്രീയുംമാമനുംകൂടി കലിപ്പിച്ചു നോക്കുന്നുണ്ടായ്രുന്നു... അതിന്,

""...പെട്ടെന്നുവാ... അല്ലേലാ ടെമ്പോകൂടെ ചുമന്നവൻ അടുക്കളപ്പുറത്ത് കൊണ്ടോയിവെയ്ക്കും..!!""'_ ന്നുംപറഞ്ഞ് ഞാൻ ജോക്കുട്ടന്റെകൂടപ്പോയി... ഗത്യന്തരമില്ലാതെ അവന്മാരുംവന്നു...

അങ്ങനെ പ്രാകിനേർന്ന് അതെല്ലാമൊരുവിധം സെറ്റാക്കിവെച്ചപ്പോൾ ശ്രീയുടെമുഖം ഒരുകൊട്ടയുണ്ടായ്രുന്നു...

...അഹ്.! അതേതായാലും
കഴിഞ്ഞു... ഇനി കുറച്ചുനേരം വിശ്രമിയ്ക്കാമെന്നമട്ടിൽ ഞാനൊരുകസേര വലിച്ചിട്ടിരുന്നു... അപ്പോഴേയ്ക്കും അവരുമെല്ലാംവന്ന് അടുത്തായിരുന്നു... ഉടനെ ലെവന് വീണ്ടുംകടിയിളകി...

""...ചുമ്മായിരിയ്ക്കുന്ന
നേരത്ത് നമുക്കീ ടേബിളിനും കസേരയ്ക്കുമൊക്കെ കവറിട്ടുവെച്ചാലോ..??"""_ ചോദിച്ചുകൊണ്ടവനെഴുന്നേറ്റതും ശ്രീപറയുന്നേലും കാര്യമുണ്ടെന്നെനിയ്ക്കും തോന്നി...

...ഇവനെവിളിച്ചത് എന്റൈഡിയയ്പ്പോയി... അല്ലായ്ന്നേ എടുത്തെറിഞ്ഞേനെ ഞാൻ..!!

""...അതേ... ചുമ്മാ തോന്നുന്നപോലെ
വാരിവിതറാനിത് തുണിക്കടയല്ല, ഇതൊക്കെ സെറ്റാക്കാനൊരു സ്റ്റൈലൊക്കെണ്ട്..!!"""_ ശ്രീ ക്ഷമകെട്ടുനിന്നലറുവായ്രുന്നു... എന്നാലപ്പോഴും അവനതൊന്നും മനസ്സിലായില്ല...

""...എന്തോന്ന്

💬 Comments

View all comments