Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
സ്റ്റൈലെഡേ... ഇതൊക്കെ സിമ്പിളല്ലേ..?? മൂന്നാലുമൊട്ടുസൂചി കുത്തുന്ന കാര്യമേയുള്ളൂ... നമ്മളിതെത്രെ ചെയ്തതാ... ഇതൊന്നു ചെയ്തുകൊടുത്താൽ ആ പിള്ളേർക്കത്രേംപണി കുറയൂലോ..!!"""_ അവൻ കൂളായിപറഞ്ഞിട്ട് പണിതുടങ്ങി... കേൾക്കാൻ കാത്തുനിന്നപോലെ അവന്റച്ഛനും അമ്മായച്ഛനും കൂടെക്കൂടുവേംചെയ്തു...
ഞാനാണേലന്നേരമത്രേം ഈ നന്മമരത്തിന്റെ വേരെവിടേന്നർത്ഥത്തിൽ അവനെയടിമുടി നോക്കുവായ്രുന്നു...
""...ഈ കാറ്ററിംങ്ങുകാരാരാ ഇവന്റെതന്തമാരോ..?? ഇവനത്രയ്ക്കങ്ങടു വിങ്ങാൻ..??
ദേ... ഞാൻവല്ലോം വിളിച്ചുപറയുംകെട്ടോ... പട്ടിഷോ കാണിയ്ക്കുന്നേനൊക്കൊരു പരിധിയുണ്ട്..!!"""_ ശ്രീ എന്റെനേർക്കുതുള്ളി...
ഞാനാകട്ടെ ചെകുത്താനുംകടലിനും നടുക്കെന്നമട്ടിലുമായി... അവനോടു പണിയാൻപറയാനും പറ്റൂല്ല, മറ്റവനോടു നിർത്താൻപറയാനും പറ്റൂല്ല... ഒന്നുവില്ലേലും നമ്മടെപെങ്ങടെ കല്യാണത്തിനുവന്നിട്ട് ഇവടത്തെപ്പണിയല്ലേ ചെയ്യുന്നത്..??!!
അങ്ങനെ കസേരയ്ക്ക് ഉടുപ്പുംനിക്കറുമിടീയ്ക്കുമ്പോഴാണ് അകത്തുചേച്ചി മീനാക്ഷിയെവിളിയ്ക്കുന്നത്
കേട്ടത്... അവളാ പഞ്ചായത്തിലൊന്നുമില്ലാന്നു തോന്നുന്നു... വേറേതോ
ദിക്കീന്നൊക്കെ വിളികേൾക്കുന്നു... പണിയെടുത്ത ക്ഷീണത്തിനിനി പുതച്ചിട്ടുണ്ടാവോ..?? അതോ നേരത്തെകളിയാക്കിയതിന് കീത്തുപുതപ്പിച്ചോ..??
അങ്ങനേംചിന്തിച്ചുനിന്ന് പരിപാടിതുടരുമ്പോഴാണ്
ഒരുട്രേയിൽ കുറേഡ്രിങ്ക്സുമായി മീനാക്ഷിയും മറ്റൊരുപ്ളേറ്റിൽ സ്നാക്സുമായി ചേച്ചിയും വരുന്നത്... കണ്ടതും,
""...ഇതെന്തോന്നാടാ പെണ്ണുകാണലോ..?? പെങ്ങളേം പെണ്ടാട്ടിയേമൊക്കെ ഒരുപന്തലിൽത്തന്നെ കെട്ടിച്ചുവിട്ട് ബാധ്യതയൊഴിയ്ക്കുവാണോടേ..??"""_ ശ്രീയുടെചോദ്യം...
""...ഇതെന്തോന്ന് കഥകളിയാ..?? നീയൊന്നു ശ്വാസംവിടഡീ..!!"""_ പല്ലൊക്കെ കടിച്ചുപിടിച്ച് എയറുവിടാതെ നടന്നുവരുന്ന മീനാക്ഷിയെനോക്കി ഞാൻപറഞ്ഞതും അവളില്ലാന്നു തലകുലുക്കി... ശേഷം,
""...ശ്വാസംവിട്ടാ ബാലൻസുപോവും..!!"""_
അവളൊരുവിധം പറഞ്ഞൊപ്പിച്ചു... ട്രേയിൽ കൊള്ളാവുന്നതിന്റെ മാക്സിമംഗ്ലാസ്സ് നിരത്തിയിട്ടുള്ളതിനാൽ കണ്ണൊന്നുതെറ്റിയാൽ എല്ലാംകൂടെമറിഞ്ഞിങ്ങുപോരും... അതുകൊണ്ട് കടിച്ചുപിടിച്ചുനിൽക്കുവാ...
""...എല്ലാരുംവന്ന് ജ്യുസ്
കുടിയ്ക്ക്ട്ടൊ... ദേ.. ഇവടെ വെച്ചിട്ടുണ്ടേ..!!"""_ സെറ്റ്ചെയ്തിട്ടയൊരു ടേബിളിന്റെമേലേയ്ക്കു ജ്യൂസും സ്നാക്സുംവെച്ചിട്ട് ചേച്ചിപറഞ്ഞു....
""...അയ്യേ... ഈ ഒണക്ക വറത്തതല്ലാതെ കനമായ്ട്ടൊന്നുവില്ലേടീ..??"""_
ഉടനേ ജോക്കുട്ടന്റെചോദ്യം...
ഇതെങ്കിലും കിട്ടിയതുഭാഗ്യമെന്നമട്ടിൽ ആ ചിപ്സിൽക്കേറിപ്പിടിച്ച ശ്രീക്കുട്ടൻ തിരിഞ്ഞവനെ നോക്കുമ്പോഴേയ്ക്കും,
""...പിന്നേ... ദോ... ദവടെ രണ്ടു കരിങ്കല്ല്കിടപ്പുണ്ട്... അത്യാവശ്യം കനവുംകാണും... മതിയാവോ..??"""_ ന്നുള്ള ചേച്ചിയുടെചോദ്യമെത്തി...
""...ഹൈ... നല്ല ഫ്രഷ്കോമഡി...
ഇപ്പൊ പെറ്റിട്ടതേയുണ്ടാവൂ..!!"""_ ചേച്ചിയുടെചളിയ്ക്ക് ജോക്കുട്ടൻതിരിച്ചടിച്ചതും അവനെയൊന്നു നോക്കിപ്പേടിപ്പിച്ചുകൊണ്ട് ചേച്ചിയകത്തേയ്ക്കു കേറി...
""...ആകെ
തൊണ്ടനനയ്ക്കാനെന്തേലും കൊണ്ടേത്തരുന്നത് ആ പെണ്ണുമ്പിള്ളയാണ്...
ഓരോന്നുപറഞ്ഞു ചൊറിഞ്ഞ് അവരെക്കൂടി മടുപ്പിച്ചോളും... മരവാഴ..!!"""_ ജോക്കുട്ടൻകേൾക്കാതെ എന്നോടായി ശ്രീ പിറുപിറുത്തു...
...ഇതു നീയെന്തിനാ എന്നോടുപറയുന്നേ..??_ ന്നു ചോദിയ്ക്കാൻതുടങ്ങിയ ഞാൻ പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ വാ കൂട്ടിപ്പിടിച്ചു... അതുവല്ലതും ചോദിച്ചാൽ ഈ പന്നി നേരിട്ടുചെല്ലും... അതിനേക്കാൾ നല്ലത് ഞാൻതന്നെ കേൾക്കുന്നതാ...
അങ്ങനെ ജ്യൂസുംകുടിച്ച് കുറേനേരം ചുറ്റിപ്പറ്റിരുന്ന് ഓരോന്നോക്കെ തള്ളിമറിച്ചിരുന്നപ്പോഴേയ്ക്കും ശ്രീയുംമാമനും ജോക്കുട്ടനുമായി കുറെയൊക്കെയടുത്തു... ഇപ്പൊ അവരുമത്യാവശ്യം കൗണ്ടറടിയ്ക്കാനൊക്കെ തുടങ്ങിയിട്ടുണ്ട്... അങ്ങനെയാ പണിയൊക്കെ ഏറെക്കുറെതീർത്ത്
💬 Comments
View all comments