Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ഡെസ്ക്കും കസേരയുമൊക്കെ ലെവലിലടുക്കിയിട്ടപ്പൊ ഞങ്ങൾക്കും ചെറിയൊരു സന്തോഷമൊക്കെ തോന്നാതിരുന്നില്ല... നല്ല കളർഫുൾ കവറുകളായതിനാൽ ഫുൾസെറ്റാക്കിയിട്ടിട്ട് കാണുമ്പോൾ നല്ലലുക്ക്ണ്ട്... അതു നമ്മളാണ് ചെയ്തതെന്നോർക്കുമ്പോ വല്ലാത്തൊരുസുഖവും...
അങ്ങനെതിന്റെ ഭംഗിയും നോക്കിനിയ്ക്കുമ്പോഴാണ് ഒരു തേങ്ങയുമെടുത്തോണ്ട് ചേച്ചിയപ്പുറത്തെ വശത്തുകൂടി പോകുന്നതുകാണുന്നത്... വഴിയേപോണ വയ്യാവേലി തോട്ടിയിട്ടുപിടിയ്ക്കാനും വടി കൊടുത്തടിവാങ്ങാനും പ്രത്യേകകഴിവായതിനാൽ ജോക്കുട്ടനതുകണ്ടതും വീണ്ടുംകൃമികടിച്ചു...
""...ഈ തേങ്ങേംമാങ്ങേമൊക്കെ
ഇപ്പൊ തപ്പിനടക്കുന്നേയുള്ളോ..?? ബാക്കിയുള്ളോരു തിന്നാൻവരുമ്പോ എന്തേലുമവിടെ കാണുവോ..??"""_
ഒരാവശ്യവുമില്ലാതെ വിളിച്ചുകൂവിയതിന്,
""...എന്നാപ്പിന്നെ
ബാക്കിയുള്ളോരു വന്നങ്ങോട്ടു ചെയ്തുകാണിയ്ക്ക്..!!""'_ എന്നുംപറഞ്ഞു ചേച്ചി നമ്മടെയടുത്തേയ്ക്കു
വന്നപ്പോഴാണ് പണിപാളീന്നു ബോധ്യമായത്.... ആദ്യം തമാശയാണെന്നാണ് കരുതിയതെങ്കിലും ചേച്ചിവന്നു കയ്യിൽപ്പിടിച്ചു വലിച്ചപ്പോൾ സീൻമാറി... ഉരുണ്ടുപിടിച്ചുശ്രമിച്ചിട്ടും ചേച്ചി വിടാതെപിടിച്ചതോടെ ജോക്കുട്ടൻപെട്ടു...
""...ഡീ... എന്നേംകൊണ്ടുപോയിട്ട് യാതൊരുകാര്യോമില്ല... നീയീ സിദ്ധുനേംകൊണ്ട് പോ... അവനാകുമ്പോ പണിയേലുമറിയാം..!!"""_
അതിനിടയ്ക്കാ പരമനാറി എന്നെക്കൂടിപിടിച്ചിട്ടു...
""...എന്നെയോ..?? അതങ്ങു പള്ളീപ്പോയി പറഞ്ഞേച്ചാമതി..!!"""_ പറഞ്ഞു തീർന്നില്ല... അതിനുമുന്നേ പിടിവീണിരുന്നു...
""...പള്ളീൽപോകാനൊക്കെ ഇനീംസമയമുണ്ട്... തൽക്കാലം മക്കളിങ്ങോട്ടു വാ..!!"""_ ന്നുംപറഞ്ഞ് ഒറ്റവലി... ഒന്നെതിർക്കാനൊക്കെ നോക്കിയെങ്കിലും ഒന്നുംവിലപ്പോയില്ല...
ഞങ്ങൾക്കു പിടിവീണതുകണ്ട് അറിയാതൊന്നു കളിയാക്കിച്ചിരിച്ചുപോയ അച്ഛന്മാരേംതൂക്കിയെടുത്ത് ചേച്ചി കോറംതികച്ചു... പരസ്പരംനോക്കി നെടുവീർപ്പിടാൻമാത്രമേ എല്ലാവർക്കും കഴിയുമായ്രുന്നുള്ളൂ... തൂക്കിയെടുത്തുപോകാനുള്ള സ്വാതന്ത്രമാകാത്തതുകൊണ്ടുമാത്രം ശ്രീയോടുംമാമനോടും,
""...നിങ്ങളും വാ..!!"""_ ന്നൊരു ഡയലോഗുമാത്രംവിട്ടിട്ട്
ഞങ്ങളേമുന്തിത്തള്ളി ചേച്ചിയടുക്കളയിലേയ്ക്കു നടന്നു...
സ്‌കൂളിൽ പോകാണ്ടിരിയ്ക്കാൻ വാശിപിടിച്ച് പുറകോട്ടു ബലംപിടിച്ചുനിൽക്കുന്ന പിള്ളേരെപ്പോലെ ഞങ്ങളും, നിർബന്ധിച്ചു സ്‌കൂളിൽ കൊണ്ടാക്കാൻപോകുന്ന അമ്മയുടെഭാവത്തിൽ കയ്യിൽപ്പിടിച്ചു വലിച്ചുകൊണ്ട്ചേച്ചിയും ഹോളും ഡയനിങ്‌ഹോളും കഴിഞ്ഞ് അടുക്കളയിലേയ്ക്കു നടന്നു...
ആ സീൻകണ്ട് അവടവിടെയായിനിന്ന
വിരുന്നുകാരായ
കുടുംബക്കാരുടെയൊക്കെ സകലമാനകിളികളും കണ്ണിൽക്കണ്ട ദ്വാരത്തിലൂടൊക്കെ പറന്നിട്ടുണ്ടാവണം... അമ്മാതിരി കണ്ണുംതള്ളിയുള്ള നോട്ടമായ്രുന്നൂ എല്ലാവരും...
ഒന്നാമത് നോമിനെയെല്ലാർക്കും പട്ടിവിലയില്ലാന്നുള്ളത്... രണ്ടാമത് നമ്മളെക്കൊണ്ടൊരുപയോഗോമില്ലെന്ന സത്യമറിയാവുന്നതുകൊണ്ട്... പിന്നെ നമ്മടെ മൂഞ്ചിയസ്വഭാവത്തിന്റെ ഏകദേശധാരണയുള്ളതുകൊണ്ടും പൊതുവേയാരും ഗൗനിയ്ക്കപോലുമില്ലാത്ത എന്നെയൊക്കെ ഒരാള് പിടിച്ചുവലിച്ചുകൊണ്ട് പോവുകാന്നുപറഞ്ഞാൽ ഇവർക്കൊക്കെ സഹിയ്ക്കോ..?? അപ്പോഴാണൊരുത്തി സകലാധികാരത്തോടുംകൂടെ മുതുകത്തുതള്ളിക്കൊണ്ട് പോകുന്നത്... ഇടയ്ക്കിടെ ബ്രേക്കിടുമ്പോൾ ബാലൻസുതെറ്റി പുറത്തുചെന്നിടിയ്ക്കുമ്പോൾ ചെവിയ്ക്കു കിഴുക്കുന്നത്... പുറത്തുതല്ലുന്നത്...
ഇതുങ്ങളെല്ലാം രണ്ടാംകുടിയായി കണക്കാക്കി കീത്തുവിനോടുമിണ്ടിയിട്ട് നമ്മളെ കണ്ടില്ലാന്നുനടിച്ച് പോകുന്നസ്ഥാനത്ത് ആരതിച്ചേച്ചിയെപ്പോലെ നോക്കിയാൽ കണ്ണെടുക്കാൻ തോന്നാത്തപോലൊരു സുന്ദരിപ്പെണ്ണ് പിടിച്ചുവലിച്ചുകൊണ്ട് പോകുവാണെന്ന്കണ്ടാൽ ദഹിയ്ക്കോ..??_ അവർക്കൊക്കെ നന്നായ്ട്ട് പൊളിയുന്നുണ്ടെന്നു കണ്ടപ്പോൾ എന്റെ ബലംപിടുത്തംകുറഞ്ഞു...
ഇനി ചേച്ചി പിടിച്ചുവലിച്ചിട്ടുപോണത് കൊച്ചിന്റെ ചന്തി കഴുകിക്കൊടുക്കാനാണേപ്പോലും മറുത്തൊന്നുചിന്തിയ്ക്കാതെ
ഞാൻ ചെയ്തുകൊടുക്കും... കാരണമത്രയ്ക്കുണ്ട് അതുങ്ങൾടെ കണ്ണുകളിലെയസൂയ...
...ഇനിയിവരാണ് കീത്തൂന് നെക്ലെസ്സും
💬 Comments
View all comments