0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6588

വളയുമൊക്കെ കൊടുത്തേന്ന് ആരേലുമ്പറഞ്ഞറിഞ്ഞിട്ടുണ്ടാവോ..?? മിക്കവാറും അറിഞ്ഞുകാണണം, അല്ലേലിമ്മാതിരി കൊല്ലുന്നനോട്ടമൊക്കെ നോക്കേണ്ടകാര്യമുണ്ടോ..??

...ഉഫ്.! ഞാനിതൊരു പൊളിപൊളിയ്ക്കും..!!

അങ്ങനടുക്കളയിൽ
ചെന്നുകേറുമ്പോൾ എന്റമ്മയും ചെറിയമ്മയും അമ്മായിമാരും പിന്നേതൊക്കേവകയിലെ ചേച്ചിമാരും അയലത്തൊക്കെയുള്ള ടീംസും അയൽക്കൂട്ടം ഫ്രണ്ട്സുമൊക്കെയായി രണ്ടു ടിപ്പറിലടിച്ചയാളുണ്ടവിടെ...

...ഇതിന്റെടേലീ പെമ്പറന്നോത്തി ഞങ്ങളെയെന്തിനാ കൂട്ടിക്കൊണ്ടുവന്നേ..?? ഈ നിൽക്കുന്നവർടൊക്കെ എണ്ണമെടുത്ത് കൂലികൊടുക്കാൻ വല്ലോമാവോ..??

""...ഇനിയമ്മേം ചെറിയമ്മേം അമ്മായ്മാരുമൊക്കെയങ്ങടു
മാറിയേ... ബാക്കിപ്പണി
ഞങ്ങളുനോക്കിക്കൊള്ളാ..!!"""_ എന്നേംജോക്കുട്ടനേം രണ്ടുകയ്യിലായിപ്പിടിച്ചു മുന്നോട്ടുനിർത്തിയശേഷം ചേച്ചിവിളിച്ചുകൂവി...

""...ഉവ്വ.! നടന്നതുതന്നെ... എനിയ്ക്കെങ്ങും പറ്റൂല..!!"""_ എന്നെ നിർബന്ധിയ്ക്കേണ്ടി വരുമെന്നമട്ടിൽ ഞാൻ സ്വല്പംജാഡയിട്ടു...

""...ദേ ചെക്കാ... മര്യാദയ്ക്കുപോയി പച്ചക്കറിയരിഞ്ഞോ... ഇല്ലേലെന്റെ കയ്യീന്നുവാങ്ങും നീ..!!"""_ പുള്ളിക്കാരത്തി കൈ കൂട്ടിത്തിരുമ്മിക്കൊണ്ട് കണ്ണുരുട്ടീതും,

""...അതേ... ഇമ്മാതിരിയുള്ള കഞ്ഞിപ്പരിപാടികൾക്കു നിങ്ങടെകെട്ട്യോനാ മിടുക്കൻ... ഇവനെക്കൊണ്ടങ്ങു ചെയ്യിച്ചോണ്ടാമതി..!!"""_
ഞാനുംവിട്ടില്ല...

""...അതുപിന്നെനിയ്ക്കറിയില്ലേ..?? ആയിരിയ്ക്കുന്ന തേങ്ങയൊക്കെ പിന്നാർക്കു ചിരണ്ടാനാന്നാ വിചാരം..??"""_ കിച്ചന്റെസൈഡിലെ അഡീഷണൽ കൗണ്ടർടോപ്പിനുമീതെ കൂട്ടിയിട്ടിരുന്ന പൊതിച്ചുവെച്ചിരുന്ന തേങ്ങയെചൂണ്ടി ചേച്ചിപറഞ്ഞതും,

""...തേങ്ങയോ..?? ഞാനോ..??"""_ ന്നുംചോദിച്ച് അവൻ കണ്ണുതള്ളി...

""...നീ തേങ്ങയല്ല... പോയി തേങ്ങചിരകാൻ..!!"""_ ചേച്ചിചിരിച്ചു... ഉടനെ,

""...അതുശെരിയാ... നിന്നെവിളിച്ചതായ്രുന്നേൽ പേട്ടെന്നുകൂടി ചേർത്തേനെ... അല്ലേചേച്ചീ..??"""_
എന്റെചോദ്യംകേട്ടതും
പൊട്ടിവന്നചിരി ചേച്ചികടിച്ചടക്കി...

""...പേട്ടുതേങ്ങ നിന്റെ..."""_ അവനൊന്നാഞ്ഞതും
പുള്ളിക്കാരത്തി പിന്നേമിടയ്ക്കുകേറി...

""...ആ... മതി... മതി...
ജോക്കുട്ടാ നീപോയാ തേങ്ങചിരണ്ടിയേ..!!"""_
അവനെപ്പിടിച്ച് തേങ്ങയിരുന്നിടത്തേയ്ക്കു ചേച്ചിതള്ളിവിട്ടു...

""...ആഹാ... കൊട്ടത്തേങ്ങ ഇവടിരുപ്പുണ്ടായ്രുന്നോ..??"""_ ചോദിച്ചശേഷം തിരിഞ്ഞുനിന്നവൻ വിളിച്ചുപറഞ്ഞു;

""...ഡാ സിദ്ധൂ... കളഞ്ഞുപോയ
നിന്റെ പെണ്ണുമ്പിള്ളയെ തേങ്ങാക്കൂട്ടത്തിന്റെടേന്നു കണ്ടുകിട്ടിയിട്ടുണ്ട്..!!"""

നോക്കുമ്പോൾ ആരോ എടുത്തുവെച്ചപോലെ കൗണ്ടർടോപ്പിനുമേലെ ചമ്രമ്പടഞ്ഞിരിയ്ക്കുവാ കക്ഷി... കയ്യിലൊരുകഷ്ണം ക്യാരറ്റുമുണ്ട്...

""...എന്നാലാദ്യത്തെ തേങ്ങയാ ഗണപതിയ്ക്കടിച്ചുതന്നെ തുടങ്ങിയേക്ക്..!!"""_ ഇരിപ്പുനോക്കി ഞാൻപറഞ്ഞതും ചേച്ചിയെന്റെ വയറ്റിനിട്ടൊരു കുത്തുതന്നു...

""...യ്യോ.! ഇതുമുഴുവനുമോ..??"""_ അതിനിടയിൽ കൂട്ടിയിട്ടിരുന്ന തേങ്ങകണ്ട്കിളിപോയ അവൻതിരിഞ്ഞുനോക്കി...

""...ആ... അതുമുഴുവനും തന്നെ..!!"""

""...ഇതിനുംമാത്രം തേങ്ങാ മൊത്തമിതെന്തോത്തിനാ..??"""_ അടുത്തുചെന്ന് ഓരോന്നൊക്കെ തിരിച്ചുംമറിച്ചുംനോക്കി അവൻചോദിച്ചതിന്,

""...അവിയലിനും തോരനും കാളനുമൊക്കെ തേങ്ങാവേണം... തൽക്കാലം മോനിരുന്നുചിരണ്ട്... മതിയാകുമ്പോ ഞാമ്പറയാം..!!"""_ ന്നായ്രുന്നൂ ചേച്ചിയുടെമറുപടി...

""...ഇതിപ്പൊ കല്യാണംകഴിഞ്ഞാലും ഞാനവിടുരുന്ന് ചിരണ്ടത്തേയുള്ളൂ..!!"""_ ന്ന് സ്വയംപിറുപിറുത്തോണ്ടവൻ തേങ്ങ മറിച്ചുംതിരിച്ചുമൊക്കെ നോക്കി...
അതു കണ്ടുംകേട്ടുംനിന്ന ചേച്ചിയാണേൽ ചിരിയടക്കാനായി പണിപ്പെടുന്നുമുണ്ടായ്രുന്നു...

""...അല്ല... നിങ്ങളാരുമിതുവരെ പോയില്ലേ..?? എന്റാന്റീ... ഇതൊക്കെ ഞങ്ങളുനോക്കിക്കൊള്ളാന്നേ... നിങ്ങളങ്ങോട്ടേയ്ക്കുചെന്ന് വരുന്നോരെയൊക്കെ സ്വീകരിച്ചിരുത്ത്..!!"""_ ചേച്ചി അമ്മയോടായിപറഞ്ഞു...

""...അല്ല മോളേ... നിങ്ങള്.."""_
കൂടെനിന്ന ചെറിയമ്മ അതിനെന്തോ ഊടുമായിവന്നതും,

""...അതല്ലാന്റീ...
നമ്മളവിടെനിന്നിട്ടും
കാര്യമൊന്നുമില്ല...
അതുകൊണ്ട് ഇവടത്തെപ്പണി

💬 Comments

View all comments