0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6592

മീനാക്ഷിയ്ക്ക് ഒടുക്കത്തെകൗതുകം...

""...ഇല്ല... അവരുടെവായീന്നു നല്ലതെറികിട്ടി..!!"""_ ശ്രീ പൂരിപ്പിച്ചു... അതുകേട്ടിവരെല്ലാംകൂടെന്നെ ആക്കിച്ചിരിയ്ക്കുന്നുണ്ടായ്രുന്നു...

അപ്പോഴേയ്ക്കും
ജോക്കുട്ടന്റച്ഛനുമമ്മേം ചേച്ചിയുടച്ഛനുമമ്മേംകൂടി അടുക്കളയിലേയ്ക്കുവന്നു... എവിടെയൊക്കെയോ കറങ്ങിനടന്നിട്ടുള്ള വരവാണ്...

""...യ്യോ.! ഇതാരൊക്കെയാ
വരുന്നേ..??കണ്ടിട്ട്
പറമ്പുമുഴുവൻ കറങ്ങിനടന്നു പ്രേമിയ്ക്കുവായ്രുന്നെന്നു തോന്നുന്നുണ്ടല്ലോ..??!!"""_ അവരെക്കണ്ടതും
മീനാക്ഷിയിരുന്നങ്ങു ചാർത്തി... അതുകേട്ടതും അമ്മയുടെ
മുഖത്തൊരു
നാണമൊക്കെവന്നു...

""...അതേ...
കളംവരയ്ക്കുന്നതൊക്കെ
കൊള്ളാം... ടെയ്ലിന്റെ ഡിസൈനൊന്നും മാറ്റിക്കളയരുത്... വല്യച്ഛന് ദേഷ്യംവരും... അല്ലേടാ സിത്തൂ..??!!"""_ അമ്മയുടെ നാണംകണ്ടതും
ശ്രീയിരുന്നു ചെറഞ്ഞു...

""...അതെന്താണ്ടാ അങ്ങനൊരുടോക്ക്..?? അമ്മയാ അടുക്കളമുറ്റത്തിറങ്ങിനിന്ന് എത്രവേണേലും കളംവരച്ചോ..?? ഒരുപ്രശ്നോമില്ല... ആരുംചോയ്ക്കാനും വരൂല..!!"""_ ഞാനുംവിട്ടില്ല... ഉടനെ,

""...അതേ... നാറിമുഴുത്തെങ്കിൽ അമ്മയിങ്ങുപോര്... എന്നിട്ടിതിന്റെ വേവൊന്നു നോക്കിയേ..!!"""_ ചേച്ചി കൈകാട്ടിവിളിച്ചതും
രക്ഷപ്പെടാൻകിട്ടിയ ചരടിന്മേൽ
അമ്മ ചാടിപ്പിടിയ്ക്കുവായ്രുന്നു...

""...ഹലോ.! മുതുക്കു
കൂത്താട്ടമൊക്കെ കഴിഞ്ഞെങ്കിൽ
ഈ തേങ്ങയൊന്നു ചിരണ്ടാൻ കൂടാവോ..??"""_ സ്വന്തം
തന്തയെനോക്കി ജോക്കുട്ടൻചോദിച്ചതും,

""...പോയി നിന്റെ മറ്റവളോടു പറേടാ..!!"""_ ന്നായ്രുന്നൂ മറുപടി... ഉടനെ,

""...ദേ ചേച്ചീ... ചേച്ചിയെ
വിളിയ്ക്കുന്നു..!!"""_ ന്നു
മീനാക്ഷിയിരുന്ന് കൂവുകേംചെയ്തു... അതിന് ജോക്കുട്ടനെനോക്കി ചേച്ചിയുടെകുറേ കഥകളിയും കണ്ണുരുട്ടലുമൊക്കെയുണ്ടായ്രുന്നു...

അങ്ങനെപറഞ്ഞെങ്കിലും അച്ഛനുമവനോടൊപ്പം തേങ്ങ ചിരണ്ടാനായി കൂടിയപ്പോൾ ചേച്ചിയുടച്ഛൻ ഞങ്ങളോടൊപ്പം പച്ചക്കറിയ്ക്കിടയിലേയ്ക്കും വന്നു... പുള്ളിയെക്കണ്ടതും,

""...കാറ്റൊക്കെ നന്നായ്ട്ട് കൊണ്ടായ്രുന്നോ..??"""_ ന്നൊറ്റ ചോദ്യമായ്രുന്നൂ മാമൻബ്രോ...
കേട്ടതും ഞങ്ങളെല്ലാംകൂടൊറ്റ ചിരിയായ്രുന്നു... അതോടെ പുള്ളിപിന്നേം താഴേയ്ക്കുനോക്കി ഞങ്ങൾക്കു റ്റാറ്റാപറഞ്ഞു...

അതിനിടയ്ക്ക്,

""...ശ്ശോ.! നോക്കിയേടാ... കറിയിളക്കുമ്പോഴും അമ്മയുടെ മുഖത്തുള്ളയാ ചോരയോട്ടോം നാണോമൊക്കെ... എന്തോ കള്ളത്തരമുണ്ടല്ലോടാ..!!"""_
ന്നുംപറഞ്ഞ് മീനാക്ഷിയെന്നെ തോണ്ടിയിട്ട്
ജോക്കുട്ടന്റമ്മയുടെനേരെ ചൂണ്ടി...

""...ശെരിയാണല്ലോ...
എന്താമ്മേ കേസ്..??"""_ ചേച്ചിയുമവൾക്കൊപ്പം കൂടുവായ്രുന്നു...

""...സത്യംപറ... ആളൊഴിഞ്ഞിടത്തു കൊണ്ടിട്ട് കിസ്സടിച്ചല്ലേ..??"""_ ഞാനച്ഛനെ തലയെത്തിച്ചുനോക്കി ചോദിച്ചതും എന്നെനോക്കി,

""...പോടാവിടെന്ന്..!!"""_
എന്നായ്രുന്നൂ മറുപടി... ഉടനെ കയ്യിലിരുന്ന തേങ്ങാമുറി താഴെവെച്ച് ജോക്കുട്ടനച്ഛനെയൊരു നോട്ടം...

""...ദേ... കുടുംബത്തിന് മാനക്കേടുണ്ടാക്കാനാണ് രണ്ടിന്റേംപരിപാടിയെങ്കിൽ രണ്ടിനുംകിട്ടുമെന്റേന്ന്... പറഞ്ഞില്ലാന്നുവേണ്ട..!!"""_ അവനിരുന്നുതറച്ചതും,

""...എന്താ ജോക്കുട്ടായിത്..??
അവരു പ്രേമിച്ചോട്ടേന്ന്... ഈ വയസ്സാംകാലത്തെ പ്രേമമൊക്കെ
എന്തുക്യൂട്ടാന്നറിയോ..??"""_
ന്നുംചോദിച്ച് മീനാക്ഷിയിടയ്ക്കു വീണു...

""...ഇതിനെ വയസ്സാംകാലത്തെ പ്രേമോന്നല്ല പറയേണ്ടത്... ഞാനൊന്നുംപറയുന്നില്ല..!!"""_ അവൻ വീണ്ടുമിരുന്നു തെറിച്ചപ്പോൾ അവനെ മൂരാച്ചിയെന്നുംപറഞ്ഞ് മീനാക്ഷിയുംചേച്ചിയുംകൂടി കളിയാക്കുവേംചെയ്തു...

അപ്പോഴാണ്,

""...ഞാനൊന്നു മുള്ളീട്ടുവരാം..!!"""_ ന്നുംപറഞ്ഞ് മാമനെഴുന്നേറ്റത്...

""...ഹലോ... എങ്ങോട്ടേയ്ക്കാ..?? ഇതൊക്കെക്കേട്ടിട്ട് അമ്മായ്ക്കൊരു ഫ്രഞ്ചടിയ്ക്കാൻ തോന്നുന്നുണ്ടോ..??"""_
ചുരണ്ടിത്തീർന്ന ചിരട്ടമാറ്റിക്കൊണ്ട് ശ്രീക്കുട്ടൻചോദിച്ചതും,

""...ആണെങ്കില് നെനക്കെന്താ..??"""_ ന്നായ്രുന്നൂ മാമന്റെമറുപടി...

""...ഉഫ്.! ഇന്നമ്മായീടെ
ചുണ്ടെല്ലാങ്കൂടി അരിപ്പാപോലാവും...

💬 Comments

View all comments