Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ചിരവേംകൊണ്ടാ പോക്ക്..!!"""_ ഞാനുംവിട്ടില്ല...
""...ആ അരിപ്പാടെ കാര്യം പറഞ്ഞപ്പഴാ.... അച്ചുയെവിടെടീ..?? കണ്ടില്ലല്ലോ..??"""_ ജോക്കുട്ടനാണ് ചോദിച്ചത്...
""...ഒരുനീക്കങ്കംകഴിഞ്ഞിട്ട് നിങ്ങടെ സന്താനമവിടൊന്നു കണ്ണടച്ചിട്ടുണ്ട്... ഇനിയാരെങ്കിലുംചെന്ന് ഒച്ചയുണ്ടാക്കിയുണത്തണ്ടാന്നും
പറഞ്ഞ് അവളവിടിരിപ്പുണ്ട്..!!"""_ മറുപടി ചേച്ചിയുംപറഞ്ഞു...
""...ആ പസ്റ്റ്.!
എന്നാലിപ്പവളാ കൊച്ചിന്റെമേത്തൂടി കിടന്നുറങ്ങുന്നുണ്ടാവും...
ഇനിയവളെ ഉണർത്താണ്ടിരിയ്ക്കാൻ ആരെങ്കിലുംപോയി കാവലിരുന്നാൽമതി..!!"""_ അവൻ വിടുന്നലക്ഷണമേ കാണുന്നില്ല...
""...അതിനുമവിടെ ആളുണ്ട്..!!"""_ സീതാന്റിയാണ്...
""...അതാര്..??"""
""...ശ്രീക്കുട്ടി.! അവളവിടെനിന്ന് തുണിതേയ്ക്കുന്നുണ്ടായ്രുന്നു..!!"""
""...ആ... ഞാനുമോർത്തു അതിനെയിവിടെങ്ങും കണ്ടില്ലല്ലോന്ന്... ആകൊച്ചെന്താ ആരോടുമൊന്നും മിണ്ടൂല്ലേ..??"""_ ചേച്ചിയ്ക്കു സംശയം...
""...ശെരിയാ... ഇവന്മാർടെടേല് അതെങ്ങനെ വന്നുപെട്ടെന്ന് എനിയ്ക്കും സംശയംതോന്നിയാരുന്നു..!!"""_ അച്ഛനുമാ സംശയത്തിൽ പങ്കുചേർന്നു...
""...അവളങ്ങനെയാ... ചിലപ്പോക്കാണും...
ചിലപ്പൊക്കാണൂല്ല... ചിലനേരത്ത് അങ്ങനൊരാളുണ്ടോന്നുപോലും ഞങ്ങക്കുഡൗട്ടാ..!!"""_ ഞാൻപറഞ്ഞതും,
""...അതേ... മിക്കവാറും ഞങ്ങളെയാരേങ്കിലും വിളിച്ചോണ്ടുവരാനുള്ള ഉപാധിമാത്രമായ്ട്ടേ അവളെ കണക്കാക്കിയിട്ടുള്ളൂ..!!"""_
ശ്രീയങ്ങട് മുഴുവിപ്പിച്ചു...
""...എന്നിട്ടാണോ അവളെയിവിടെക്കാണൂല്ലാന്നു പറഞ്ഞത്..?? നിന്നെയൊക്കെ വിളിച്ചുവരുത്തുകാന്നു പറയുന്നതുതന്നെ നല്ലൊരുപണിയല്ലേ..?? താലപ്പൊലിയെടുത്തു വിളിച്ചുവരുത്താതെ നിന്നെയൊക്കെയിവടെന്തിനേലും കിട്ടുവോ..?? അപ്പവൾക്കുതന്നാ ഈ വീട്ടിലേറ്റവും കൂടുതൽപണി..!!"""_ മുള്ളാമ്പോയ്ട്ടു തിരുച്ചുവരുന്നവഴി മാമനാണതുപറഞ്ഞത്... അതിന്,
""...നിങ്ങളെന്താ പെട്ടെന്നുപോന്നത്..?? അമ്മായീനെയവടെങ്ങും കണ്ടില്ലേ..??"""_ ന്നൊരു ചോദ്യമായ്രുന്നു ശ്രീക്കുട്ടൻ. അതിനുമാമൻ വാ തുറക്കുംമുമ്പേ,
""...പിന്നേ... ആ കവിളേലൊരു ഹോളിടാൻ എത്രനേരംവേണോന്നാ..?? മിക്കവാറും നാളെ കല്യാണത്തിന് അമ്മായീടെവകയൊരു പറവക്കാവടിയ്ക്കൂടെ സാധ്യതയുണ്ട്..!!"""_ ന്ന് ഞാനാക്കീതും എന്നേംനോക്കി കണ്ണുരുട്ടിക്കൊണ്ട് പുള്ളി ഡസ്ക്കിൽവന്നിരുന്നു...
""...അതേ... രണ്ടുതേങ്ങയഡീഷണല് കൊണ്ടുവെച്ചിട്ടുണ്ട്... അതുകൊണ്ട് പൊളിയ്ക്കുന്നേനുമുന്നേ കുലുക്കി നോക്കണമെന്നപേക്ഷിയ്ക്കുവാണ്..!!"""_ മാമനെനോക്കി ഞാൻ വീണ്ടുംകിലുത്തീതും എല്ലാങ്കൂടി കൂട്ടച്ചിരിയായി...
അപ്പോഴാണടുക്കളയിലേയ്ക്ക്
എന്റെ കാർന്നോരുടെവരവ്...
വന്നപാടേ,
""...ശ്രീക്കുട്ടാ... നീയാ ബസ്റ്റാന്റുവരെയൊന്നു
ചെല്ലണം... കീത്തൂന്റെ കുറച്ചുഫ്രണ്ട്സ് വരുന്നുണ്ട്... അവരെയൊന്നു കൂട്ടിക്കൊണ്ടുവരണം..!!"""_ ന്നൊരുത്തരവായ്രുന്നു...
""...അതിനവനിവടെ പണിയെടുക്കുവല്ലേ...
ഒരുകാര്യംചെയ്... സിദ്ധുവേ... നീ പോയിട്ടുവാടാ..!!"""_ ശ്രീയെ ഒഴിവാക്കി ജോക്കുട്ടന്റച്ഛൻ എന്നെപ്പിടിച്ചിട്ടതും,
""...അതാടാ... ഇവൻ
തേങ്ങചിരണ്ടട്ടേ... നീ പോയവരെ വിളിച്ചേച്ചു വാ... ഇതു ഞാൻനോക്കിക്കോളാം..!!"""_ ന്ന് മാമൻബ്രോയുംപറഞ്ഞു... അങ്ങനതുകേട്ട് മനസ്സില്ലാമനസ്സോടെയാണേലും ഞാനെഴുന്നേറ്റു... വാഷ്ബെയ്സനിൽ കൈകഴുകുമ്പോളാണ്,
""...ഏയ്.! സിദ്ധുവൊന്നുംവേണ്ട... ശ്രീക്കുട്ടൻ പോയാൽമതി..!!"""_ ന്ന് എന്റെതന്തപ്പടി തറപ്പിച്ചുപറയുന്നത്...
പുള്ളിയുടെയാ വാക്കുകേട്ട് കൈകഴുകുവായ്രുന്ന
ഞാൻ അതുകേട്ടതും പെട്ടെന്നൊന്നുസ്റ്റക്കായി... എല്ലാരേം മാറിമാറിയൊന്നു നോക്കുമ്പോൾ അവരെല്ലാമെന്നെത്തന്നെ നോക്കിയിരിയ്ക്കുവാണ്... പക്ഷേ,
ആരുടേംമുഖത്തു രക്തവർണ്ണമില്ല...
...എന്റെയീവീട്ടിലെ സ്ഥാനമെന്താണെന്ന് ഇപ്പോളവർക്കു പൂർണ്ണമായും മനസ്സിലായ്ട്ടുണ്ടാവും... ഞാനൊരു വിളറിയ ചിരിചിരിച്ചു.
""...അതെന്താ അങ്ങനെ..??"""_ പെട്ടെന്നായ്രുന്നു ജോക്കുട്ടന്റച്ഛന്റെ ചോദ്യം...
""...അതുപിന്നെ ബോധോം പൊക്കാണോമില്ലാത്തോനെയൊന്നും ഇങ്ങനെയുള്ള
💬 Comments
View all comments