0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6222

കിടന്നുറങ്ങിയിരിയ്ക്കുന്നു...

അവളേം കാത്തിരിയ്ക്കുന്ന
എന്നെയും പ്രതീക്ഷിച്ചായ്രിയ്ക്കില്ലേ അവളീ മുറിയിലേയ്ക്കു കടന്നുവന്നിട്ടുണ്ടാവുക..??

എനിയ്ക്കുവേണ്ടി വിളമ്പിത്തരാൻ കൊതിച്ചാവില്ലേ വന്നിട്ടുണ്ടാവുക..??

ആ സമയത്ത് ഈളേമൊലിപ്പിച്ചു കമിഴ്ന്നടിച്ചു കിടന്നുറങ്ങുന്ന ഞാൻ...

ഈഹ്.! ഓർത്തപ്പോൾത്തന്നെ ചമ്മലുകൊണ്ടെനിയ്ക്കു മുഖമുയർത്താൻപോലും കഴിഞ്ഞില്ലെനിയ്ക്ക്.!

""...വിളിയ്ക്കാമായ്രുന്നില്ലേ..??"""_ പാതിയുയർത്തിയ മുഖത്തോടെ ഞാൻചോദിച്ചു...

""...ഞാനൊന്നുരണ്ടുവട്ടം
വിളിച്ചതാ... നല്ലുറക്കമാണെന്നു കണ്ടപ്പോ ഉറങ്ങിക്കോട്ടേന്നുവെച്ചു..!!"""_ അവൾടെ മറുപടിയുമെത്തി...

""...എല്ലാം തണുത്തുപോയല്ലേ..??
ആ പോട്ടെ... ഇന്നലെത്തന്നെ കഴിയ്ക്കാൻ യോഗമില്ലാന്നുകരുതാം... ഒന്നുചൂടാക്കിയാൽ രാവിലേ കഴിയ്ക്കാമല്ലോ..!!"""_ പറഞ്ഞതും ഞാനാപ്പാത്രത്തിന്റെ മൂടിതുറന്നതും ഒരുമിച്ചായ്രുന്നു...

എന്നാൽ വളിച്ച ബിരിയാണിയുടെ നാറ്റമാണ് മുഖത്തേയ്ക്കടിച്ചത്...

അങ്ങില്ലാണ്ടായിപ്പോയ മുഖഭാവത്തോടെ ഞാൻതിരിഞ്ഞതും,

""...ഈവനിംഗ് പാർട്ടിയ്ക്കായി ഉണ്ടാക്കീതല്ലേ... ഉച്ചയ്ക്കൊക്കെ മെയ്ക്ക്ചെയ്തു വെച്ചുകാണും..!!"""_ എന്റെമുഖഭാവം കണ്ടിട്ടാവണം അവളെന്നെയൊന്നു സമാധാനിപ്പിയ്ക്കാൻ ശ്രമിച്ചത്...

""...നീ കഴിച്ചായ്രുന്നോ..??"""_
എന്റെയാ ചോദ്യത്തിനുപക്ഷേ മറുപടിവന്നില്ല...

ഒന്നുചിരിച്ചു;
അതിലുണ്ടായ്രുന്നു ഉത്തരം...

സിദ്ധുവങ്ങില്ലാണ്ടായ നിമിഷം...

എന്റെകൂടിരുന്നു കഴിക്കാനായ്ട്ടവൾ ഓടിവന്നതാണെന്നുകൂടി മനസ്സിലായതും വാക്കുമുട്ടിപ്പോയ അവസ്ഥയായ്രുന്നു എനിയ്ക്ക്...

അന്നാദ്യമായി അവളോടു ഞാനൊരു സോറിപറഞ്ഞു, ആത്മാർത്ഥമായി...

എന്നാലതിന്,

""...എന്തിന്..?? ഉറങ്ങിപ്പോയേനോ..?? നീയൊന്നുപോയേടാ... നീ വേഗംപോയി റെഡിയായേ... സമയംപോകുന്നൂ..!!"""_ ന്നുംപറഞ്ഞ് വിഷയംമാറ്റുകയാണ് ചെയ്തത്...

പറ്റിപ്പോയ അബദ്ധത്തിനെങ്ങനെ ന്യായീകരണംനൽകുമെന്ന് അറിയാത്തതുകൊണ്ടും പിന്നൊരു സോറിപറയാനുള്ള അർഹതയില്ലെന്നു തോന്നിയതുകൊണ്ടും ഇനി വൈകിപ്പിച്ചുകൂടി അവളുടെയൊരുദിവസം മുടിപ്പിയ്ക്കണ്ടാന്നു
ചിന്തിച്ചതുകൊണ്ടും അവൾക്കൊരു ബെഡ്ഡേവിഷുംപറഞ്ഞിട്ട്
ഞാൻവേഗം കുളിയ്ക്കാനായിക്കേറി...

കുളിയ്ക്കുമ്പോഴും
ഇനിയൊരിയ്ക്കലും
അവളെയിങ്ങനെ പട്ടിണികിടത്തില്ലാന്നും,
അവളുറങ്ങാതെ ഞാനുറങ്ങില്ലാന്നും, അടുത്തവർഷമവൾടെ ബെഡ്ഡേദിവസം ഞാൻ ജീവനോടെയുണ്ടെങ്കിൽ ഇക്കൊല്ലത്തെയെല്ലാ സങ്കടങ്ങളുംമറക്കുന്നൊരു ദിവസമവൾക്കു സമ്മാനിയ്ക്കണമെന്നുമൊക്കെയായ്രുന്നൂ മനസ്സിൽ...

അടുത്തകൊല്ലം മാത്രമല്ല,
ഇനിയുള്ള ഓരോവർഷങ്ങളിലും.!

കുളിച്ചു റെഡിയായി പുറത്തിറങ്ങുമ്പോൾ മീനാക്ഷിയൊരുങ്ങിക്കഴിഞ്ഞിരുന്നു...

ഇളംനീലനിറമുള്ള കുർത്തയും വെള്ളലെഗ്ഗിൻസുമിട്ട് തോളിൽ ബാഗുമായിനിന്നയവളെ
ഞാനറിയാതെ നോക്കിപ്പോയി...

നേരത്തെകാണുമ്പോൾ ഈ പെണ്ണിനിത്രേം സൗന്ദര്യമുണ്ടായ്രുന്നോ..??

ഇനി കുളിച്ച് കുറിതൊട്ടതിന്റെയാവോ..??

...ആഹ്.!
എന്തിന്റേങ്കിലുമായ്ക്കോട്ടേ.!

ചുമ്മാനിന്നോരോന്നു ചിന്തിയ്ക്കുമ്പോൾ,

""...വരുന്നില്ലേ..??"""_ ന്നൊരു ചോദ്യംകേട്ടു... തിരിഞ്ഞുനോക്കി,

""...ദാ... വരുന്നൂ..!!"""_ ന്നു മറുപടിയുംപറഞ്ഞ് ഞാൻ ബാഗുതപ്പിയെടുത്തു...

""...കോളേജിൽ കൊണ്ടുപോണ ബാഗൊക്കെ കണ്ടുപിടിയ്ക്കാൻ ഇത്രേംനേരംവേണോ..??"""_ എന്നെനോക്കി അമർത്തിച്ചിരിച്ചുകൊണ്ടവൾ ചോദിച്ചതിന്,

""...ഇപ്പോളാ ഇത്രേം പെട്ടെന്നൊക്കെകിട്ടുന്നത്... നേരത്തെയൊക്കെ കൊണ്ടുവന്നുവെച്ചിടം മറന്നുപോവുവായ്രുന്നു...
എത്രപ്രാവശ്യം സ്കൂളീന്നെടുത്തിട്ടുവരാൻ മറന്നുപോയിട്ടുണ്ടെന്നോ..??!!"""_ മീനാക്ഷി നോക്കിനിൽക്കുന്നതുകൊണ്ട് ബാഗിനകത്തു വല്ലതും വെയ്ക്കണോല്ലോന്നുകരുതി
ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട് ഞാൻ സ്വയമറിയാതെപറഞ്ഞതും അവളൊറ്റച്ചിരിയായ്രുന്നു...

എന്നാലെനിയ്ക്കതത്ര ഇഷ്ടായില്ല...

എന്റെ തുറിച്ചുള്ളനോട്ടത്തിൽ കക്ഷിയ്ക്കതു മനസ്സിലായതും ചിരിയടക്കാനായി ആവുന്നപോലെ പണിപ്പെട്ടു...

എന്നിട്ടു വിഷയംമാറ്റാനായി,

""...പോണ്ടേ..?? ഇറങ്ങാം..??"""_ ന്നും പറഞ്ഞു ധൃതിവെയ്ക്കുവായ്രുന്നു...

""...ആം.! വാ..!!"""_ ബാഗുമെടുത്തു ഞാൻ റൂമീന്നിറങ്ങീപ്പോൾ അവളും പിന്നാലേകൂടി...

ആദ്യമായാണ് രണ്ടുപേരുംകൂടി ഇങ്ങനൊരിറക്കം...

സാധാരണ സ്റ്റെപ്പുപോലും തൊടാതെയുള്ള തെറിപ്പായ്രുന്നു...

അങ്ങനെ താഴെയെത്തിയപ്പോൾ അമ്മേം ചെറിയമ്മേം അവടുണ്ടായ്രുന്നു...

മീനാക്ഷിയെ വിഷ്ചെയ്യാനുള്ള മടികൊണ്ടാണോ... അതോ മറ്റുള്ളവർ വിഷ്ചെയ്യുന്നത് കാണേണ്ടി വരുമല്ലോന്നോർത്താണോന്നറിയില്ല കീർത്തുവിനെ അവിടെങ്ങുംകണ്ടില്ല...

💬 Comments

View all comments