Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
പാർട്ടിയ്ക്കിടയിലും അവളെക്കണ്ടില്ലല്ലോന്നും ഞാനപ്പോളോർത്തു...
മീനാക്ഷിയോടു ബെഡ്ഡേവിഷൊക്കെചെയ്ത് ബ്രേക്ക്‌ഫാസ്റ്റു വിളമ്പുന്നകൂട്ടത്തിൽ അമ്മയെനിയ്ക്കും വിളമ്പി...
വല്യ താല്പര്യമൊന്നും
തോന്നീലെങ്കിലും മീനാക്ഷിയെ വെറുപ്പിയ്ക്കണ്ടാന്നുകരുതി ഇഡ്ഡലി സാമ്പാറുംകൂട്ടി കുത്തിയിറക്കി ഞാനെഴുന്നേൽക്കുവായ്രുന്നു...
""...കഴിച്ചിട്ടുവാ... ഞാമ്പുറത്തുണ്ടാവും..!!"""_ കയ്യുംകഴുകിവന്ന് മീനാക്ഷിയോടുപറഞ്ഞ്
തിരിയുമ്പോൾ ദേ മുന്നിൽ ചെറിയമ്മനിൽക്കുന്നു...
എന്തോ ദുരുദ്ദേശമുണ്ടെന്ന് മുഖത്തൂന്ന് വായിച്ചെടുത്തതും ഒഴിഞ്ഞുപോകാനായി
തുടങ്ങീതാണ് ഞാൻ...
""...ഡാ... ഒരു
ലെഡ്ഡുവെടുക്കട്ടേ..??"""_
ഉടനേ ചോദ്യംവന്നു...
""...എന്തിന്..??"""
""...അല്ലാ... പെണ്ണുമ്പിളേളടെ പിറന്നാളായ്ട്ട് കുറച്ചു മധുരംകഴിയ്ക്കെടാവ്വേ..!!"""_
എന്നെ ആക്കിക്കൊണ്ടു പറഞ്ഞതും,
""...വോ... എനിയ്ക്കുവേണ്ട..!!"""_
ന്നുംപറഞ്ഞ് ഞാൻമാറി...
""...അല്ലേലുമതു ശെരിയാ... ഇതൊക്കെന്തു മധുരം... ഇതിലുംവല്യ മധുരോക്കെ പെമ്പറന്നോത്തി തന്നിട്ടുണ്ടാവുവല്ലോ..!!"""_ പറഞ്ഞതും ഒറ്റച്ചിരിയായ്രുന്നൂ തള്ള...
ആദ്യം സംഭവമെന്താന്നു മനസ്സിലായില്ലേലും അമ്മയുടേംചെറിയമ്മേടേം ചിരിയും അതുകേട്ടിട്ട് മീനാക്ഷിയുടെ ചൂളിയുള്ളയിരുപ്പും കണ്ടപ്പോൾ സംഭവംകത്തി...
""...എടീ... പന്നീ..!!"""_ ന്നും വിളിച്ചവരുടെനേരേ പാഞ്ഞുചെന്നെങ്കിലും
കക്ഷിയോടി അമ്മയുടെ പിന്നിലൊളിച്ചുകളഞ്ഞു...
""...ദേ... ഇപ്പൊ ഞാമ്പോണു...
എന്റെ കൈവാക്കിനു വന്നുവീഴും... അന്നു വരയുന്നുണ്ട് ഞാൻ..!!"""_ അവരുടെ മുമ്പിൽ മല്ലൂസിങ് ലക്കീസിങ്ങായിപ്പോയ ചമ്മലിൽ അവിടെനിന്ന് വെല്ലുവിളിമുഴക്കുമ്പോളേയ്ക്കും കഴിച്ചുകഴിഞ്ഞ് മീനാക്ഷിയെത്തീരുന്നു...
""...അമ്മാ... ചെറീമ്മാ ഇറങ്ങുവാണേ..!!"""_ ബൈക്കിന്റെ പിന്നിലേയ്ക്കു കേറിക്കൊണ്ടവൾ യാത്രപറഞ്ഞതും ഞാൻ വണ്ടിയെടുത്തു...
ജംഗ്ഷനിലെത്തീതും
മീനാക്ഷിയെന്റെ കൈയ്ക്കുപിടിച്ചു...
ഞാൻ വണ്ടിയൊന്നു ചവിട്ടീതും,
""...ഡാ... നമുക്ക് റൈറ്റിലേയ്ക്കു പോയാലോ..??"""_ ന്നൊരു ചോദ്യം...
""...റൈറ്റിലോട്ടോ..?? അപ്പൊ കോളേജിലേയ്ക്കല്ലേ..??"""_ എനിയ്ക്കു സംശയമായി...
""...അതെന്താ ഞാനെന്നും കോളേജിപ്പോയാലേ പറ്റുള്ളൂന്ന് നിനക്കെന്തേലും നിർബന്ധമുണ്ടോ..??"""_ ഞാനാച്ചോദിച്ചത് ഇഷ്ടമാവാത്തഭാവത്തിൽ അവൾതിരിച്ചടിച്ചതും,
""...അതല്ല, കോളേജെത്തി തിരികെവരാനുള്ള പെട്രോളേവണ്ടിയിലുള്ളൂ... ... ഉണ്ടായ്രുന്ന കാശിനിന്നലെ ഗിഫ്റ്റുംമേടിച്ചില്ലേ... അതോണ്ടാ..!!"""_ ഞാനൊന്നു മുഖംചുളിച്ചുകൊണ്ട്
മറുപടികൊടുത്തു...
ഉടനെ ബൈക്കിൽനിന്നും ചാടിയിറങ്ങിയയവൾ മുന്നിലേയ്ക്കുവന്ന് എന്റെ മുഖത്തേയ്ക്കുനോക്കി...
""...ദേ... ഇനിമേലാൽ ആരോടെങ്കിലുമിമ്മാതിരി ദാരിദ്യംപറയുന്നതു ഞാൻകേട്ടാൽ അന്നുനിന്റവസാനമാ...
ഓർത്തോ..!!"""_ ആ പറഞ്ഞതിനൊപ്പം പേഴ്സിൽനിന്നുമവൾടെ ഏറ്റിഎം കാർഡെടുത്തെന്റെ മുഖത്തേയ്ക്കു വലിച്ചെറിഞ്ഞു...
കൂട്ടത്തിൽ,
""...ഞാൻ ജീവനോടിരിയ്ക്കുമ്പൊ നിന്റേൽ കാശില്ലാന്നുകേൾക്കാൻ
ഞാൻ സമ്മതിയ്ക്കത്തില്ല..!!"""_ എന്നൊരു ഡയലോഗും...
അപ്പോഴ്ത്തവൾടെയാ
മുഖഭാവം, അതെനിയ്ക്കൊത്തിരി പുതുമയുള്ളതായ്രുന്നു...
പലപ്പോഴും കാശിന്റെകാര്യത്തിൽ കണക്കുപറഞ്ഞിട്ടുള്ള, പിശുക്കീട്ടുള്ള മീനാക്ഷിയുടെ ഭാഗത്തുനിന്നും ഇങ്ങനൊരുനീക്കം...
എന്താണതിന്റെയർത്ഥം..??
""...മ്മ്മ്.! പിടിയ്ക്ക്... ഡബിൾസിക്സ് ഫോർ സെവനാ പിൻ..!!"""_ നിലത്തുവീണകാർഡ് കുനിഞ്ഞെടുത്തെന്റെനേരേ നീട്ടിക്കൊണ്ടവൾ പറഞ്ഞപ്പോഴും മേടിയ്ക്കാനൊരു മടിയായ്രുന്നെനിയ്ക്ക്...
""...അപ്പൊ നെനക്കു
പഠിയ്ക്കാനോ..??
അതിനുവെച്ചേക്കുന്ന
കാശല്ലേയത്..??"""
""...അയ്യട.! അതിനതുമുഴുവൻ തീർക്കാനല്ല... കുറച്ചൊക്കെയെടുത്തോണംന്നാ പറഞ്ഞേ..!!"""_ ചുണ്ടിന്റെ കോണിലെവിടെയോ വീണ കള്ളച്ചിരി മറച്ചുവെയ്ക്കാതവൾ പറഞ്ഞതും ഞാനൊന്നുചമ്മി...
അപ്പോഴേയ്ക്കുമവൾ തുടർന്നു;
""...അതേ... ഇതങ്ങടു പേഴ്സിലേയ്ക്കുവെച്ചിട്ട് വണ്ടിയെടുക്ക്... നടുറോഡിലിങ്ങനെ നിൽക്കണതാരും കാണണ്ട..!!"""_ പറയുന്നകൂട്ടത്തിൽ ഏറ്റിഎംകാർഡെന്റെ കയ്യിൽ പിടിപ്പിയ്ക്കുവേംചെയ്തു...
""...ഓ.! കണ്ടാൽപ്പിന്നങ്ങു മെയ്രാണ്..!!"""_ ഒന്നുമടിച്ചിട്ടാണെങ്കിലും
കാർഡുമേടിച്ചു
പോക്കറ്റിലിടുന്നതിനിടെ ഞാൻമൊഴിഞ്ഞു...
""...അതെനിയ്ക്കറിയാം...
പക്ഷേ, എന്റെകാര്യമങ്ങനല്ലല്ലോ... എനിയ്ക്കു കുറച്ചു
💬 Comments
View all comments