Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
വിട്ട വളി ആനപിടിച്ചാലും പോരൂലാന്നാണല്ലോ..!!"""_ ന്നും പിറുപിറുത്തുകൊണ്ട് ജോക്കുട്ടൻ തിരിച്ച് കൗണ്ടർടോപ്പിനുമേൽ നിരാശനായിരുന്നു...
അപ്പോഴും ജോക്കുട്ടന്റമ്മയും സീതാന്റിയും അടുപ്പിലിരുന്ന കറികളുടെ ഉപ്പുംമുളകും നോക്കി വിശകലനം ചെയ്യുവാണ്...
""...എടാ... ഇവനെത്രനാൾ ഇടുക്കീലുണ്ടായ്രുന്നെന്നാ പറഞ്ഞേ..??"""_ പച്ചക്കറിയരിയുന്നതിനിടയിൽ ജോക്കുട്ടന്റെ ഡയലോഗുകേട്ടതും എന്നെച്ചൂണ്ടി മാമൻ ശ്രീയോടുചോദിച്ചു...
""...ആഹ്..?? ഒരുമാസമടിപ്പിച്ചുണ്ടായ്രുന്നെന്നു തോന്നുന്നു... മ്മ്മ്..? എന്തോപറ്റി..??"""_ അവൻ തിരിച്ചുചോദിച്ചതും,
""...ഏയ്.! ഇവനവിടെ നിന്നേന്റെയൊരു മണംവരുന്നുണ്ട്..!!"""_ ന്നൊരു മറുപടിയായ്രുന്നു പുള്ളീടെവക...
""...ആം.! പഴഞ്ചൊല്ലിലെയാ വളിമണം ഞാനും ശ്രെദ്ധിച്ചതാ..!!"""_ പറഞ്ഞശേഷം ശ്രീചിരിച്ചതും പെട്ടെന്നതൊരു കൂട്ടച്ചിരിയായി മാറി...
മീനാക്ഷിയാണേൽ തൊട്ടടുത്തെ കൗണ്ടർടോപ്പിനു മേലെയിരുന്ന് ഉറക്കെച്ചിരിച്ചുകൊണ്ട് എന്റെ തോളിനിട്ടൊരു പൊട്ടീര്...
എന്നിട്ടെനിയ്ക്കതു നൊന്തൂന്നു മനസ്സിലായപ്പോൾ അടിച്ചഭാഗം തടവിക്കൊണ്ട് സോറിയെന്നു കണ്ണുകാണിയ്ക്കുവേം ചെയ്തു...
എന്നാലെന്റെ ശ്രെദ്ധമുഴുവൻ അവന്മാരുടെ ഊക്കലിലായ്രുന്നു...
""...പിന്നേ... ഒന്നുപോയേടാ... നിന്റെയൊക്കെ പറച്ചിലുകേട്ടാത്തോന്നും ഇതൊക്കെ ഞാനാ എഴുതിയുണ്ടാക്കുന്നേന്ന്... ഇതൊക്കെയെല്ലാരും പറയുന്നതുതന്നെയാ..!!"""_ അല്ലേലേ തന്തസെർ വായിലടിച്ചുതന്നത് തൊണ്ടയിൽ വെച്ചോണ്ടിരിയ്ക്കുന്ന എന്റെയണ്ണാക്കിലോട്ടാണ് പിന്നെയുമവന്മാർ മണ്ണെണ്ണയൊഴിയ്ക്കുന്നത്... സഹിയ്ക്കോ എനിയ്ക്ക്..??!!
""...എല്ലാരും പറയും... പക്ഷെ നീ അതുമാത്രേ പറയലുള്ളൂ..!!"""_ കടിച്ചുമുറിച്ചപ്പോൾ ഇറുന്നുവന്നത് ക്യാരറ്റാണോ പല്ലാണോന്ന് നാക്കുകൊണ്ട് തപ്പിനോക്കുന്നതിനിടയിലായിരുന്നു മീനാക്ഷിയുടെയാ ഡയലോഗ്...
ഉടനെ തിരുകിക്കൊണ്ടിരുന്ന തേങ്ങയുമവിടെയിട്ട് ശ്രീക്കുട്ടൻ ചാടിയെഴുന്നേറ്റു;
""...ഹെന്റെ പൊന്നേ... മീനൂന്റെവക തഗ്ഗ്.! കേട്ടോടാ... നമ്മടെ മീനൂന്റെ തഗ്ഗ് കേട്ടോടാ... അതും സിത്തൂനെതിരെ... എല്ലാരും കയ്യടിച്ചേ... കയ്യടിച്ചേ..!!"""_ അവനോടിനടന്ന് ആർക്കുമ്പോൾ പാചകത്തിനുനിന്ന ചേച്ചിമാരുൾപ്പെടെ സകലയെണ്ണവുംനിന്ന് കയ്യടിയ്ക്കുവാ...
കാര്യം വല്ലതുമറിഞ്ഞിട്ടാണോന്ന് തമ്പുരാനറിയാം...
എന്നാലതിനിടയിൽ ഞാനെൻറെ കണ്ണുകളാൽ മീനാക്ഷിയെ തിരഞ്ഞുപിടിയ്ക്കുമ്പോൾ മ്യായാവിയിലെ സ്രാങ്കിൻറെ കൂട്ട് ഇരിയ്ക്കണോ നിൽക്കണോന്നറിയാത്ത അവസ്ഥയിലായ്രുന്നവൾ...
...ഇവനിനിയെന്നെ ഊക്കുന്നതാണോന്നൊരു ഭാവമുണ്ട് മുഖത്ത്...
...കൂടെയിരുന്നിട്ട് തിരിയുമ്പോൾ കുണ്ടിയ്ക്ക് മടലുകേറ്റുന്നോടീ..?? ന്നു ചോദിയ്ക്കാനായി അത്രയുംനേരം ഉറങ്ങിക്കിടന്ന നാവിന്റെപുറത്തെ ബെഡ്ഷീറ്റ് വലിച്ചുമാറ്റുമ്പോഴാണ് ഞാനാ കാഴ്ച്ചകണ്ടത്..??
അതുകണ്ടതും പൊട്ടിവന്ന ചിരി കടിച്ചമർത്താൻ ഞാൻകുറച്ചു പണിപ്പെട്ടെന്നുതന്നെ പറയാം...
സംഭവം കുറച്ചുമുന്നേ തമ്മിലടിച്ചിട്ടുനിന്ന എന്റെ തന്തച്ചാരും ജോക്കുട്ടന്റച്ഛനും അപ്പോഴുമാ അടുക്കളയുടെ നടുവിലങ്ങനെ നിൽപ്പാ...
ആരെങ്കിലുമൊന്നു മൈൻഡ്ചെയ്യടേന്ന ഭാവത്തിൽ...
എന്നാലവരെയൊന്നും തിരിഞ്ഞുനോക്കാൻപോലും ആർക്കും സമയമുണ്ടായില്ല...
...പാവം.! അച്ചുവിന്റെ ഒറ്റ എൻട്രിയിൽ ഊമ്പിപ്പോയതൊരു മാസ് സീനായ്രുന്നു...
ഇപ്പോളതു കോമഡിയ്ക്കുപോലും വേണ്ടാതെനിന്നു പുഴുങ്ങുന്നു.!
അതിനിടയിൽ,
""...കുറേ നേരമായില്ലേ നിങ്ങളിങ്ങനെ നിൽക്കുന്നു... ഇങ്ങോട്ടിരിയ്ക്ക്..!!"""_ എന്നുപറഞ്ഞ് അമ്മയൊരു കസേരയെടുത്ത് തന്തച്ചാർക്കിട്ടുകൊടുത്തതും കൂടിയായപ്പോൾ പൂർത്തിയായി...
അതിൽക്കൂടുതലൊന്നും
💬 Comments
View all comments