0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6597

പിടിച്ചുനിർത്താനുള്ള കൺട്രോളെനിയ്ക്കുണ്ടായ്രുന്നില്ല...

നിയന്ത്രണംവിട്ട് ഒറ്റച്ചിരിയായ്രുന്നൂ ഞാൻ... എന്നിട്ടു നോക്കിയതോ മേരാ പിതാജിക്കേ മൂഞ്ചീമേം.!

പുള്ളിയാണേൽ കലിച്ചുള്ള നോട്ടവും ഭാവവുമാണെന്ന് പറഞ്ഞിട്ടെന്തു പ്രയോജനം..??

ചിരിനിർത്താൻ എന്നെക്കൊണ്ട് പറ്റിയാലല്ലേ കാര്യമുള്ളൂ...

""...ഇനി കസേരയിലിരിയ്ക്കൂലാന്നുണ്ടേൽ പുറത്തൊരു ടാർപ്പകിടപ്പുണ്ട്... കൊണ്ടുവന്ന് വിരിച്ചുകൊട്... ഇരിയ്ക്കേ കിടക്കേ എന്താന്നുവെച്ചാ ചെയ്തോട്ടേ... ക്ഷീണംകാണും..!!"""_ ചിരികടിച്ചമർത്തിയാണ് പറഞ്ഞതെങ്കിലും സംഗതി കൈവിട്ടുപോയി...

അവസാനം ഫ്രണ്ട്സിൽ ജനാർദ്ദനെക്കണ്ട് ശ്രീനിവാസൻ ചിരിയ്ക്കുന്നതുപോലുള്ള എന്റെ ചിരികണ്ടുപൊളിഞ്ഞ കാർന്നോർ പിന്നവിടെനിന്നില്ല...

ചവിട്ടിക്കുലുക്കി ഇറങ്ങിയെങ്ങോട്ടോ ഒറ്റപ്പോക്ക്...

നീ എന്നെയൂക്കാനായി ലോറിയ്ക്കാളെ ഇറക്കിയല്ലേടാന്നായ്രിയ്ക്കും പുള്ളീടെമനസ്സിൽ.!

എന്നാലപ്പോഴെല്ലാം ഒന്നുനിർത്തെടാന്ന മട്ടിൽ മീനാക്ഷിയെന്നെ നുള്ളുവേം പിച്ചുവേമൊക്കെ ചെയ്യുന്നുണ്ടായ്രുന്നു...

""...കണ്ടോ... അങ്കിളുപോയി... വല്ലാവശ്യോണ്ടായ്രുന്നോ നെനക്ക്..??"""_ അതിനിടയിൽ ചേച്ചിയെന്നെ കുറ്റപ്പെടുത്തുകേം ചെയ്തു...

അതിന്,

""...ചേച്ചിയൊന്നു മിണ്ടാണ്ടിരി ചേച്ചീ... അതൊക്കെയിങ്ങു വന്നോളും... അല്ലേത്തന്നെ ഓന്തോടിയാൽ എവടെവരെ പോവാനാ..??"""_ എന്നുംപറഞ്ഞ് ചേച്ചിയെ സമാധാനിപ്പിച്ചശേഷം തോരനരിയാനായി ക്യാബേജ് കയ്യിലെടുത്തു...

അപ്പോഴേയ്ക്കും ജോക്കുട്ടൻ പാഞ്ഞുപറത്തി അവന്റച്ഛന്റടുക്കലെത്തി...

""...നിങ്ങക്കിതെന്നാത്തിന്റെ കഴപ്പാണ് മനുഷ്യാ..?? അയ്യാളുനടത്തുന്ന കല്യാണത്തിന് കെട്ടിയൊരുങ്ങി വന്നിട്ട് അങ്ങേരോടെ തല്ലുണ്ടാക്കാൻ..?? നല്ല തല്ലവിടെ നാട്ടിൽ കിട്ടില്ലേ..?? ദേ... കുടുംബക്കാരെ പറയിപ്പിച്ചാലെന്റെ വിധംമാറും... പറഞ്ഞേക്കാം..!!"""_ അവന്റപ്പോഴത്തെ ഭാവംമാറ്റം കണ്ടപ്പോൾ നേരത്തെയവൻ വിഷയംമാറ്റാൻ വേണ്ടിയാണ് അങ്ങനൊരു ഡയലോഗടിച്ചതെന്നുപോലും ഞാൻ സംശയിച്ചുപോയി...

""...നീയൊന്നു പോടാ... ഇത്രേംപേരുടെ മുന്നെവെച്ച് ഇവനെയിങ്ങനെ ആക്ഷേപിയ്ക്കുമ്പോൾ ഞാനെന്നാ വായുംപൊളിച്ച് നോക്കിനിൽക്കണോ..?? അതിനെന്നെക്കൊണ്ട് പറ്റൂല... ഒന്നൂല്ലേലും അവനെന്നെ അച്ഛാന്നാ വിളിയ്ക്കുന്നെ..!!"""_ മറുപടിയായി പുള്ളീടെ ഒരൊറ്റ ഡയലോഗ്...

അതുമതിയായ്രുന്നു; ജോക്കുട്ടന്റെ വായടയാനും മറ്റുള്ളവരുടെ വാ പൊളിയാനും...

""...എനിയ്ക്ക് നീയുമിവനും ഒരുപോലെ തന്നെയാ... എന്റെ കുഞ്ഞുങ്ങളുടെ നെഞ്ചുകലങ്ങുന്നത് നോക്കിനിൽക്കാനുള്ള ചങ്കുറപ്പൊന്നും എനിയ്ക്കില്ല... അതിനിനി രണ്ടുപറയാനാണേലും രണ്ടു പൊട്ടിയ്ക്കാനാണേലും എനിയ്ക്കു മടിയുമില്ല..!!"""_ സ്വന്തംമോൻപോലും തന്നെ മനസ്സിലാക്കിയില്ലല്ലോന്ന വ്യസനവും ചവിട്ടിമെതിച്ച് പുള്ളി പുറത്തേയ്ക്കു നടക്കുമ്പോൾ അതുവരെ ഓളംവെട്ടിക്കൊണ്ടിരുന്ന അടുക്കള, തേങ്ങ ചുരണ്ടുന്നതിന്റെയും പാത്രങ്ങളിൽ തവികൊണ്ടിളക്കുന്നതിന്റേയും ശബ്ദങ്ങളാൽ മാത്രമൊതുങ്ങി...

തമ്മിൽത്തമ്മിൽ മിണ്ടുന്നതുപോയിട്ട് ആരും പരസ്പരമൊന്നു നോക്കുന്നുകൂടിയില്ല...

എന്നാലെനിയ്ക്കുമാത്രം അതായ്രുന്നില്ലവസ്ഥ;
അന്നേരമത്രയും എന്തോ വെട്ടിപ്പിടിച്ചെടുത്ത ആനന്ദത്തിന്റെനിറവിൽ ആറാടുകയായ്രുന്നു ഞാൻ...

അന്ന് കാർന്നോരോട് തല്ലുപിടിച്ചിട്ടാണ് തക്കുടൂന്റെ പിറന്നാളിന് ഇടുക്കിയിൽ പോയതെങ്കിലെന്ത്‌..??

എന്തിനുമേതിനും ഓടിപ്പിടിച്ചുചെല്ലാൻ.. എന്റെ സങ്കടംകേൾക്കാൻ.. ഇന്നെനിയ്ക്കൊരു കുടുംബമുണ്ട്...

എന്നെ ആരൊക്കെയോ ആയി നെഞ്ചിൽ പ്രതിഷ്ഠിച്ചൊരു കുടുംബം.!

ഓർക്കുമ്പോൾ ഞാനറിയാതെന്റെ കണ്ണുനനയാൻ തുടങ്ങി...

""...ഇപ്പ

💬 Comments

View all comments