0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6598

രണ്ടിനും സമാധാനമായല്ലോ..?? എല്ലാരുമെന്ത്‌ സന്തോഷത്തോടെയിരുന്നതാ... നശിപ്പിച്ചു... നിങ്ങക്കിതെന്തോന്നിന്റെ സൂക്കേടായ്രുന്നെടാ..?? നേരോംകാലോം നോക്കാതെ വർത്താനംപറയുന്നൊരു തന്തേം അതിനുപറ്റിയൊരു മോനും..!!"""_ അവിയലിളക്കിയ തവി സ്ലാബിന്മേൽ വെച്ചിട്ട് ജോക്കുട്ടന്റമ്മ അവന്റെനേർക്കു ചാടി...

എന്നാലതിന്,

""...പിന്നിവനെക്കുറിച്ച് തോന്ന്യാസം പറയുമ്പോ നമ്മള് നോക്കിനിയ്ക്കണോ..?? കാര്യമിവന്റെ തന്തയൊക്കെത്തന്നാ... എന്നാലും കാണിയ്ക്കുന്നേനും പറയുന്നേനുമൊരു പരിധിയില്ലേ..??"""_ ന്നൊരു ചോദ്യമായ്രുന്നവൻ...

ശേഷം പിന്നേയുമിരുന്ന് തേങ്ങചിരണ്ടാൻ തുടങ്ങിയപ്പോൾ,

...ഏഹ്.! അപ്പൊ ഇവനല്ലേയിപ്പൊ ഇതുമ്പറഞ്ഞിവന്റെ തന്തേനെ തെറിപറഞ്ഞത്..??

ശെരിയ്ക്കും ഇവന്റെ കെട്യോളെക്കാൾ വട്ടിവനാണോ..??

അതോ ആ പെണ്ണുംപിള്ളേടെ വട്ട് പകർന്നതോ..??

എന്നുംചിന്തിച്ച് ഞാനൊന്നും മനസ്സിലാവാണ്ട് തിരിഞ്ഞുംമറിഞ്ഞും നോക്കുമ്പോൾ മാമനും ശ്രീയ്ക്കുമൊക്കെ എന്റതേഭാവം...

പുറത്തുനിന്നുവന്നിട്ട് കാർന്നോരെ കുറ്റംപറയുന്നതു കേട്ടതുകൊണ്ടാവണം അമ്മയും ചെറിയമ്മയുമൊക്കെ ആകെ വല്ലാണ്ടായിനിൽക്കുവാ...

ഇടയ്ക്കിടെ എന്നെനോക്കുന്നുമുണ്ട്...

""...അമ്മയൊന്നു മിണ്ടാതിരുന്നേ... ഇതൊക്കെ ബോധോള്ളോരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളു..?? ഇന്നാരുടെ നെഞ്ചത്താ കേറണ്ടതെന്നു ചിന്തിച്ചാ തന്തേടേംമോന്റേം നടപ്പ്... അതിനോടൊക്കെ ഇനിയെന്തോന്നു പറയാനാ..??"""_ ചേച്ചിയുടെ ഇടയ്ക്കൂടെയുള്ള ഗോളടി...

അതിന് കടുപ്പിച്ചൊരു നോട്ടമായ്രുന്നു ജോക്കുട്ടന്റെമറുപടി...

""...അല്ലാ... സത്യത്തിലിവിടിപ്പെന്താ പുതിയപ്രശ്നം..?? ഇങ്ങോട്ടു വന്നുകേറീട്ട് ഒരു മണിയ്ക്കൂറായില്ലല്ലോ... അതിനിടയ്ക്കെന്തോ പറ്റി..??"""_ എല്ലാം കണ്ടുംകേട്ടുംനിന്നിട്ട് ഒന്നുംമനസ്സിലാവാതെ തലചൊറിഞ്ഞുകൊണ്ട് അച്ചുചോദിച്ചു...

അതിന്,

""...ഏയ്‌.! അങ്ങനെ പുതിയതായ്ട്ടൊന്നും തുടങ്ങീട്ടില്ല... ഉള്ളതുതന്നെ കണ്ടിന്യൂ ചെയ്തോണ്ടുപോണ ബുദ്ധിമുട്ട് നമുക്കേയറിയൂ..!!"""_ എന്നുള്ള മാമന്റെ മറുപടിചെന്നതും തലചെരിച്ചുനോക്കി അമ്മയോ ചെറിയമ്മയോ കേൾക്കുന്നില്ലാന്ന് ഉറപ്പുവരുത്തിക്കൊണ്ട് ശ്രീ കൂട്ടിച്ചേർത്തു;

""...അതേ.! പിന്നെ ഇവന്റച്ഛനുള്ളോണ്ട് വിഷയങ്ങൾക്കു വല്യ ദാരിദ്ര്യമില്ലാണ്ട് കഴിഞ്ഞുപോകുന്നു..!!"""

അതിനിടയിൽ അച്ചുവിനെ അപ്പോൾക്കണ്ടപോലെ,

""...അല്ല, തമ്പുരാട്ടിയെന്താ നേരത്തേ..?? അവനെണീറ്റോടീ..??"""_ ന്ന് സീതമ്മയുടെ തിരക്കൽ...

""...ഞാനിവിടുത്തെ ബഹളംകാരണം എണീറ്റുപോന്നതാ... അവനവിടെ കൂർക്കം വലിച്ചുകിടന്നുറങ്ങുന്നുണ്ട്..!!"""_ അതിനവള് മറുപടികൊടുത്തതും,

""...അപ്പൊ നീ ശെരിയ്ക്കും കിടന്നുറങ്ങുവായ്രുന്നോ..?? കൊച്ചിനെ നോക്കാൻപോയിട്ട് നീയും കൂടെ കിടന്നുറങ്ങുവായ്രിയ്ക്കുംന്ന് ഇവരിപ്പൊ പറഞ്ഞേയുള്ളു..!!"""_ കൗണ്ടർടോപ്പിനു മേലേയിരുന്ന് കാലാട്ടിക്കൊണ്ട് മീനാക്ഷിപറഞ്ഞതും അച്ചുവൊന്നുചമ്മി...

""...അയ്യോ.! അതുപിന്നെ കട്ടിലു കണ്ടാപ്പിന്നെ എന്റെകൊച്ച് ശവമാ..!!"""_ ഉടനെ സീതാന്റി ചിറികോട്ടി...

""...ഇവൾടെ കെട്ട്യോനും ഇതുതന്നാ പറയുന്നേ... അതോണ്ടല്ലേ അവനിങ്ങോട്ടു പോരാത്തതും..!!"""_ വല്യേന്തോ കോമഡി പറയുമ്പോലെ ജോക്കുട്ടൻ അടിച്ചുകൊടുത്തതും മീനാക്ഷിയാർത്തൊരു ചിരിയായ്രുന്നു...

അതിനു ചേച്ചിയുടെവക ദഹിപ്പിയ്ക്കുന്നൊരു നോട്ടവും കണ്ണുരുട്ടും ജോക്കുട്ടാന്നൊരു വിളിയും...

ശുഭം.! അണ്ണൻസൈഡ്.!

അതുകണ്ടതും,

""...അയ്യ.! ഇന്നേവരെ ആരും കേൾക്കാത്ത നല്ല ഫ്രഷ് കോമഡി..!!"""_ എന്നുംപറഞ്ഞ് അച്ചു

💬 Comments

View all comments