Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
പുച്ഛിക്കാനും തുടങ്ങി...
പിന്നെ കുറച്ചുനേരത്തേയ്ക്കു ജോക്കുട്ടന് അനക്കമൊന്നും കണ്ടില്ല...
""...ഡീ... നീയെന്നാലങ്ങോട്ടു ചെല്ല്... ചെക്കൻ എണീയ്ക്കാറായ്ട്ടുണ്ടാവും... ഇനിയെണീയ്ക്കുമ്പോൾ അടുത്താരേം കണ്ടില്ലെങ്കി പിന്നതുമതി... ഇന്നത്തെദിവസം ചെവിതല കേൾപ്പിയ്ക്കൂല ചെക്കൻ..!!"""_ ജോക്കുട്ടനേം കളിയാക്കിയിരുന്ന അച്ചുവിന്റെ നെഞ്ചത്തേയ്ക്കു കേറാൻ സീതമ്മയ്ക്ക് അധികംസമയമൊന്നും വേണ്ടിവന്നില്ല...
സാമ്പാറിന് ഉപ്പുനോക്കുന്നതിനിടയിൽ സീതമ്മയതുപറഞ്ഞതും അതുശെരിവെയ്ക്കുന്ന മട്ടിൽ ജോക്കുട്ടന്റമ്മയും തലകുലുക്കി...
""...ഏയ്.! അതിന്റാവശ്യോന്നുമില്ല... നോക്കാൻ ഞാനവിടെ ആളെ നിർത്തീട്ടുണ്ട്..!!"""_ അടുത്തേയ്ക്കുചെന്ന് മീനാക്ഷിയുടെ കയ്യിലിരുന്ന ക്യാരറ്റിലൊന്നു കടിച്ചുകൊണ്ടായ്രുന്നു അവളുടെമറുപടി...
""...അതാരെ..??"""_ മുഴുത്തയാ ക്യാരറ്റിന്റെ പാതിപോയ വിഷമം പുറത്തുകാണിയ്ക്കാതെ മീനാക്ഷി തിരക്കുമ്പോൾതന്നെ,
""...ഏഹ്.! പിച്ചക്കാരൻ ആളെവെച്ചു തെണ്ടിയ്ക്കാനും തുടങ്ങിയോ..??"""_ ന്നുള്ള ജോക്കുട്ടന്റെവക ഡയലോഗുമെത്തിയിരുന്നു...
അതിനവനെ തറപ്പിച്ചുനോക്കിയിട്ട്,
""...പിച്ചക്കാരൻ നിന്റെ തന്ത..!!"""_ എന്നവൾ തിരിച്ചടിയ്ക്കുവേം ചെയ്തു...
അതിന്,
""...എന്റെ തന്തയെക്കാൾ വല്യപിച്ചക്കാരൻ നിന്റെ തന്തയാടീ..!!"""_ ന്നും പറഞ്ഞവൻ അച്ചുവിന്റെ കഴുത്തിനു കുത്തിപ്പിടിച്ചു...
അവളുവിടോ..?? അവള് തിരിച്ചുംപിടിച്ചു...
അതിനിടയിൽ അങ്ങോട്ടുമിങ്ങോട്ടും പുറത്തിട്ടിടിയ്ക്കുന്നുമുണ്ടായ്രുന്നു...
പിന്നെ ചേച്ചിവന്നാണ് രണ്ടിനേം പിടിച്ചുമാറ്റുന്നത്...
എന്നിട്ട്,
""...ഞാനപ്പോഴേ പറഞ്ഞതാ... എല്ലാത്തിനേംകൂടി വലിച്ചുവാരിക്കൊണ്ട് വരണ്ടാന്ന്... അതെങ്ങനാ അടികൊടുക്കേണ്ടത് ഇവനാണ്..!!"""_ ചേച്ചിയെന്നെ ചൂണ്ടിക്കൊണ്ട് പറഞ്ഞതും ഞാൻ ചിരിച്ചുകാട്ടി...
""...അല്ല... ഇവനെന്തുപറ്റി..?? ഇവന്റെ വായിലെപ്പോഴാ പൂച്ചപെറ്റത്..??"""_ അതിനിടയിൽ അച്ചുവെന്നെനോക്കി ചോദിച്ചതും എല്ലാരുടേംകണ്ണ് എന്റെമേലെയായി...
എന്നാൽ ഞാനപ്പോഴും പച്ചക്കറിയരിയുന്ന തിരക്കിലായ്രുന്നു...
""...ശെരിയാണല്ലോ... നിനക്കെന്താടാ പറ്റിയെ..?? നമ്മളെ വിളിച്ചുവരുത്തീട്ട് നീയിങ്ങനെ മിണ്ടാതിരുന്നാൽ പിന്നെന്തുരസവാ..??"""_ എന്നെനോക്കി അപ്പോൾത്തന്നെ ജോക്കുട്ടനും ചോദ്യമിട്ടു...
""...അയ്യട.! ഉള്ളരസോക്കെ മതി... ആ ചെക്കനവിടെ ആർക്കും ശല്യമില്ലാണ്ടിരുന്ന് പണിയെടുക്കുന്ന കണ്ടിട്ട് സഹിയ്ക്കുന്നില്ല..!!"""_ കേട്ടതും ചേച്ചി ജോക്കുട്ടനുനേരെ തെറിച്ചു...
""...അതേ... ഇവടെന്റെ ചേച്ചീടെ കല്യാണമാ നടക്കാമ്പോണെ... അപ്പൊ ഞാൻകുറച്ച് പക്വത കാണിയ്ക്കണമെന്ന് തോന്നി..!!"""_ കയ്യിലിരുന്ന ക്യാബേജ് ചുരണ്ടിക്കൊണ്ട് ഞാനങ്ങനെ പറഞ്ഞെങ്കിലും അച്ഛൻപറഞ്ഞ ആ ഒറ്റഡയലോഗിൽ എന്റെ മനസ്സങ്ങനെ നീരാടുകയായ്രുന്നു അന്നേരമത്രയും...
...അവനുമെന്നെ അച്ഛാന്നാ വിളിയ്ക്കുന്നതെന്നുപോലും...
അതുകൊണ്ട് അവനെയെന്തേലും പറഞ്ഞാലതു ചോദിയ്ക്കാൻ മടിയ്ക്കൂലാന്ന്.!
ഓർക്കുമ്പോളോർക്കുമ്പോൾ ശരീരംമുഴുവൻ കുളിരുകോരുന്നു...
അന്നുവരെ ആരിൽനിന്നും കിട്ടിയിട്ടില്ലാത്ത ഒരുസംരക്ഷണം അപ്പോളെനിയ്ക്കു ചുറ്റിലുമായി ഒരു ലക്ഷ്മണരേഖ തീർത്തതുപോലൊരു തോന്നൽ.!
സവാളയരിയുമ്പോൾ കണ്ണുനിറയുന്നത് സ്വാഭാവികം...
പക്ഷെ ക്യാബേജരിയുമ്പോൾ കണ്ണുനിറയുന്നതെന്തിനാ..??
മീനാക്ഷി മുന്നിലിരിയ്ക്കുന്നതു കൊണ്ട് മുഖമുയർത്താതെ പണിതുടരുമ്പോളാണ് ഞാനാപ്പറഞ്ഞതിനുള്ള ശ്രീയുടെമറുപടി;
""...ഉവ്വ.! കുറച്ചുമുന്നേ സ്വന്തംതന്തയെ കണ്ണിച്ചോരയില്ലാണ്ട് ഊക്കിയോടിച്ചിട്ടുനിന്ന് ഡയലോഗടിയ്ക്കുന്ന നോക്ക്..!!"""
""...ഇത്രേം
💬 Comments
View all comments