0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6600

കാശുംമുടക്കി ഇമ്മാതിരിയങ്കമൊക്കെ കാണിച്ചിട്ടുമങ്ങേര് ഇതിനകത്തേയ്ക്കുമാത്രം വരാത്തത് ഇവനൊറ്റൊരുത്തൻ കാരണമാ... എന്നിട്ടാണവൻ പക്വത കാണിയ്ക്കാമ്പോണെ..!!"""_ മാമനുംവിട്ടില്ല...

എന്നാൽ ഞാനതൊന്നും മൈൻഡുകൂടി ചെയ്യാതെ മീനാക്ഷിയുടരികിലേയ്ക്കു ചേർന്നുനിന്നു...

""...എടീ... എനിയ്ക്കൊരു ഡൗട്ട്... ഈ കല്യാണങ്കഴിഞ്ഞിട്ട് കെട്ട്യോളും കെട്ട്യോനും ഡിവോസാവൂലേ..?? എന്നിട്ടുവേറെ കേട്ടൂലേ... അപ്പൊ ആ കെട്ട്യോന് കെട്ട്യോൾടെമേൽ വേറെ അധികാരമൊന്നും ഉണ്ടാവൂലല്ലോ..!!"""_ ശബ്ദംതാഴ്ത്തിക്കൊണ്ട് ഞാൻതിരക്കി...

അതിനവളെന്നെ സംശയഭാവത്തിൽ നോക്കിയശേഷം,

""...ഇല്ല... എന്തുപറ്റി..?? ഇപ്പൊ ഡിവോസ് ചെയ്യണോ..??"""_ ന്നു തിരിച്ചുംചോദിച്ചു...

""...ഏയ്‌.! അതിനൊന്നുവല്ല..!!"""

""...പിന്നെ..??"""

""...അല്ല... അതുപോലെ നമുക്കീ അച്ഛനുമമ്മയേമൊക്കെ ഡിവോഴ്സ്ചെയ്തിട്ട് വേറെയെടുക്കാൻ പറ്റോ..??"""_ അതുചോദിയ്ക്കുമ്പോൾ എപ്പോഴത്തേയുംപോലെ പൊട്ടത്തരമാണ് ഉദ്ദേശിച്ചതെന്നമട്ടിൽ കള്ളച്ചിരി അഭിനയിച്ചെങ്കിലും അവളു തിരിച്ചൊന്നും മിണ്ടിയില്ല...

വെറുതേ നോക്കിയിരിയ്ക്കുകമാത്രം ചെയ്തു...

എന്റെയുള്ളിൽ തിളച്ചുമറിയുന്ന അഗ്നിയുടെ ആഴമെത്രയാണെന്ന് ഒരുപക്ഷേ അവളും തിരിച്ചറിയുന്നണ്ടാവും.!

അതിനിടയിൽ ഒരുവശത്ത് ചിരിച്ചുമറിയുന്നതിന്റേയും തമ്മിൽത്തമ്മിൽ കിലുത്തുന്നതിന്റേയുമെല്ലാം ഒരാരവംതന്നെ കേൾക്കാം...

പക്ഷെ എനിയ്ക്കതൊന്നും വ്യക്തമായില്ല...

ഒടുക്കം,

""...എടീ... നീയിതൊന്നു നോക്കിയ്ക്കേ... അവനെഴീയ്ക്കാൻ നേരമായ്ട്ടുണ്ടാവും... ഞാൻ പോയെടുത്തിട്ടു വരാം..!!"""_ എന്നുപറഞ്ഞ് കയ്യിലിരുന്ന തവി അച്ചുവിന്റെനേരെ നീട്ടീതും,

""...അതിനു നീ കിടന്നു ചാവണ്ട... ഞാനവനെ ശ്രീക്കുട്ടിയെ ഏൽപ്പിച്ചേച്ചാ വന്നേ... കരഞ്ഞാലുമവള് നോക്കിക്കോളും..!!"""_ ശ്രീക്കുട്ടൻ ചിരണ്ടിവെച്ച തേങ്ങവാരി വായിലിട്ടോണ്ട് അച്ചു മറുപടിപറഞ്ഞു...

""...ഹൊ.! അത് വല്ലാത്തൊരേൽപ്പിയ്ക്കലായ്പ്പോയി... ആ സുധാകരമ്മാമ്മന്റെ പറമ്പില് തേങ്ങവീണാൽ ഇവടിരുന്ന് ബോധംകെടുന്നവളാ അവള്... ആ പെണ്ണിന്റേലാണ് കുഞ്ഞിനെ നോക്കാനേൽപ്പിച്ചേക്കുന്നെ..!!"""_ എന്നുംപറഞ്ഞു ഞാനിരുന്ന് പിറുപിറുത്തു...

""...അതെന്താ അത്രയ്ക്കു പേടിയാണോ ആ കൊച്ചിന്..??"""_ ചോദ്യം ജോക്കുട്ടന്റമ്മയുടെ വകയായ്രുന്നു...

""...അതേന്ന്... അവളൊറ്റൊരുത്തി കാരണം
വിഷൂനും ദീപാവലിയ്ക്കുമൊന്നും അയലത്തൊറ്റൊരെണ്ണം പടക്കമ്പോലും പൊട്ടിയ്ക്കൂല... അത്രയ്ക്കു വിഐപിയാ..!!"""_ പറയുമ്പോൾ ശ്രീയുടെ മുഖത്തൊരു ചിരിയുണ്ടായ്രുന്നു...

""...എന്നാലുവൾടെ ലക്ഷ്യമിപ്പോഴും പട്ടാളത്തിൽ ചേരണംന്നാ..!!"""_ പറഞ്ഞുകൊണ്ട് മുറിച്ചുകഷ്ണങ്ങളാക്കിയ പച്ചക്കറിയെടുത്ത് മാമൻ അടുപ്പിന്റെ പുറത്തുവെച്ചിരുന്ന കലത്തിലേയ്ക്കിട്ടു...

എന്നാൽ വെയ്റ്റുകാരണം കൈവിറച്ചിട്ട് കുറേ കലത്തിനുള്ളിലും കുറേ അടുപ്പിനകത്തുമായൊക്കെ വീണു...

അതുകണ്ടതും എനിയ്ക്കു പൊളിഞ്ഞുകേറി...

""...തന്നെക്കൊണ്ടിത് വല്യ ശല്യമായല്ലോടേ... എടോ... ഇതു പച്ചക്കറിയാണ്... അല്ലാണ്ട് ചുട്ടുതിന്നാൽ പറങ്ങേണ്ടിയല്ല..!!"""_ എന്നുംപറഞ്ഞു ഞാനിരുന്നുചീറിയതും,

""...നീയതുവിടഡാ... ഏതു കെഴങ്ങനും ഒരബദ്ധംപറ്റൂലേ..??"""_ എന്നുംപറഞ്ഞു ശ്രീ ഒത്തുതീർപ്പാക്കീതും അച്ചുനിന്ന് ചിരിച്ചു...

അതുകണ്ടതും,

""...നീയതിനുംവേണ്ടി ചിരിയ്ക്കുവൊന്നുമ്മേണ്ട... ശ്രീക്കുട്ടീടേല് കുഞ്ഞിനെ നോക്കാനേൽപ്പിച്ചോളല്ലേ നീ... നോക്കിയ്ക്കോ... എവടേലും മുഞ്ഞീംകുത്തിവീണിട്ട് ആ കൊച്ചിപ്പൊ അവളേമെടുത്തിട്ട് വരും..!!"""_

💬 Comments

View all comments