0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6601

ചമ്മല് പുറത്തുകാണിയ്ക്കാതെ അങ്ങനേംപറഞ്ഞ് മാമൻ അടുപ്പിൽവീണ പച്ചക്കറിപെറുക്കാൻ തുടങ്ങി...

""...അതുപിന്നെ ഞാനണീറ്റു നോക്കുമ്പോൾ അവളവിടെനിന്ന് തുണി തേയ്ക്കുന്നുണ്ടായ്രുന്നു... അതുകൊണ്ടാ അവളെയേൽപ്പിച്ചേ..!!"""_ അതിനുണ്ടായ കാരണമവൾ വിവരിയ്ക്കുന്നതിനിടയിലാണ്,

""...ആ.! ദേ... പറഞ്ഞപ്പഴേക്കും ആളെത്തീല്ലോ..!!"""_ ന്നുള്ള ചേച്ചിയുടെ ഡയലോഗു കേൾക്കുന്നത്...

അതുകേട്ടു തിരിഞ്ഞുനോക്കിയപ്പോൾ കാണുന്നത് ശ്രീക്കുട്ടി തക്കുടൂനേമെടുത്ത് അടുക്കളയിലേയ്ക്കു കേറുന്നതാണ്...

""...അല്ലാ... എടാ ചെക്കാ... നീയിതാരുടെ തോളത്താടാ കേറിയിരിയ്ക്കുന്നേ..??"""_ അതുകണ്ടതും ജോക്കുട്ടന്റമ്മ ചോദിച്ചുകൊണ്ട് അവന്റെ കവിളിനിട്ട് പിച്ചി...

എവിടെയേൽക്കാൻ..?? അത്ഭുതദ്വീപിൽ കൽപ്പനച്ചേച്ചീടെ ഒക്കത്തിരിയ്ക്കുന്ന ജഗതിച്ചേട്ടന്റെപോലെ വൻജാഡയിലാണ് കക്ഷി...

കയ്യിലൊരു ചോക്ളേറ്റ് പീസൊക്കെ പിടിച്ചിട്ടുണ്ട്...

എന്നാലതുകണ്ടതും,

""...നീയിതാരാന്നോർത്താടാ ഈ എളീൽക്കേറിയിരിയ്ക്കുന്നെ..?? നാണമുണ്ടോടാ കണ്ട പെമ്പിള്ളേരുടെ എളീൽക്കേറിയിരിയ്ക്കാൻ..??"""_ ന്നും ചോദിച്ചു കളിയാക്കിക്കൊണ്ട് അച്ചു അവന്റരികിലേയ്ക്കു വെച്ചുപിടിച്ചു...

അതിനുടനേ സീതാന്റിയും ആരതിചേച്ചീങ്കൂടെ അയ്യേന്നുംപറഞ്ഞ് മൂക്കിൽ കൈവെച്ചൊരു കളിയാക്കൽ കൂടിയായപ്പോൾ ചെക്കനാകെ മൊത്തതിലൊരു കൺഫ്യുഷൻ...

ഇനി ചാടിക്കേറിയപ്പോൾ ആള് മാറിപ്പോയോന്നൊരു ഡൗട്ടുതോന്നീട്ടാവണം ചെക്കൻ തലതിരിച്ചു ശ്രീക്കുട്ടീനെയൊരു നോട്ടം...

ശ്രീക്കുട്ടിതന്നെയാണെന്ന് മനസ്സിലായതും ഞങ്ങടെ നേരെതിരിഞ്ഞു...

...ഇതിവള് തന്നാണല്ലോ... പിന്നെന്താ പ്രശ്നമെന്ന മട്ടിൽ...

അതുകൂടിക്കണ്ടതും ജോക്കുട്ടൻ വലിച്ചൊരു ചിരിയായ്രുന്നു...

അതിലെല്ലാവരും പങ്കു ചേർന്നപ്പോഴാണ് തന്നെയെല്ലാരുംകൂടെ കളിയാക്കിയതാണെന്ന് ചെക്കനു മനസ്സിലായത്...

അതോടെ പുള്ളിയും കുഞ്ഞരിപ്പല്ലൊക്കെക്കാട്ടി ആർത്തൊരു ചിരിയുംചിരിച്ചുകൊണ്ട് ശ്രീക്കുട്ടിയുടെ മേത്തേയ്ക്കുചാഞ്ഞു...

""...ദോണ്ടെ... എന്നാ ചിരിയാന്നു നോക്കിയ്ക്കേ... ചെക്കനു ശ്രീക്കുട്ടിയെയങ്ങു പിടിച്ചുപോയീന്നു തോന്നുന്നല്ലോ... അല്ലേലിവനെ കാണുന്നതേ ഇങ്ങോട്ടേയ്ക്കു ചാടുന്നതാ..!!"""_ ജോക്കുട്ടനെച്ചൂണ്ടി അവന്റമ്മ പറഞ്ഞതിന്,

""...എടീ ശ്രീക്കുട്ടീ... എന്നാലും നീയെങ്ങനാടീ ഇവനുമായിട്ടിത്ര പെട്ടെന്നു കൂട്ടായത്..?? ഒരുമാസത്തോളമവിടെ നിന്നിട്ട് എന്നോട് പോരുന്നേന്റന്നാ ഇവനൊന്നടുത്തതു പോലും..!!"""_ എന്നുംപറഞ്ഞ് മീനാക്ഷി ശ്രീക്കുട്ടിയെ അതിശയത്തോടെ നോക്കി...

എന്നാലതിനവളെന്തേലും മറുപടിപറയുന്നേനുമുന്നേ ചേച്ചിയിടയ്ക്കുകേറി...

""...അതാണ്‌ നല്ല കൂട്ടുകെട്ടിന്റെ ഗുണം.! ആസ്ഥാന കോഴിയല്ലേ ചെക്കന്റെ റോൾമോഡൽ... പിന്നെ പെമ്പിള്ളേരെ കണ്ടാ വിടുമോ..??"""

ചേച്ചിയാപ്പറഞ്ഞതിലൊരു കുത്തലില്ലേ...

തലയുയർത്തി നോക്കുമ്പോൾ എല്ലാരുമെന്നെനോക്കി ചിരിയമർത്തുന്നു...

ചേച്ചിയ്ക്കാണേലൊരു കള്ളലക്ഷണവും...

""...ഇത് കൂട്ടുകെട്ടിന്റെ കുഴപ്പമൊന്നുമല്ല, അതേ... ഒരു പീഞ്ഞ മത്തനെക്കൊണ്ട് കുത്തിച്ചിട്ട് കുമ്പളവും കാത്തിരുന്നാൽ ഇങ്ങനിരിയ്ക്കും..!!"""_ ജോക്കുട്ടനെച്ചൂണ്ടി ചേച്ചിയ്ക്കിട്ടടിച്ചു കൊടുത്തശേഷം ഞാൻ ശ്രീയുടെനേരെ തിരിഞ്ഞു;

""...എടാ... നിനക്കറിയോ..?? ഇവനവിടൊരു ടെക്സ്റ്റൈൽഷോപ്പുണ്ട്... അതീപ്പെണ്ണുമ്പിളേളടെ പേരിലാ... എന്നിട്ടിവര് ആഴ്ച്ചേലാഴ്ച്ചേല് അവിടെച്ചെല്ലും... ലാഭനഷ്ടം നോക്കാനൊന്നുവല്ല... പിന്നെന്തോത്തിനാന്നോ..?? അവടത്തെ ലേഡീസ്സ്റ്റാഫിന്റെ മടീന്ന് ഇവനെ പറിച്ചുമാറ്റാൻ... എന്നിട്ടാണ് അവരുടെമോൻ കുഞ്ഞിക്കോഴിയായേന്

💬 Comments

View all comments