0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6602

എന്റെ നെഞ്ചത്തോട്ടു കേറുന്നേ..!!"""_ അത്രയുംകൂടി പൂരിപ്പിച്ചശേഷം ഞാനെന്റെ ജോലിതുടർന്നപ്പോഴും ചെക്കന്റെ ഗുരു ഞാനാണെന്ന് വിളിച്ചുപറയുകയാണ് ചെയ്തതെന്ന് ഞാനോർത്തില്ല...

""...നിനക്കു വല്ല കാര്യോമുണ്ടായ്രുന്നോ..?? ബോധമുള്ളോരാരേലും പെട്രോൾപമ്പിന്റെ മുന്നെപ്പോയിനിന്ന് ഫയർഡാൻസ് കളിയ്ക്കോടീ..??"""_ ചമ്മിവലിഞ്ഞ ജോക്കുട്ടൻ ചേച്ചിയെനോക്കി പല്ലിറുമ്മി...

""...ആഹാ.! സിത്തുവാണോ ഗുരു..?? അങ്ങനാണേപ്പിന്നെ ഈ പിടി വിടാനിത്തിരി പാടുപെടും... ഇതു മിക്കവാറും ചെക്കൻ ശ്രീക്കുട്ടീനേം കൊണ്ടേ തിരിച്ചു നാട്ടിലേയ്ക്കുണ്ടാവൂ..!!"""_ ശ്രീക്കുട്ടൻ അതിനിടയിലൊരു വെപ്പ്...

""...എന്നാലൊട്ടും വൈകിയ്ക്കേണ്ടടാ ശ്രീക്കുട്ടാ... നാളത്തെ പന്തലിൽത്തന്നെ ഇവരേം പിടിച്ചങ്ങുകെട്ടിയ്ക്കാം... അത്രേം ചെലവുകുറയൂലോ..!!"""_ ശ്രീയോടായി അങ്ങനെപറഞ്ഞശേഷം അച്ചു ശ്രീക്കുട്ടീടെ നേരേതിരിഞ്ഞു;

""...അപ്പോളെങ്ങനാ ശ്രീക്കുട്ടീ കാര്യങ്ങള്..?? നാളെത്തന്നെ നടത്തുവല്ലേ..?? ഇന്നേവരെ വേറൊരു പെണ്ണിനെയൊന്നു നോക്കുകപോലും ചെയ്യാത്ത ഞങ്ങടെ ചെക്കനെയാ നീയീ വളച്ചെടുത്തേക്കുന്നെ... ചെക്കാനാണേ ചത്താലും പിടിവിടൂല്ലാന്ന മട്ടിലാ ഇരിപ്പും... ദേ നോക്കിയ്ക്കേ, അതു കേട്ടപ്പോഴുള്ള ചിരി... കള്ളകോഴീ..!!"""_ തക്കുടൂന്റെ കവിളിലൊന്നു കിള്ളിക്കൊണ്ട് അവൾ കൂട്ടിച്ചേർത്തതും ശ്രീക്കുട്ടി പൂർണ്ണമായും എയറിലായി...

എടുക്കാൻവന്ന ജോക്കുട്ടന്റെ കൂടെപ്പോലും പോകാതെ ചെക്കൻ അവളെത്തന്നെ കെട്ടിപ്പിടിച്ചിരുന്നതോടെ ശ്രീക്കുട്ടി ശെരിയ്ക്കും പെട്ടു...

ചക്രവ്യൂഹത്തിൽപ്പെട്ട അഭിമന്യുവിനെപ്പോലെ എല്ലാരും കൂടിയവളെ കൊത്തിപ്പറിച്ചു...

അതിനിടയിൽ,

""...തക്കുടൂ... ശ്രീക്കുട്ടിയ്ക്കൊരു ഉമ്മകൊടുത്തേടാ..!!"""_ ന്നു പറഞ്ഞ് ജോക്കുട്ടന്റമ്മയൊന്നു ചിരിച്ചതും കേൾക്കാൻ കാത്തിരുന്നതുപോലെ ചെക്കനേന്തിവലിഞ്ഞ് അവൾടെ മുഖത്തൊന്നു മുത്തി...

അതിനെല്ലാരുംകൂടി ആർത്തുചിരിച്ചതും,

""...ഡാ... കുടുംബത്തുകേറിവന്ന് തോന്നിവാസംകാണിയ്ക്കാൻ നിനക്കെങ്ങനെ ധൈര്യംവന്നെടാ..?? അതും മരവാഴപോലെ അവൾടെ മാമനിരിയ്ക്കുമ്പോൾ..!!"""_ എന്നുംചോദിച്ചു വിരട്ടിക്കൊണ്ട് ഞാനടുത്തേയ്ക്കു ചെന്നതും ചെക്കനെന്റെ മെത്തേയ്ക്കു ചാടിക്കേറി...

അതോടെ ഞാൻ പക്ഷംമാറി ശ്രീക്കുട്ടീടെ നേരെതിരിഞ്ഞു;

""...എന്നാലും ശ്രീക്കുട്ടീ... നീ കാണിച്ചതൊട്ടും ശെരിയായില്ലാട്ടാ... ഇത്രേംനേരം ഈ അന്യപുരുഷനൊപ്പം ഒരു മുറീൽക്കഴിഞ്ഞപ്പോൾ എന്തിനുമേതിനും നിന്നെ താഴത്തുവെയ്ക്കാതെ കൊണ്ടുനടന്ന ഈ ചേട്ടന്മാരെ നീ മറന്നില്ലേ..?? എന്നാലുമെങ്ങനെ മനസ്സുവന്നെടീ നിനക്ക്..??"""_ ശബ്ദമിടറിയുള്ള എന്റെയാ ചോദ്യംകേട്ടതും ഇനിചെയ്തതു തെറ്റായ്പ്പോയോന്ന മട്ടിലായി ശ്രീക്കുട്ടി...

അതുകണ്ടിട്ടാവണം,

""...ഒന്നുമതിയാക്കടാ... അല്ലേലിനി പെണ്ണിന് മൂന്നാലുദിവസം കരയാനിതുമതി..!!"""_ എന്നുള്ള ചെറിയമ്മയുടെ കരുതലെത്തുന്നത്...

അതോടെ ഞാനതുവിട്ടതും ചേച്ചിവന്ന് കുഞ്ഞിനെ മേടിച്ചു...

""...കുറച്ചുനേരംകൂടി ഇവനങ്ങനെ നോക്കിയിരുന്നേൽ ചെയ്തുപോയ പാപങ്ങൾക്കെല്ലാം മാപ്പുപറഞ്ഞുകൊണ്ട് ശ്രീക്കുട്ടിയിവന്റെ കാലിൽവീണേനെ..!!"""_ ശ്രീയുടെ ഡയലോഗ്...

അതുമെല്ലാരും ചിരിച്ചുവിട്ടു...

അതിനിടയ്ക്കും പരസ്പരമുള്ള പാരവെപ്പിനും കുറവുണ്ടായ്രുന്നില്ല...

വാ പൊളിച്ചാൽ അടിച്ചു കിട്ടുമെന്നവസ്‌ഥ...

അടുക്കളയിലെ കോലാഹലം വീടുമുഴുവനും കേൾക്കുന്ന ലെവലിലായി...

തന്തപ്പടിയാണെൽ

💬 Comments

View all comments