Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ഒന്നുരണ്ടു തവണവന്ന് ചെറഞ്ഞുനോക്കീട്ടു പോണകണ്ടു...
ഇവിടുത്തെ വർത്താനവും ചിരിയുംകളിയുമൊന്നും സുഖിയ്ക്കുന്നുണ്ടാവില്ല...
എന്നലാരു കാര്യമാക്കുന്നു..??
അങ്ങനെ കൊണ്ടുംകൊടുത്തും നിൽക്കുമ്പോഴാണ്...
""...എടാ... അച്ഛനെങ്ങോട്ടാടാ പോയത്..??"""_ എന്ന് ജോക്കുട്ടന്റമ്മ ചോദിയ്ക്കുന്നത്...
അതിന്,
""...ഇവിടെ തിന്നാൻ കൊള്ളാവുന്ന ഒന്നുമില്ലാത്തോണ്ട് വല്ല ഹോട്ടലിലും പോയിക്കാണും..!!"""_ എന്നായ്രുന്നു ജോക്കുട്ടന്റെ മറുപടി...
""...ദേ ജോക്കുട്ടാ... മിണ്ടാണ്ടിരിക്കാൻ ഞാമ്പറഞ്ഞൂട്ടോ..!!"""_ ചേച്ചി താക്കീതുപോലെ പറഞ്ഞു...
""...നീയൊന്നു പോയേടി... കല്യാണത്തലേന്ന് നിന്റളിഞ്ഞ സാമ്പാറല്ലേ തിന്നേണ്ടത്... കടിച്ചു പറിക്കാനൊന്നുമില്ലാതെ പിന്നെന്തോന്ന് കല്യാണം..?? എന്തോന്നെടാ സിദ്ധൂ ഇത്..??"""_ ഒരുമാതിരി ചൊറിപ്പിളേളരെപ്പോലെ അവൻ വീണ്ടുമിരുന്ന് മാന്തി...
""...അവന്റൊടുക്കത്തൊരു കടിച്ചുപറി... അത്രയ്ക്കു പറ്റുന്നേലിന്നാ ഇതും കടിച്ചുപറിച്ചിവടെ നിന്നോ..!!"""_ ആരുമൊന്നും മിണ്ടാതെ നിൽക്കുന്ന കണ്ടപ്പോൾ അമർഷം സഹിയ്ക്കാനാവാതെ ഒരു മുരിങ്ങാക്കോലെടുത്ത് അവന്റെ കയ്യിൽ പിടിപ്പിച്ചേച്ച് ചേച്ചിനിന്ന് തുള്ളി...
""...ഏഹ്..?? കടിച്ചുപറിയ്ക്കാൻ മുരിങ്ങാക്കോലോ..?? ഇതൊന്നുമത്ര ശെരിയല്ലാട്ടോ ചേച്ചീ..!!"""_ എടുത്തടിച്ചപോലെ ശ്രീക്കുട്ടൻ തൊടുത്ത അമ്പ് കൃത്യമായി ലക്ഷ്യസ്ഥാനം ഭേദിച്ചപ്പോൾ ചേച്ചിയും ജോക്കുട്ടനും ശെരിയ്ക്കങ്ങട് ചൂളി...
ആ സമയം,
""...ദേ... ഒരന്യവീട്ടിലുവന്ന് വൃത്തികേടുകാണിച്ചാ രണ്ടിനും കിട്ടുമെന്റേന്ന്... പറഞ്ഞില്ലാന്നുവേണ്ട..!!"""_ അച്ചുവും വിട്ടില്ല... അതിനിടയിൽ,
""...എന്നാലും ഇവിടിത്രേം സാധനമിരുന്നിട്ടും കെട്ട്യോനെടുത്തു കൊടുത്ത സാധനംനോക്കണെ... ഉം... ഉം... ഞങ്ങൾക്കെല്ലാം മനസ്സിലാവുന്നുണ്ട് ചേച്ചീ..!!"""_ അതുംപറഞ്ഞ് മീനാക്ഷിയുമിരുന്ന് ചിരിച്ചു...
""...അതുപിന്നെ സ്വന്തം കാര്യംകൂടി നോക്കിയല്ലേടീ ആരായാലും എന്തെങ്കിലുമൊക്കെ ചെയ്യൂ... മാമന്റെ വക തഗ് കൂടിയായപ്പോൾ ചേച്ചിയും ജോക്കുട്ടനും വയറിളക്കംവന്ന പശുവിന്റെ ചാണകം മാതിരിയായി... ഇതിൽകൂടുതലിനി അളിയാനൊന്നും ബാക്കിയില്ല...
""...ആ നീയിവടെ തക്കാളിക്കേടെ ഭംഗീം നോക്കിയിരുന്നോ... നിന്റപ്പനുമമ്മേം ദേ ഫാമിലി ഡെവലപ്‌മെന്റ് തുടങ്ങി... നാളെമുതൽ രണ്ടിന്റേമിടയ്ക്കുകേറി കിടന്നില്ലേൽ നീയൊറ്റയ്ക്കനുഭവിയ്ക്കേണ്ടത് പലതിനും വേറെ അവകാശികൾവരും... നമ്മളതു സമ്മതിച്ചുകൊടുത്തൂട... നീയെനിയ്ക്കു കമ്മീഷൻതന്നാൽ അവരുടെ പ്ലാനൊക്കെ പൊളിയ്ക്കാനുള്ള ഐഡിയ ഞാൻപറഞ്ഞുതരാം..!!"""_ കയ്യിലിരുന്ന തക്കാളി പൊക്കിപ്പിടിച്ച് ആണാണോ പെണ്ണാണോന്നു നോക്കുന്ന തിരക്കിലായ്രുന്ന തക്കുടുവിനോട് ഞാനങ്ങനെ പറഞ്ഞതും,
""...കൊച്ചിനു പറഞ്ഞുകൊടുക്കുന്ന നോക്കിയ്ക്കാണ്..!!"""_ എന്നുംപറഞ്ഞു ചേച്ചിയൊരു കുത്തുവെച്ചുതന്നു...
ഉടനെ,
""...നീയവന്റെ കാര്യം നോക്കാതെ സ്വന്തമായിട്ടൊരെണ്ണം അടിച്ചു കൂട്ടടെ... കൊറേ നാളായില്ലേ രണ്ടുംകൂടി ഹണിമൂണാഘോഷിച്ചു നടക്കുന്നു..!!"""_ എന്നു ജോക്കുട്ടന്റെവക തിരിച്ചടി...
കിട്ടിയോ... ഇല്ല, ചോദിച്ചുമേടിച്ചു... ശുഭം.!
എന്നമട്ടിൽ തിരിഞ്ഞു
മീനാക്ഷിയെ നോക്കുമ്പോൾ അവളും ചമ്മിയളിഞ്ഞുനിൽക്കുവാ...
ഉടനെ,
""...ഞാനച്ഛനെപ്പോയൊന്നു നോക്കീട്ടു വരാമേ..!!"""_ ന്നും പറഞ്ഞ്
💬 Comments
View all comments