0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6627

ന്നുംചോദിച്ച് ഞാൻവീണ്ടും കടക്കാരനെനോക്കി...

""...ചേട്ടാ എല്ലുണ്ടോ..??"""

""...ആ ഉണ്ട്.! എത്രകിലോ വേണം..??"""

""...ഒരു മൂന്നുകിലോ മതിയാവില്ലേടീ..??"""_ കേട്ടതും ഞാൻതിരിഞ്ഞ് അച്ചുവിനെനോക്കി...

""...മൂന്നുകിലോയോ..?? അത്രേം പേർക്കോ..??"""_ അവൾക്കതിശയം...

""...എത്രേം പേർക്ക്..??"""

""...ഡാ... അവിടിപ്പോത്തന്നെ ഒരു പത്തൻപതുപേരില്ലേ..?? അവർക്കുതന്നെ എത്രവേണോന്നാ..?? പിന്നെ വരുന്നോർക്കൊക്കെ കൊടുക്കേംവേണ്ടേ..??"""_ അവൾക്കുവീണ്ടും സംശയം... എന്നാലവൾടെ ചോദ്യംകേട്ടതും എനിയ്ക്കങ്ങടു പൊളിഞ്ഞുകേറി;

""...പിന്നേ... ആക്കണ്ട നായിന്റെമക്കൾക്കൊക്കെ
ഉണ്ടാക്കിപ്പള്ളനിറപ്പിയ്ക്കാൻ അവരൊക്കെയാര് നിന്റെ തന്തമാരോ..??"""_ എന്നു ചോദിച്ചശേഷം,

""...എടീ... നമ്മള് നമ്മക്കുള്ളതുമാത്രം ഉണ്ടാക്കിയാ മതി... അവരെയാരേം ഞാൻവിളിച്ചതല്ല... ഞാനാകെ നിങ്ങളെമാത്രേ വിളിച്ചിട്ടൊള്ളു... അതുകൊണ്ട് നമ്മക്കുള്ളതുമാത്രം ഉണ്ടാക്കേണ്ടകാര്യമേയുള്ളു... വേണേൽ മാമനും ശ്രീക്കുട്ടനുങ്കൂടെ കുറച്ചു കൊടുക്കാമെന്നു മാത്രം... അതിൽ കൂടുതലാർക്കും കൊടുക്കേണ്ട കാര്യോന്നുമില്ല..!!"""_ ഞാൻ കടത്തിണ്ണയിൽ നിന്നു തെറിയ്ക്കുമ്പോൾ കടക്കാരനൊക്കെ വായുംപൊളിച്ചെന്നെ നോക്കുവാണ്...

""...എടാ... കാണിയ്ക്കുന്നത് ചെറ്റത്തരമാണേലും അതിലും വേണമെടാ ഒരന്തസ്സ്... ഉണ്ടാക്കുവാണേൽ എല്ലാവർക്കും കൊടുക്കണം... അല്ലേലുണ്ടാക്കാൻ പോവരുത്..!!"""_ എന്നെനോക്കി പല്ലിറുമ്മിക്കൊണ്ടവള് പറഞ്ഞു...
പിന്നും ഞാനോന്നൊക്കെപ്പറഞ്ഞ് ഒഴിയാൻശ്രെമിച്ചെങ്കിലും എത്തിക്സ് വിട്ട്കളിയ്ക്കാൻ അവൾതയ്യാറായില്ല... പിന്നെ ഇടുക്കീക്കിടന്നവളെ വിളിച്ചുവരുത്തി റോഡിൽക്കിടന്നു തല്ലുമേടിയ്ക്കുന്നത് ശെരിയല്ലല്ലോന്നു കരുതിമാത്രം ഞാനൊരു പൊടിയ്ക്കടങ്ങി... എന്നിരുന്നാലും,

...ഇക്കണ്ട ഫുണ്ടകൾക്കുമൊത്തം ഉണ്ടാക്കി തള്ളിക്കൊടുക്കാൻ ഇവൾക്കൊക്കെന്തോത്തിന്റെ കഴപ്പാണെന്നറിയില്ലല്ലോ..!!_ അങ്ങനേം പിറുപിറുത്തുകൊണ്ടാണ് ഞാനെല്ലിന് ഓർഡറുകൊടുത്തത്...

ഞാൻ എല്ലെന്നു പറഞ്ഞിടത്ത്‌ അച്ചു ഇടയ്ക്കുകയറി വേറെന്തോ ചോദിയ്ക്കുന്നതും അതിനു കടക്കാരൻ കിളിപറന്നു നിൽക്കുന്നതുംകണ്ട് ഒരു മൂലയിൽക്കിടന്ന പീസ് ചൂണ്ടിക്കാട്ടി അതു പായ്ക്ക്ചെയ്യാൻ പറയുന്നതുമെല്ലാം കേൾക്കുന്ന സമയത്തും ഈ പത്തിരുപത്തിയഞ്ചു കിലോയുടെ പൈസ അക്കൊണ്ടിൽനിന്ന് പോയ മെസേജ് കാണുമ്പോഴുള്ള മീനാക്ഷിയുടെ അവസ്ഥയായ്രുന്നു എന്റെ മനസ്സുനിറയെ...

...എനിയ്ക്കതല്ല... ഇനിയിപ്പോൾ ഞാനതു മുക്കിയതാണെന്നു വല്ലതും അവളുകരുതോ..?? എന്റെ സ്വഭാവംവെച്ചിട്ടാണേൽ അവളങ്ങനെ കരുതുന്നതിനും കുറ്റംപറയാൻ പറ്റില്ല... ആഹ്.! പിന്നെ അച്ചുവുണ്ടല്ലോ കൂടെ... ഇനിയിപ്പോളെന്തേലും ഡൌട്ടുതോന്നിയാലും ഇവളെപ്പിടിച്ചു മുന്നിലിട്ടുകൊടുക്കാം.!

അവടെവെച്ചുതന്നെ തീരുമാനമാവുമെടുത്ത് ശേഷം തൂക്കിത്തന്ന എല്ലുമായി അടുത്ത ചന്തയിലുംകേറി അവടന്നുവാങ്ങിയ കപ്പയും അല്ലറചില്ലറ സാധനങ്ങളുമൊക്കെയായി ഞങ്ങൾ വീട്ടിലേയ്ക്കു തിരിച്ചു...

""...എന്നാലും ഇത്രേമൊന്നും മേടിയ്ക്കേണ്ട ഒരു കാര്യോമില്ലായ്രുന്നു... വെറുതേ കണ്ടവന്മാരെ തീറ്റിച്ചിട്ട് നമുക്കെന്താ പ്രയോജനം..?? വിളിച്ചുവരുത്തിയവർക്കു കൊടുക്കാൻ അങ്ങേർക്കറിയാല്ലോ... അതിനല്ലേ അവടെ സദ്യയൊക്കെയുണ്ടാക്കുന്നതും..!!"""_ വണ്ടിയോടിയ്ക്കുന്നതിനിടയിലും അച്ചുവിന്റെ കയ്യിലിരുന്ന കവറിലേയ്ക്കുനോക്കി ഞാൻ പിറുപിറുക്കുവായ്രുന്നു... എന്തോ.. കണ്ടിട്ടൊട്ടുമെനിയ്ക്കങ്ങട് സുഖിയ്ക്കുന്നില്ല.!

""...എന്നാപ്പിന്നെ പകുതിപ്പേർക്കിതും ബാക്കിയുള്ളോർക്കു നിന്റെ

💬 Comments

View all comments