Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
തന്തയുണ്ടാക്കുന്നതും കൊടുക്കാം... എന്നിട്ട് തിന്നാൻ വരുന്നവരോട് ഇതു നിങ്ങൾക്കുള്ളതല്ല... നിങ്ങൾക്കുള്ളത് വേറേ ഐറ്റമാന്നുപറയാം... എന്തേ..??""'_ ഇത്തവണ അവൾക്കു ശെരിയ്ക്കും ദേഷ്യംവന്നിരുന്നു... അതുകൊണ്ടു മറുപടിപറഞ്ഞതുപോലും പുറത്തേയ്ക്കു നോക്കിയായ്രുന്നു...
""...എടീ... ഞാനങ്ങനല്ല പറഞ്ഞത്..!!"""
""...നീയെങ്ങനെ പറഞ്ഞാലും കുഴപ്പമില്ല... കൊടുക്കുമ്പോളെല്ലാർക്കും കൊടുക്കണം... പന്തീൽ പക്ഷഭേദം കാണിയ്ക്കരുത്..!!"""_ അവൾ പിണങ്ങിയിരുന്നുതന്നെ മറുപടിപറഞ്ഞപ്പോൾ ഇവളെയൊക്കെ കൂട്ടിനു വിളിച്ചിട്ടുവരാൻ തോന്നിയ നിമിഷത്തെ ഞാൻ പഴിച്ചുപോയി...
...ആ മീനാക്ഷി വല്ലതുമായ്രുന്നേല് ഇപ്പൊ ഞാമ്പറയുന്നതുംകേട്ട് മൂന്നുകിലോയും വാങ്ങി വീട്ടിപ്പോയേനെ... പാവം.!_ മനസ്സിലങ്ങനെ പറഞ്ഞെങ്കിലും അതു പുറത്തുകാണിയ്ക്കാണ്ടിരിയ്ക്കാൻ ശ്രെമിച്ചുകൊണ്ട്,
""...ആ മനസ്സിലായി.! എന്തായാലും മേടിച്ചല്ലോ... ഇനിയാ കേസുവിട്..!!"""_ എന്നുപറഞ്ഞ് വിഷയമൊഴിവാക്കിയ ശേഷം,
""...ആ.! പിന്നേയ്... മീനൂനെ അവസാനത്തെ പന്തിയിലിരുത്തിയാൽ മതി കേട്ടോ... അല്ലേൽ നാട്ടുകാരുപറയും പത്തിരുപത്തഞ്ചുകിലോടെ എല്ലുംമേടിച്ച് ഏഷ്യാഡുണ്ടാക്കി അവനവന്റെ പെണ്ണുമ്പിള്ളയെമാത്രം തീറ്റിച്ചൂന്ന്..!!"""_ എന്നുപറഞ്ഞു വിഷയംമാറ്റാനായി ശ്രെമിയ്ക്കുമ്പോഴാണ് കൂടെയുള്ളത് അച്ചുവാണല്ലോന്നോർമ്മ വന്നത്...
...കോപ്പ്.! മൂഞ്ചിമൂഞ്ചി ഈ ജീവിതമങ്ങു തീരേയുള്ള്..!!_ ഓവർടേക്ക് ചെയ്യാനുള്ള വ്യാജേന തലചെരിച്ചു റിയർവ്യൂലേയ്ക്കു നോക്കി നാക്കുകടിച്ചു ചമ്മൽമാറ്റിയിട്ട്,
""...സോറി... അങ്ങനെ പറയാമ്പാടില്ലാല്ലേ..??"""_ ന്നുംപറഞ്ഞ് ഞാനൊന്നിളിച്ചുകാട്ടി...
""...പട്ടീടെവാല് കുഴലിട്ടു നിവർത്തിയാലും നിന്റെ സ്വഭാവത്തിലൊരു മാറ്റോംവരാമ്പോണില്ല..!!"""_ ഗുണദോഷിച്ചിട്ട് കാര്യമില്ലാന്നു തോന്നിയിട്ടാവണം അവളിരുന്നു പിറുപിറുത്തത്... അതുകേട്ടതും,
""...ഏയ്.! പോടീ... ഞാനിപ്പോ പഴേപോലെ കളിയാക്കുവൊന്നുമില്ല... അവളു കയ്യിൽക്കിട്ടുന്നതെന്ത് വായിക്കേറ്റിയാലും ഞാൻ മൈൻഡുപോലും ചെയ്യാറില്ലാന്നേ... അല്ലേലും മറ്റുള്ളോരെ കളിയാക്കിയല്ലല്ലോ നമ്മൾ സന്തോഷം കണ്ടെത്തേണ്ടത്..!!"""_ എന്നുംപറഞ്ഞ് ഞാൻ ഗിയർതട്ടി ഫോർത്തിലാക്കി...
""...ഉവ്വ.! ഈപ്പറഞ്ഞത് മീനുവോ നിന്റച്ഛനോ കേൾക്കരുത്... കേട്ടാ അവിടെ പിടഞ്ഞുവീഴും..!!"""_ അവളും വിട്ടുതരുന്ന ലക്ഷണമില്ലായ്രുന്നു... അതോടെ വിഷയംമാറ്റാനായി ഞാൻ ഇറച്ചിക്കടയിലെ സംഭവമെടുത്തിട്ടു...
""...എടീ... അതുപിന്നെ ഞാനെല്ലെന്നു പറഞ്ഞപ്പോ നീ വേറെന്തോ ചോദിച്ചില്ലേ... എന്തോന്നാ കഴനെഞ്ചോ..?? അതെന്താ സംഭവം..??"""
""...കഴനെഞ്ചല്ലടാ മുഴനെഞ്ച്... അതാ നമ്മളീ മേടിച്ചിട്ട് വന്നേക്കുന്നത്..!!"""_ കവറിലേയ്ക്കു ചൂണ്ടിക്കൊണ്ട് അവൾപറഞ്ഞു...
""...അല്ലാ... ഇതിനെന്താ പ്രത്യേകത..??"""
""...എടാ... ഇതു ശെരിയ്ക്കും എല്ലല്ല... ഇതിന്റെയെല്ലിന് കടുപ്പം തീരെക്കുറവായ്രിക്കും... ശെരിയ്ക്കും കോഴീടെല്ലുപോലെ കടിച്ചുമുറിച്ചുതിന്നാം... തന്നെയുമല്ല, ഇതിനകത്തു കൂടുതലും ഇറച്ചിയുമായ്രിക്കും... രണ്ടുകിലോ മുഴനെഞ്ചു വാങ്ങിയാൽ അതിലൊരു ഒന്നൊന്നരകിലോ ഇറച്ചികാണും... അതുകൊണ്ട് ഞങ്ങടെ നാട്ടിലൊക്കെയിതിന് ഇറച്ചിയെക്കാൾ പത്തോ മുപ്പതോ രൂപ കുറവേയുള്ളു... ആ കടക്കാരൻ... പൊട്ടൻ... അങ്ങേരത് എല്ലിന്റെ വിലയ്ക്കാ കൊടുക്കുന്നത്..!!"""_ ഒരു
💬 Comments
View all comments