Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ചിരിയോടെ അവൾ ക്ലാസ്സെടുത്തു...
""...അപ്പൊ... അതു ഫുൾവാങ്ങി ഇറച്ചിയാക്കിവിറ്റാൽ നല്ല ലാഭായ്രിയ്ക്കൂലോ..??"""_ ഒത്തിരിയൊന്നും വൈകിയില്ല... അതിനുമുന്നേതന്നെ എന്നിലെ ബിസിനസ്മാൻ ഞെളിഞ്ഞെഴുന്നേറ്റു... എന്നാലതിന്,
""...ഞാനിപ്പൊ ഓർത്തേയുള്ളൂ... നീയിതുതന്നെ ചിന്തിയ്ക്കൂന്ന്..!!"""_ എന്നും പറഞ്ഞവൾ കളിയാക്കി തുടങ്ങിയതോടെ വീണ്ടും വിഷയംമാറ്റാനായി ഞാനവൾടെ അമ്മായിയമ്മയുടെ കാര്യമെടുത്തിട്ടു... അല്ലേലിന്ന് ഞാനെയറിലാവും... അതോടെ മുള്ളൻപന്നിയ്ക്ക് രോമാഞ്ചംവന്നപോലെ അവളങ്ങോട്ട് പിടഞ്ഞെഴുന്നേറ്റു... പിന്നവൾടെ കൊതിയും കുശുമ്പുംകേട്ട് ഹരംപിടിച്ചാണ് ഡ്രൈവ്ചെയ്തതും വീട്ടിലെത്തുന്നതും... അതിനിടയിൽ ആ തള്ളയെ പൂട്ടാനുള്ള രണ്ടുമൂന്ന് ഐഡിയാസും ഞാൻ പറഞ്ഞുകൊടുത്തതാ... പക്ഷെ അതിനവളെന്നെ സൈക്കോസിദ്ധൂന്നു വിളിച്ച് ആട്ടിയതോടെ നന്മയുടെ മനസ്സുകൾക്കൊന്നും ഇന്നീ സമൂഹത്തിൽ സ്ഥാനമില്ലാന്നുള്ള തിരിച്ചറിവോടെ വണ്ടി ഞാൻ ഗേയ്റ്റിനുമുന്നിൽ ചവിട്ടുകയായ്രുന്നു...
എന്നാൽ വണ്ടി ഗേയ്റ്റിനുള്ളിലേക്ക് കടത്താൻ സ്ഥലമില്ലാത്തതരത്തിൽ വണ്ടികളും ആൾക്കാരും കൂടിക്കിടക്കുവാ...
...സർവ്വമാന മെയ്രുകളും മണിയടിയ്ക്കുമ്മുന്നേ തിന്നാൻവേണ്ടി കെട്ടിയെടുത്തോ..??
""...ഇതേതു മറ്റവനാ ഇങ്ങനെ വണ്ടികൊണ്ടോന്നിട്ടേ..?? നമ്മടെ വണ്ടിയിനി തലേൽ ചൊവന്നു കൊണ്ടോണോ..??"""_ ഗേയ്റ്റുകഴിഞ്ഞ് പോർച്ചിലേയ്ക്കുള്ള വഴിയ്ക്കു കുറുകനേയിട്ടേക്കുന്ന വെള്ളഓഡി നോക്കി ഞാൻ മുറുവിക്കൊണ്ടിറങ്ങാൻ തുടങ്ങിയതും എന്റെ പുറപ്പാടെന്തിനാന്നൂഹിച്ച അച്ചുവെന്റെ കൈയ്ക്കു കേറിപ്പിടിച്ചു...
""...ദേ... നല്ലൊരു ദിവസമായിട്ടു വെർതേ അലമ്പുണ്ടാക്കിയാൽ തല തല്ലി ഞാൻ പൊട്ടിയ്ക്കും... പറഞ്ഞില്ലാന്നുവേണ്ട..!!"""_ എന്നുംപറഞ്ഞ് കൈവിട്ടശേഷം അവൾതുടർന്നു;
""...ദേ... അവിടെ സ്ഥലമുണ്ടല്ലോ... അങ്ങോട്ടൊതുക്കിയാൽ മതി..!!"""_
അതുംപറഞ്ഞ് ഗേയ്റ്റിനുപുറത്തെ വിശാലമായ റോഡ്സൈഡവൾ ചൂണ്ടിക്കാണിച്ചതോടെ വേണംവേണ്ടാതെ ഞാനങ്ങോട്ടേയ്ക്കു വണ്ടിതിരിയ്ക്കുവായ്രുന്നു...
വണ്ടിയൊതുക്കി വീട്ടിലേയ്ക്കു നടക്കുമ്പോഴും എന്റെ വഴിമുടക്കിയ ഓഡിയിലായ്രുന്നെന്റെ കണ്ണ്...
...എറിഞ്ഞതിന്റെ ചില്ലങ്ങട് പൊട്ടിച്ചാലോ..??
തിരിഞ്ഞുംമറിഞ്ഞും അതിനേംനോക്കി നടക്കുമ്പോഴാണ് ലൈറ്റ്സിന്റേം ബോക്സിന്റേം വർക്ക് നടക്കുന്നതും പന്തലിനുമുന്നിൽ പണിതുകൊണ്ടിരുന്ന സ്റ്റേജിന്റെയൊരുക്കം ഏകദേശം പൂർത്തിയായതുമൊക്കെ ഞാൻശ്രെദ്ധിച്ചത്...
""...സംഭവം നൈസായ്ട്ടുണ്ട് അല്ലേടാ..??"""_ നടക്കുന്നതിനിടയിൽ സ്റ്റേജിലേയ്ക്കുനോക്കി അച്ചുപറഞ്ഞതിന് ഞാനൊന്നു മൂളുകമാത്രം ചെയ്തു... കൂടുതൽ കുറ്റംപറയാൻ പറ്റില്ലല്ലോ... കുറച്ചുമുന്നേ നമ്മളുകെട്ടിയ താജ്മഹല് കുളക്കരയില് മാക്രിയിരിയ്ക്കുമ്പോലെ അപ്പോഴുമങ്ങനെ നിൽക്കുവല്ലേ...
അതിനിടയിൽ അവിടെ കൂടിനിന്നവരിൽ ആരൊക്കെയോ എന്നെ ചൂണ്ടിക്കാട്ടുകേം കൈകാട്ടി ചിരിയ്ക്കുവേം പരിചയപ്പെടുകേമൊക്കെ ചെയ്യുന്നുമുണ്ടായ്രുന്നു...
അവരോടിപ്പൊ വരാന്നൊക്കെപ്പറഞ്ഞ് തടിയൂരി അച്ചുവിനേംകൊണ്ട് പിന്നിലൂടെ അടുക്കളയുടെ വശത്തെത്തുമ്പോൾ, അടുക്കള മുറ്റത്തായിക്കെട്ടിയ ഷെഡ്ഡിനുള്ളിൽ ചോറും കറികളുമെല്ലാം അടച്ചുവെച്ചിട്ടുണ്ട്...
എന്നാലടുക്കളയിൽ നിന്നാണെങ്കിൽ വമ്പൻബഹളവും...
""...ഈശ്വരാ... എല്ലാംകൂടെ തമ്മിൽത്തല്ലി കല്യാണവീട്ടില് രണ്ടടുക്കളയായോ..??"""_ എന്നും പിറുപിറുത്തുകൊണ്ട് ഓടിക്കേറി ചെന്നുനോക്കുമ്പോൾ ആ വീട്ടിലുണ്ടായ്രുന്ന സർവമാന ആളുകളുമുണ്ട് വാതിൽക്കൽ... ആഭരണങ്ങൾക്കുമേൽ
💬 Comments
View all comments