Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
""...അവനെ കുറ്റംപറയണ്ട കാര്യോല്ല മോളെ... അങ്ങേരുപറഞ്ഞാൽ ഇവളൊക്കെ അതല്ല അതിലപ്പുറോം കാണിയ്ക്കും... അതെങ്ങനാ... സ്വന്തമായ്ട്ടെന്തേലും ചിന്തിച്ചുചെയ്യാനുള്ള മൂളവേണ്ടേ... കൊറേ കുലസ്ത്രീകളിറങ്ങിയേക്കുന്നു... ക്രാഫ്ത്ഫൂ..!!"""_ എന്തൊക്കെയോ മനസ്സിൽവെച്ചിട്ടെന്നപോലെയാണ് മാമനതുപറഞ്ഞത്... അതോടെ അടുക്കളയിലെബഹളം വീണ്ടുമൊന്നടങ്ങി വന്നതായ്രുന്നു... ഉടനെ,
""...ഹലോ... വെട്ടിക്കണ്ടിച്ചുവെച്ച പച്ചക്കറിയില് വല്ലതും തുപ്പിയാ കൊട്ടത്തേങ്ങയ്ക്കെറിയും ഞാൻ..!!"""_ എന്ന ശ്രീയുടെ ഡയലോഗുവീണത്...
""...ശ്ശേ.! നശിപ്പിച്ച്... മാമനങ്ങട് മാസായി കേറിക്കേറി വന്നതായ്രുന്നു... കളഞ്ഞില്ലേ..!!"""_ ജോക്കുട്ടനാണ്... ചിരണ്ടിയ തേങ്ങയുടെ ഹോളിൽക്കൂടി നോക്കിയാണ് ഡയലോഗ്...
""...ഏഹ്.! നീയിവിടെയുണ്ടായ്രുന്നോ..?? നീ എപ്പൊയെത്തി..?? നിന്നെ കാണാനേയില്ലല്ലോ..!!"""_ ചിറികടിച്ച് ചിരിയമർത്തിക്കൊണ്ട് അച്ചുവീണ്ടും...
""...നിങ്ങളവിടെ വടിപോലെ നിൽക്കാതെ ഈ തേങ്ങയൊന്നു ചിരണ്ടിയ്ക്കേ... എന്റെ നട്ടെല്ല് വെള്ളമായെന്നു തോന്നുന്നു..!!"""_ പാതിചിരണ്ടിയ തേങ്ങാമുറി അമ്മയുടെ നേരെ നീട്ടിപ്പറഞ്ഞുകൊണ്ട് ശ്രീക്കുട്ടൻ ഡെസ്ക്കിനു മേലെനിന്നിറങ്ങി...
""...ഡേയ്... അത്രയ്ക്കൊക്കെ വേണോ..??"""_ അതിനു ഞാനവനെ നോക്കീതും,
""...ഏയ്.! ഇതങ്ങനൊന്നുമല്ല മാമാ... പാചകത്തിന്റെ ക്രെഡിറ്റ് പോവാണ്ടിരിയ്ക്കാൻ പാഞ്ഞിങ്ങുപോന്നതാ... കറികളൊക്കെ ആരാ ഉണ്ടാക്കിയേന്നു ചോദിച്ചാൽ അല്ലേൽ നമ്മുടെ പേരുപറയണ്ടേ... ഇതാവുമ്പോൾ എല്ലാരുംകൂടിയാന്നു പറയാല്ലോ..!!"""_ ശ്രീ കേസുതിരിച്ചതും എല്ലാരുംകൂടി ആക്കിയഭാവത്തിൽ അവരെയൊരു നോട്ടം...
""... ഓ.! പിന്നേ... നിന്റെയൊക്കെ ക്രെഡിറ്റ് കിട്ടീട്ടുവേണാലോ ഞങ്ങക്കു ജീവിയ്ക്കാൻ... നിങ്ങളിങ്ങനെ അടുക്കളേൽക്കിടന്നു കഷ്ടപ്പെടുവാണല്ലോന്ന് ഓർത്തപ്പോൾ അവിടെ വെറുതേനിൽക്കാൻ തോന്നീല്ല... അങ്ങനെ വന്നുനോക്കീപ്പോ... ഇപ്പോളതായോ കുറ്റം..??"""_ ചെറിയമ്മയാണ്...
""...ഓ.! വല്യ സഹായമായിപ്പോയി... വന്നപ്പോ ആകെ ബാക്കിയുണ്ടായിരുന്ന പണി ആ പാത്രമൊന്നു കഴുകലാ... അതൊന്നു ചെയ്തതിനാണീ പ്രഹസനംമുഴുവൻ... പൊക്കോണം..!!"""_ തേങ്ങാമുറി അമ്മയ്ക്കു കൊടുത്തശേഷം ശ്രീക്കുട്ടൻ ചെറിയമ്മയോടു പറഞ്ഞതും,
""...എന്നാവാടീ... നമ്മുക്കങ്ങോട്ടു പോയേക്കാം... അവരെന്തേലുമൊക്കെ കാണിയ്ക്കട്ടേ... അല്ലേലുമവന്മാർക്ക് വേറെ ആൾക്കാരെ കിട്ടീപ്പോൾ നമ്മളെയൊന്നും വേണ്ടാതായി..!!"""_ എന്നുംപറഞ്ഞ് ചെറിയമ്മ അമ്മയുടെ കൈയ്ക്കുപിടിച്ചുവലിച്ചു...
""...അമ്പടി കള്ളീ... അങ്ങനങ്ങുപോയാലോ... ദേ... ഈ ഇറച്ചിയൊന്നു വൃത്തിയായി കഴുകിത്തന്നേ... അല്ലേൽ ക്രെഡിറ്റ് തരില്ലാട്ടോ ഞാൻ..!!"""_
പിണങ്ങിയമട്ടിൽ പോകാൻതുടങ്ങിയ ചെറിയമ്മയുടെ കവിളിൽ നുള്ളിക്കൊണ്ട് ഞാൻപറഞ്ഞതും അവിടെ മൊത്തതിലൊരു ചിരിപടർന്നു...
""...വെറുതേനിന്ന് കിണിച്ചു മറിയുന്നോർക്ക് കപ്പയും നുറുക്കാവുന്നതാണ്..!!"""_ അതിനിടയിൽ ഞാനൊന്നുകൂടി അടിച്ചുകൊടുത്തു...
""...എന്റെ സിത്തൂ... നിന്നെക്കൊണ്ട് ഞാൻതോറ്റു..!!"""_ ചെറിയമ്മ തലയിൽ കൈവെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞശേഷം,
""...ഇങ്ങടു മാറ് ചെക്കാ..!!"""_ ന്നും പറഞ്ഞ് എന്നെ വാഷ്ബെയ്സന്റെ മുന്നീന്നുമാറ്റി ഇറച്ചികഴുകാൻ തുടങ്ങി... അതിനിടയിൽ,
""...എന്തായാലും ഇവിടെയിങ്ങനെ വന്നത്
💬 Comments
View all comments